Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊച്ചിയടക്കം വിവിധപ്രദേശങ്ങളിൽ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; മേസണിക് വിഭാഗക്കാരുടെ ഫ്രീമേസൺ, സർവോത്തമം ആരാധനാലയങ്ങളെ തീവ്രവാദികൾ ലക്ഷ്യമിടുന്നുവെന്ന് സൂചന; സുരക്ഷ കൂട്ടി കരുതലെടുക്കൽ

കൊച്ചിയടക്കം വിവിധപ്രദേശങ്ങളിൽ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; മേസണിക് വിഭാഗക്കാരുടെ ഫ്രീമേസൺ, സർവോത്തമം ആരാധനാലയങ്ങളെ തീവ്രവാദികൾ ലക്ഷ്യമിടുന്നുവെന്ന് സൂചന; സുരക്ഷ കൂട്ടി കരുതലെടുക്കൽ

സ്വന്തം ലേഖകൻ

മുംെബെ: കൊച്ചിയടക്കം വിവിധപ്രദേശങ്ങളിൽ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇസ്രയേലി വിനോദസഞ്ചാരികളെ അൽ ക്വയ്ദയും ഐസിസും അടക്കമുള്ള ഭീകരസംഘടനകൾ ഇവരെ ലക്ഷ്യമിടുന്നതായാണു മുന്നറിയിപ്പ്. ഇസ്രയേലി വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടുപോകാനും നീക്കമുണ്ട്. കശ്മീരിനുള്ള പ്രത്യേക പദവി പിൻവലിച്ച ഇന്ത്യയുടെ നടപടിയെ ഇസ്രയേൽ പിന്തുണച്ചിരുന്നു. ഇതാണ് ഭീകരർ ഇസ്രയേലികളെ ലക്ഷ്യമിടാൻ കാരണമെന്നു സംശയിക്കുന്നു.

കൊച്ചിയിലെ മത കേന്ദ്രങ്ങളെക്കുറിച്ചു രണ്ടു ഭീകരസംഘടനകൾ വിവരങ്ങൾ ശേഖരിച്ചതായാണ് കണ്ടെത്തൽ. മേസണിക് വിഭാഗക്കാരുടെ ഫ്രീമേസൺ, സർവോത്തമം ആരാധനാലയങ്ങളാണു ഭീകരർ ലക്ഷ്യമിടുന്നത്. കേരളത്തിലെ ഒരു ജിഹാദി ഗ്രൂപ്പിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. നിർണായക കേന്ദ്രങ്ങളിൽ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് അഞ്ചിനു ശേഷം 75 ഭീകരർ രാജ്യത്തേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇവരിൽ ചിലർ കൊച്ചിയിൽ എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഈ മാസം 16ന് ജമ്മു കശ്മീരിലെ സോപോറിൽനിന്ന് അഞ്ചു ഭീകരരെ സ്ഫോടക വസ്തുക്കൾ സഹിതം സുരക്ഷാസേനകൾ പിടികൂടിയിരുന്നു. ഇവർ ലഷ്‌കറെ തോയ്ബ ഭീകരർ ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP