Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഷണ കേസിൽ റിമാൻഡിലായ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ; കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന 35കാരന്റെ ജീവൻ നില നിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ: അജേഷിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിലായത് ലോക്കപ് മർദ്ദനത്തെ തുടർന്നെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

മോഷണ കേസിൽ റിമാൻഡിലായ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ; കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന 35കാരന്റെ ജീവൻ നില നിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ: അജേഷിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിലായത് ലോക്കപ് മർദ്ദനത്തെ തുടർന്നെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

സ്വന്തം ലേഖകൻ

 സുൽത്താൻബത്തേരി: മോഷണക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവിനെ അതിഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നില നിർത്തുന്നത്. പുതുച്ചോല മാവാടി വീട്ടിൽ അജേഷ് (35) ആണ് മെഡിക്കൽകോളേജ് ആശുപത്രിയിലെ എം.ഐ.സി.യു.വിൽ ചികിത്സയിലുള്ളത്. അതേസമയം പൊലീസ് മർദ്ദനത്തെ തുടർന്നാണ് അജേഷിന്റെ നില അപകടത്തിലായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് അജേഷിന് ഒരു ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. ഇപ്പോൾ തലയ്ക്കും അടിവയറിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് സ്‌കാനിങ് റിപ്പോർട്ടിലുള്ളത്. കോടതിയിൽ ഹാജരാക്കിയ ശേഷം അജേഷിനെ ജയിലിലേക്ക് കൊണ്ടുപോകുംവഴി പൊലീസ് മർദിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. പൊലീസ് മർദനത്തിൽ പരിക്കേറ്റാണ് അജേഷിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായതെന്നാണ് അച്ഛൻ ശശിയുൾപ്പെടെയുള്ള ബന്ധുക്കൾ ആരോപിക്കുന്നു.

കഴിഞ്ഞ എട്ടിനാണ് മോഷണത്തിന് അജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പാതിരിപ്പാലത്തെ നിർമ്മാണം നടക്കുന്ന വീട്ടിൽനിന്നും ഇൻവെർട്ടറിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ എട്ടാം തിയതി രാവിലെയാണ് അജേഷിനെ മീനങ്ങാടി പൊലീസ് അറസ്റ്റുചെയ്തത്. അന്ന് വൈകീട്ടുതന്നെ ബത്തേരി ജെ.സി.എം. (രണ്ട്) കോടതിയിൽ ഹാജരാക്കി. കോടതി അജേഷിനെ
റിമാൻഡ് ചതതെയ്തതിനെ തുടർന്ന് വൈത്തിരി സബ് ജയിലിലേക്ക് അയച്ചു.

തൊട്ടടുത്ത ദിവസം അജേഷിനെ കാണുന്നതിനായി ഭാര്യ ഷിംജ ജയിലിലെത്തുമ്പോൾ, അജേഷിന്റെ അവസ്ഥ പരിതാപകരമായിരുന്നെന്നും ഭാര്യ ഷിംജ പറയുന്നു. അജേഷിന് ഓർമയുണ്ടായിരുന്നില്ല. നടക്കാൻപോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇതിനുശേഷമാണ് അജേഷിനെ വൈത്തിരി ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.


എന്നാൽ, അജേഷിന് മർദനമേറ്റുവെന്നുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജയിലധികൃതർ പറഞ്ഞു. നവംബർ എട്ടിന് രാത്രി പത്തുമണിയോടെയാണ് വൈത്തിരി സബ്ജയിലിലെത്തിച്ചത്. ഈ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, പിറ്റേദിവസം മദ്യം കിട്ടാഞ്ഞതിനെത്തുടർന്ന് അക്രമാസക്തനായ അജേഷ് സെല്ലിനുള്ളിൽ കുഴപ്പങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

തിരികെ ജയിലിൽ എത്തിച്ചെങ്കിലും വീണ്ടും അക്രമാസക്തനാവുകയും ശാരീരിക പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തതോടെ, ഡോക്ടറുടെ നിർദേശപ്രകാരമാണ് 11-ന് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ജയിലധികൃതർ അറിയിച്ചു. അജേഷിന് ലിവർ സിറോസിസാണെന്നും ഇതോടൊപ്പം ന്യൂമോണിയ ബാധിച്ചിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ.ജി. സജിത്ത് കുമാർ മാതൃഭൂമിയോട് പറഞ്ഞു. അജേഷിന്റെ ആരോഗ്യനില വഷളാണെന്നും എന്നാൽ, പൊലീസ് മർദിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നില്ല
നവംബർ എട്ടിന് രാവിലെ കസ്റ്റഡിയിലെടുത്ത അജേഷിനെ ചോദ്യം ചെയ്യലിനും കേസിന്റെ ശാസ്ത്രീയ തെളിവെടുപ്പിനും ശേഷം വൈകീട്ട് എട്ടു മണിയോടെ കോടതിയിൽ ഹാജരാക്കിയിരുന്നു. മെഡിക്കൽ പരിശോധനയ്ക്കുശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. വൈത്തിരി സബ് ജയിലിലെത്തിക്കുന്നതുവരെ അജേഷിന് ശാരീരികമായി പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് മീനങ്ങാടി എസ്‌ഐ പി.ജി. പ്രേംദേവാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP