Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇതൊക്കെ എന്ത്! രാജ്യസഭയിൽ 'പട്ടാളവേഷത്തിൽ മാർഷൽമാർ'; ചോദ്യമുന്നയിച്ച ജയറാം രമേശിനെ വിലക്കി ഉപരാഷ്ട്രപതി; സുപ്രധാനമായ പോയിന്റുകൾ അപ്രധാനമായ സമയങ്ങളിൽ ഉന്നയിക്കരുതെന്ന് മുന്നറിയിപ്പും

ഇതൊക്കെ എന്ത്! രാജ്യസഭയിൽ 'പട്ടാളവേഷത്തിൽ മാർഷൽമാർ'; ചോദ്യമുന്നയിച്ച ജയറാം രമേശിനെ വിലക്കി ഉപരാഷ്ട്രപതി; സുപ്രധാനമായ പോയിന്റുകൾ അപ്രധാനമായ സമയങ്ങളിൽ ഉന്നയിക്കരുതെന്ന് മുന്നറിയിപ്പും

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ ശൈലിയിലുള്ള 'ബന്ദ്ഗലാ' സ്യൂട്ടും തലപ്പാവുമണിഞ്ഞ് രാജ്യസഭാധ്യക്ഷന്റെ കസേരയ്ക്ക് ഇരുവശവും നിന്നിരുന്ന ആ പഴയ മാർഷൽമാരല്ല ഇത്. മാർഷൽമാർ റീലോഡഡ്. തലപ്പാവ് അടക്കം പരമ്പരാഗത വസ്ത്രധാരണ രീതിയിലായിരുന്നു കഴിഞ്ഞ സമ്മേളനം വരെ അവരെത്തിയതെങ്കിൽ തിങ്കളാഴ്ച അതായിരുന്നില്ല വേഷം.രാജ്യസഭയിലെ മാർഷൽ യൂണിഫോം ഇപ്പോൾ സൈനികരെ പോലെയാണ്. മിലിട്ടറി സ്‌റ്റൈലിലുള്ള യൂണിഫോമും പീക്യാപ്പുമണിഞ്ഞാണ് കഴിഞ്ഞ ദിവസം മാർഷ്മാൽ എത്തിയത്. നേവി ബ്ലൂ നിറമാണ് ഇപ്പോൾ യൂണിഫോമിന്.എന്നാൽ ഇവരുടെ യുണിഫോം മാറ്റിയതിന് സഭയ്ക്ക് അകത്തുനിന്ന് തന്നെ പ്രതിഷേധവും ഉയരുന്നുണ്ട്.

വേനൽക്കാല സമ്മേളനത്തിൽ സഫാരി സ്യൂട്ടുകളും ശീതകാല സമ്മേളനത്തിൽ തലപ്പാവടക്കമുള്ള വസ്ത്രവുമായിരുന്നു കീഴ്‌വഴക്കം. ഇതാണ് ഇപ്പോൾ മാറിയിരിക്കുന്നത്. യഥാർഥത്തിൽ ഇത് മാർഷൽമാർ തന്നെയാണോ എന്നായിരുന്നു ഒരംഗത്തിന്റെ ചോദ്യം. 'അതെ, അവർ മാർഷൽമാർ തന്നെയാണ്' എന്നായിരുന്നു നായിഡുവിന്റെ മറുപടി.

തുടർന്ന് സഭയിലെ മുൻ അംഗമായ അരുൺ ജെയ്റ്റ്ലിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടിരിക്കവെ, ഇക്കാര്യം വീണ്ടും ഉന്നയിക്കാൻ തുടങ്ങിയ കോൺഗ്രസ് നേതാവ് ജയറാം രമേശിനെ നായിഡു വിലക്കി. ഒരു അനുശോചനത്തിനിടയിലാണു നമ്മൾ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സുപ്രധാനമായ ഒരു മാറ്റമാണ് വേഷത്തിൽ ഉണ്ടായിരിക്കുന്നതെന്നും രമേശ് കൂട്ടിച്ചേർത്തു. എന്നാൽ ഇത്തരം സുപ്രധാനമായ പോയിന്റുകൾ അപ്രധാനമായ സമയങ്ങളിലാണു താങ്കൾ എപ്പോഴും ഉന്നയിക്കുക എന്നായിരുന്ന രാജ്യസഭാ അധ്യക്ഷൻ കൂടിയായ നായിഡു അദ്ദേഹത്തോടു പറഞ്ഞു. തുടർന്ന് മരിച്ച സഭാംഗങ്ങളോട് ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടുമണി വരെ നിർത്തിവെച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP