Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

26 വർഷം നീണ്ട ആഭ്യന്തര കലാപത്തിൽ നിന്ന് വേലുപിള്ളയെ കൊന്നൊടുക്കി സിംഹള വംശത്തിന്റെ ആത്മവിശ്വാസം നേടിയെടുത്ത വ്യക്തി; സിലോൺ സൈന്യത്തിൽ നിന്നും പിന്നീട് ആഭ്യന്തര സെക്രട്ടറിയായി അവരോധവും; സ്ഥാനഭ്രഷ്ടനായ ജേഷ്ടഠനായി രാഷ്ട്രീയ രംഗപ്രവേശനം; ശ്രീലങ്കൻ കലാപത്തിൽ തകർന്ന ജനതയ്ക്ക് പ്രതീക്ഷ ഗോയതബ എന്ന പ്രസിഡന്റിലും; അജയ്യനായ ഗോയതബ എന്ന പൊളിറ്റിക്കൽ കിങ്ങിന്റെ ചരിത്രം ഇങ്ങനെ

26 വർഷം നീണ്ട  ആഭ്യന്തര കലാപത്തിൽ നിന്ന് വേലുപിള്ളയെ കൊന്നൊടുക്കി സിംഹള വംശത്തിന്റെ ആത്മവിശ്വാസം നേടിയെടുത്ത വ്യക്തി;   സിലോൺ സൈന്യത്തിൽ നിന്നും പിന്നീട് ആഭ്യന്തര സെക്രട്ടറിയായി അവരോധവും; സ്ഥാനഭ്രഷ്ടനായ ജേഷ്ടഠനായി രാഷ്ട്രീയ രംഗപ്രവേശനം; ശ്രീലങ്കൻ കലാപത്തിൽ തകർന്ന ജനതയ്ക്ക് പ്രതീക്ഷ ഗോയതബ എന്ന പ്രസിഡന്റിലും; അജയ്യനായ ഗോയതബ എന്ന പൊളിറ്റിക്കൽ കിങ്ങിന്റെ ചരിത്രം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: 26 വർഷം നീണ്ടുനിന്ന ശ്രീലങ്കൻ ആഭ്യന്തര കലാപത്തിൽ നിന്ന് തമിഴ് ലിബറേഷൻ ആർമിയെ പായിച്ച നയതന്ത്ര മിടുക്ക്. അന്നുവരെ ശ്രീലങ്ക കണ്ടിട്ടുള്ള ഏറ്റവും ശക്തനും കരുത്തനുമായ രാഷ്ട്രീനിരീക്ഷകനേയും നയതന്ത്രജ്ഞനേയും ഗോയതബ രജ് പക്‌സെയിൽ ശ്രീലങ്കൻ സിംഹള ജനസൂഹം കണ്ടെത്തുകയായിരുന്നു. ശ്രീലങ്കൻ പൊതുജന പെരുമ പാർട്ടിയുടെ നേതാവും മഹീന്ദ്ര രാജപക് സെയുടെ സഹോദരൻ എന്നതിനുപരിൽ സിലോൺ സൈന്യത്തിന്റെ കേഡർ ഓഫീസർ കൂടിയായിരുന്നു ഗോയതബ രജ് പക്‌സെ.ശ്രീലങ്കന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗൊയ്തബയുടെ ചരിത്രം പഠിക്കേണ്ടത് തന്നെയാണ്.

കൊളംബോ സർവകലാശാലയിൽനിന്ന് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനന്തരബിരുദം നേടിയതിനുപിന്നാലെ അദ്ദേഹം 1971-ൽ സിലോൺ സൈന്യത്തിൽ കേഡറ്റ് ഓഫീസറായി ചേർന്നു. തൊട്ടടുത്തവർഷം സെക്കൻഡ് ലെഫ്റ്റനന്റ് ഓഫീസറായി. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിലെ ഒട്ടേറെ നിർണായക നീക്കങ്ങളുടെ പിന്നിൽ പ്രവർത്തിച്ച ഗജബ റജിമെന്റിൽ അംഗമായി സൈന്യത്തിന്റെ കരുത്ത് കാട്ടി.

പിന്നീട് സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ച് അദ്ദേഹം ഒരു സുപ്രഭാതത്തിൽ യു.എസിലേക്ക് താമസം മാറുകയായിരുന്നു. സഹോദരൻ മഹിന്ദ രാജപക്‌സെയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻപിടിക്കാനാണ് 2005-ൽ ശ്രീലങ്കയിൽ തിരിച്ചെത്തിയത്. പിന്നീട് ശ്രീലങ്കൻ ഭരണം കണ്ട ഏറ്റവും മികച്ച ആഭ്യന്തര സെക്രട്ടറിയായി അദ്ദേഹം മാറുകയും ചെയ്തു.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മഹിന്ദ, അനിയനെ ദേശീയ പ്രതിരോധസെക്രട്ടറിയായി നിയമിച്ചതോടെയാണ് 26 വർഷം നീണ്ട തമിഴ് പുലികളുടെ ആഭ്യന്തരകലാപത്തിൽ നിന്ന് ശ്രീലങ്കൻ ജനതയെ രക്ഷിക്കാൻ കാരണമായത്.

ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് ഫലത്തോടെ വീണ്ടും ശ്രീലങ്കൻ ഭരണം രജ് പക്‌സെ ചേരിയിൽ തന്നെയെന്ന് വ്യക്തമാകുകയും ചെയ്തു. ഭരണപക്ഷ സ്ഥാനാർത്ഥിയായ സജിത്ത് പ്രേമദാസിനെതിരെ അട്ടിമറി വിജയമാണ് മഹീന്ദ്ര രജ പക്സെയുടെ സഹോദരൻ ഗോയതബ രജ പക്സെ നേടിയെടുത്തത്. ഗോതബയയ്ക്കു വ്യക്തമായ മേൽക്കയ്യുണ്ടായിരുന്ന പ്രചാരണം അവസാനിച്ചപ്പോൾ പിന്നിലേക്ക് പോയിരുന്നു. 80 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. രജപക്ഷെ 50ശതമാനത്തിന് മുകളിൽ വോട്ടുകൾ നേടി. 12 ദശലക്ഷം ജനങ്ങളാണ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതെന്ന് ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വ്യക്തമാക്കി.

തമിഴ് പുലി വേലുപിള്ള പ്രഭാകരനെയും ലിബറേഷൻ ആർമിയേയും വകവരുത്തിയ നയതനന്ത്രം തന്നെ ഗോയതബയിലും ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.അതിനാൽ ത്‌ന്നെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കൻ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 269 പേർ കൊല്ലപ്പെട്ടതും രാജപക്സെ ആയുധമാക്കി. സ്വജനപക്ഷപാതത്തിന്റെ പേരിലും ചൈനയുമായിട്ടുണ്ടായ കരാർ അഴിമതിയുടെ പേരിലും പ്രധാനമന്ത്രി സ്ഥാനം നഷ്ടമായ സഹോദരൻ രജപക്സെയെ പ്രധാനമന്ത്രിയായി അവരോധിക്കുമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രഖ്യാപിക്കുക.ും ചെയ്തു.രാഷ്ട്രീയ പ്രവേശനം തനിക്ക് ഭൂഷണമല്ലെന്ന് പറഞ്ഞ ഗോയതബ തന്നെ പിന്നീട സഹോദരൻ മഹേന്ദ്ര രജ് പക്‌സെയുടെ വിജയത്തിനായി മുന്നിട്ട് നിന്ന് കാഴ്ചയാണ് രാജ്യം കണ്ടത്. മഹീന്ദ്ര രജ്പക്‌സെ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ഭൂരിപക്ഷം വരുന്ന സിംഹള ജനസമൂഹം.

തമിഴ് പുലികൾ ക്കെതിരേ നേടിയ വിജയത്തിന്റെ പേരിൽ അംഗീകാരവും വിമർശനങ്ങളും ഒരേപോലെ ഏറ്റുവാങ്ങിയ നേതാവാണ് ഗോതാബയ രാജപക്‌സെ. സഹോദരൻ മഹിന്ദ രാജപക്‌സെയോടു തോളോടുതോൾചേർന്ന് ഗോതാബയ നടത്തിയ യുദ്ധതന്ത്രങ്ങളാണ് 26 വർഷംനീണ്ട ആഭ്യന്തരകലാപത്തിന് വിരാമമിട്ടത്.

ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടമായ 2006-'09 കാലയളവിൽ പുലികൾക്കുനേരെയുള്ള പോരാട്ടത്തിന്റെ പേരിൽ രാജ്യത്തുനടന്നത് തമിഴ് വംശഹത്യയാണെന്ന ആരോപണം ശക്തമാണ്. ആഭ്യന്തരയുദ്ധകാലത്തെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് യു.എൻ. മനുഷ്യാവകാശസംഘടനതന്നെ ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു. അന്നും ഇന്നും ഈ ആരോപണം ശക്തമായി നിഷേധിക്കുന്ന ഗോതാബയ ഈ അന്വേഷണത്തോട് സഹകരിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തമിഴരും മുസ്ലിങ്ങളും ഒറ്റമനസ്സോടെ സജിത്ത് പ്രേമദാസയ്ക്ക് പിന്തുണപ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലായിരുന്നു.

അച്ഛന്റെയും മൂത്തസഹോദരന്റെയും പാതയിൽനിന്നുമാറി സൈന്യത്തിൽ ചേരാനാണ് യുവാവായ ഗോതാബയ താത്പര്യംകാണിച്ചത്. പിന്നീട് തമിഴ് പുലികൾക്കെതിരായ മുന്നേറ്റത്തിൽ ആഭ്യന്തര സെക്രട്ടറിയായി അവരോധിച്ചതോടെ അദ്ദേഹത്തിന്റെ മുന്നേറ്റവും ലോകരാജ്യങ്ങൾ ഉറ്റ്ുനോക്കി. രാജ്യത്തിന്റെ വടക്കുകിഴക്കുഭാഗത്തുള്ള തമിഴ് വംശജരെ നാട്ടിൽനിന്ന് ബലംപ്രയോഗിച്ച് പലായനംചെയ്യിക്കുകയായിരുന്നുവെന്ന ആരോപണം മനുഷ്യാവകാശസംഘടനകൾ ഉയർത്തിയപ്പോഴും അദ-്‌ദേഹം കുലുങ്ങിയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP