Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിനേഴു വയസുകാരൻ ഏഴു വയസുകാരനെ തട്ടിക്കൊണ്ടു പോയി ചോദിച്ചത് മൂന്ന് ലക്ഷം രൂപയുടെ മോചനദ്രവ്യം; കിഡ്‌നാപ്പ് ചെയ്യപ്പെട്ട കുട്ടിയെ മൂന്ന് മണിക്കൂറിനുള്ളി രക്ഷപെടുത്തി പൊലീസ്; കൗമാരക്കാരൻ അറസ്റ്റിൽ

പതിനേഴു വയസുകാരൻ ഏഴു വയസുകാരനെ തട്ടിക്കൊണ്ടു പോയി ചോദിച്ചത് മൂന്ന് ലക്ഷം രൂപയുടെ മോചനദ്രവ്യം; കിഡ്‌നാപ്പ് ചെയ്യപ്പെട്ട കുട്ടിയെ മൂന്ന് മണിക്കൂറിനുള്ളി രക്ഷപെടുത്തി പൊലീസ്; കൗമാരക്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ഏഴു വയസുകാരനെ തട്ടിക്കൊണ്ടു പോയ 17 വയസുകാരൻ മോചനദ്രവ്യം ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപ. ഹൈദരാബാദിലെ മീർപെറ്റിലാണ് സംഭവം. മൂന്ന് മണിക്കൂറിന് ശേഷം പൊലീസ് ഏഴുവയസുകാരനെ രക്ഷപെടുത്തി. കൗമാരക്കാരനെ അറസ്റ്റു ചെയ്യുകയും ചെയ്തു. രണ്ടാം ക്ലാസിൽപഠിക്കുന്ന കുട്ടിയെ താൻ കിഡ്‌നാപ്പ് ചെയ്‌തെന്നും മോചനദ്രവ്യമായി മൂന്ന് ലക്ഷം രൂപ വേണെന്നുമാണ് പതിനേഴുകാരൻ യുവാവ് അവശ്യപ്പെട്ടത്. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തു. മോചനദ്രവ്യം നൽകിയില്ലെങ്കിൽ താൻ കുട്ടിയെ കൊലപ്പെടുത്തുമെന്നും യുവാവ് പറഞ്ഞു. മൂന്ന് ലക്ഷം ആവശ്യപ്പെട്ട യുവാവ് പിന്നീട് ഇരുപത്തയ്യായിരം പണമായി മതിയെന്നും ബാക്കി തുകയുടെ ചെക്ക് മതിയെന്നുമായി നിലപാട് മയപ്പെടുത്തി.

പണം ആവശ്യപ്പെട്ട് യുവാവ് 20 മിനിറ്റ് ഇടവിട്ട് പൊലീസിനെ ബന്ധപ്പെട്ടിരുന്നു. കുട്ടിയുടെ പിതാവിനെ നിരന്തരം വിളിച്ചതോടെ യുവാവ് എവിടയാണ് ഉള്ളതെന്ന ലൊക്കേഷൻ പൊലീസ് മനസിലാക്കി. പൊലീസ് സ്ഥലത്തെത്തി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. പതിനേഴ് വയസുകാരനാണ് കിഡ്‌നാപ്പ് ചെയ്തത് എന്നത് പൊലീസിനെ ശരിക്കും ഞെട്ടിച്ചുണ്ട്.

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഓട്ടോറിക്ഷയിലാണ് സമീപത്തെ വീട്ടിലേക്ക് എത്തിച്ചതെന്നാണ് പതിനേഴുകാരൻ പറഞ്ഞത്. കുട്ടിയെ ശാരീരികമായി ആക്രമിക്കുകയൊന്നും ഉണ്ടായില്ലെന്നാണ് യുവാവ് പറഞ്ഞത്. മുമ്പ് അയൽവാസിയിൽ നിന്നും ഒരു ലക്ഷം രൂപ മോഷ്ടിച്ച കേസിലും പ്രതിയാണെന്ന് ആരോപണം ഉണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP