Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും

സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: സൈനികന്റെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ സമ്മതിക്കാതെ മലങ്കര ഓർത്തഡോക്‌സ് സഭ. എറണാകുളം ജില്ലയിലെ പിറവം കക്കാട് കൈപ്പട്ടൂർ ബിനോയി അബ്രഹാമിന്റെ അന്ത്യ യാത്രയിലാണ്. പിറവം രാജാധിരാജ സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായതിനാലാണ് പിറവം പള്ളി കോടതി വഴി പിടിച്ചെടുത്ത മലങ്കര ഓർത്തഡോക്‌സ് വിഭാഗം ഈ ഹീന നിലപാട് സ്വീകരിച്ചതെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. കഴിഞ്ഞ ദിവസം അന്തരിച്ച സൈനികന്റെ മൃതദേഹത്തെ സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് പള്ളിയിൽ തടഞ്ഞത് വിശ്വാസികൾക്കിടയിൽ കടുത്ത അമർഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.

പിറവം വലിയ പള്ളിയിൽ യാക്കോബായ വിശ്വാസികളെ പ്രവേശിപ്പിക്കാത്തതിനാൽ ബിനോയിയുടെ സംസ്‌കാര ശുശ്രൂഷ കക്കാട് സെന്റ് ജോർജ് യാക്കോബായ സുറിയാനി ചാപ്പലിൽ ആണ് നടത്തിയത്. കണ്ടനാട് ഭദ്രാസനാധിപൻ മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിലായിരുന്നു പള്ളിയകത്തെ സംസ്‌കാര ശുശ്രൂഷ. തുടർന്ന് ചാപ്പലിൽ വച്ച് നൽകിയ സൈനിക ബഹുമതികൾക്ക് ശേഷമാണ് വലിയ പള്ളിയിൽ എത്തിച്ചത്. ബിനോയിയുടെ മൃതദേഹം തങ്ങളുടെ മാതൃദൈവാലയത്തിനകത്ത് പ്രവേശിപ്പിക്കണമെന്ന ഭാര്യയുടെയും മക്കളുടെയും ആഗ്രഹ പ്രകാരം പള്ളിയകത്തു കയറ്റുന്നതിനായി മൃതദേഹം പൂമുഖത്ത് എത്തിച്ചപ്പോഴാണ് പ്രധാന വാതിലിൽ പൊലീസ് തടഞ്ഞത്. മുഴുവൻ ശുശ്രൂഷകളും നടത്തിയതിന് ശേഷം അടച്ച പെട്ടിയുമായാണ് ബന്ധുക്കൾ പള്ളിയിൽ എത്തിയത്. പള്ളിയിൽ നിരോധനം നിലനിൽക്കുന്നതിനാൽ യാക്കോബായ സഭയുടെ വൈദീകർ ആരും മൃതദേഹത്തെ അനുഗമിച്ചിരുന്നില്ല.

നിലവിൽ യാക്കോബായ വിശ്വാസികളുടെ സംസ്‌കാര സമയത്ത് മലങ്കര ഓർത്തഡോക്‌സ് വിഭാഗം പള്ളി പൂട്ടിയിടുകയാണ് പതിവ്. എന്നാൽ സൈനികന്റെ മൃതദേഹവുമായി എത്തിയപ്പോൾ പൊതുസമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായിട്ടാണ് പള്ളി തുറന്നിട്ടിരുന്നതെന്നും, തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കുന്നതിന് യാക്കോബായ വിശ്വാസികൾക്ക് നിയമ തടസ്സം ഇല്ലാത്തതിനാലാണ് മൃതദേഹവുമായി പള്ളിയകത്തു കയറുവാൻ ശ്രമിച്ചതെന്നുമാണ് ബന്ധുക്കളുടെ വിശദീകരണം. എന്നാൽ മലങ്കര ഓർത്തഡോക്‌സ് വിഭാഗത്തിന്റെ വികാരിയുടെ നിർദ്ദേശാനുസരണം പൊലീസ് ഇത് തടയുകയായിരുന്നു.

ഇതോടെ ജനങ്ങൾ പള്ളിക്ക് മുന്നിൽ പ്രതിഷേധിച്ച് ബലമായി മൃതദേഹവുമായി പള്ളിയകത്ത് പ്രവേശിക്കുകയും ചെയ്തു. രാജ്യത്തിന് വേണ്ടി സ്വന്തം ജീവൻ നൽികിയ സൈനികന് പോലും സ്വന്തം രാജ്യത്ത് അവന്റെ വിശ്വാസമനുസരിച്ചുള്ള മാന്യമായ ശവസംസ്‌കാരം ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ എത്രയും വേഗം കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തങ്ങളുടെ മത വിശ്വാസം ഹനിക്കുന്ന രീതിയാണ് മലങ്കര ഓർത്തഡോക്‌സ് വിഭാഗം പെരുമാറിയതെന്നും അതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ബിനോയിയുടെ ബന്ധുക്കൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP