Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റം; ബിജെപിക്ക് തിരിച്ചടി; കോൺഗ്രസ് മുന്നേറുന്നത് 293 സീറ്റുകളിൽ

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റം; ബിജെപിക്ക് തിരിച്ചടി; കോൺഗ്രസ് മുന്നേറുന്നത് 293 സീറ്റുകളിൽ

സ്വന്തം ലേഖകൻ

ജയ്പൂർ: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കവേ കോൺഗ്രസിന് വൻ മുന്നേറ്റം. 49 തദ്ദേശ സ്വയം സ്വയം ഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കവേ വൻ മുന്നേറ്റമാണ് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്. ചുരുവിലും സൻഗോഡിലും ഫലോദി സിരോഹിയിലും ബിജെപിയെ പിന്തള്ളി കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നിലെത്തി. കൈതുൻ വാർഡിലും കോൺഗ്രസ് മുന്നിട്ടു നിൽക്കുകയാണ്. 293 സീറ്റുകളിൽ കോൺഗ്രസും 212 സീറ്റിൽ ബിജെപിയും 106 ഇടങ്ങളിൽ സ്വതന്ത്രരുമാണ് മുന്നേറുന്നത്. 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി മൊത്തം 2,105 വാർഡുകളാണ് ഉള്ളത്.

ഫലോദി മണ്ഡലത്തിലെ 38 വാർഡുകളിൽ 27 വാർഡുകളിൽ കോൺഗ്രസിനാണ് വിജയം. ഇവിടെ ഒൻപതിടത്ത് ബിജെപിയും നാല് ഇടത്ത് സ്വതന്ത്രരും വിജയിച്ചു. ഇവിടെ 40 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സിരോഹി മുനിസിപ്പൽ ബോഡിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 22 സീറ്റുകളും ബിജെപിക്ക് 9 സീറ്റുകളും ലഭിച്ചു. കോൺഗ്രസിന്റെ സന്യാം ലോധയാണ് ഇവിടെ ജയിച്ചത്.

മംഗ്രോൾ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വാർഡ് ഒന്നിൽ കോൺഗ്രസിന്റെ സുമൻ വിജയിച്ചു. വാർഡ് രണ്ടിൽ മമത സുമനാണ് വിജയം. വാർഡ് മൂന്നിൽ ബിജെപി സ്ഥാനാർത്ഥി അങ്കിത് നാലാം വാർഡിൽ ബിജെപിയുടെ സീമയും അഞ്ചാം വാർഡിൽ നിന്ന് കോൺഗ്രസിന്റെ ഹേമന്ത് യാദവും വിജയിച്ചു. ബൻസ്വരയിലെ 16ാം വാർഡിൽ കോൺഗ്രസ് ബിജെപി സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ടാണ് ലഭിച്ചത്. കോൺഗ്രസിന്റെ ശങ്കർലാലിനും ബിജെപിയുടെ കിരണിനും 292 വോട്ട് വീതം ലഭിച്ചു.

ചുരുവിൽ 1 മുതൽ 15 വരെയുള്ള വാർഡുകളിലേക്കുള്ള ഫലം പ്രഖ്യാപിച്ചപ്പോൾ ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയും ബാക്കി പതിനാലിടത്ത് കോൺഗ്രസിനുമാണ് മുന്നേറ്റം. ഇവിടെ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. ജോധ്പൂരിൽ വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യ ഫലം കോൺഗ്രസിന് അനുകൂലമാണ്. ഇവിടെ അഞ്ചിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു കഴിഞ്ഞു.

ശ്രീഗംഗനഗർ മണ്ഡലത്തിൽ കോൺഗ്രസ് മുന്നിലാണ്. വാർഡ് 1 ൽ നിന്ന് സലിം ഖുറേഷിയും വാർഡ് 2 ൽ നിന്നുള്ള മുഹമ്മദ് ഫാറൂഖും വിജയിച്ചു. ഭരത്പൂരിലെ 40-ാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥി ചന്ദ പാണ്ട വിജയിച്ചു. ബിക്കാനറിലെ പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ അഞ്ചാം വാർഡിൽ കോൺഗ്രസ് മുന്നിലാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ആകെ 7,944 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. പ്രധാന മത്സരം കോൺഗ്രസും പ്രധാന പ്രതിപക്ഷമായ ബിജെപിയും തമ്മിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP