Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

49-ാം പിറന്നാളാഘോഷ ലഹരിയിൽ ഒമാൻ; വിവിധ ഗവർണറേറ്റുകളിൽ റാലികളും പരമ്പരാഗത ആഘോഷങ്ങളും; പ്രവാസികളും ആവേശത്തിൽ

49-ാം പിറന്നാളാഘോഷ ലഹരിയിൽ ഒമാൻ; വിവിധ ഗവർണറേറ്റുകളിൽ റാലികളും പരമ്പരാഗത ആഘോഷങ്ങളും; പ്രവാസികളും ആവേശത്തിൽ

സ്വന്തം ലേഖകൻ

 

സുൽത്താനേറ്റ് ഓഫ് ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ലഹരിയിലാണ്. 49-ാം പിറന്നാളാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആണ് ആഘോഷിച്ചു. ദേശീയ ദിനത്തിന്റെ ആഹ്ലാദം പങ്കുവെച്ചും സുൽത്താന് പിന്തുണ പ്രഖ്യാപിച്ചും വിവിധ ഗവർണറേറ്റുകളിൽ റാലികളും പരമ്പരാഗത ആഘോഷങ്ങളും സംഘടിപ്പിച്ചു.

രാജ്യത്തിന്റെ നാനാദിക്കുകളിലും അലങ്കരിച്ച് വർണാഭമാക്കിയിരിക്കുകയാണ്. സ്വദേശികളോടൊപ്പം വിദേശികളും ആഘോഷങ്ങൾക്ക് മുന്നിലുണ്ട്. സർക്കാർ ഓഫീസുകൾ, സ്വകാര്യസ്ഥാപനങ്ങളിലെല്ലാം ആഘോഷങ്ങളാണ്. പ്രവാസിസമൂഹവും അന്നംതരുന്ന നാടിന്റെ ആഘോഷങ്ങൾക്കൊപ്പം അണിചേർന്നിട്ടുണ്ട്. ഒമാനിൽ ജനസംഖ്യയുടെ 45 ശതമാനവും വിദേശികളാണ്...

പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയപതാകകൾ കൊണ്ടും പതാക വർണങ്ങൾകൊണ്ടും ശോഭനീയമാക്കി . ചൊവ്വാഴ്ച തുടങ്ങിയ ആഘോഷ പരിപാടികൾ ദിവസങ്ങളോളം തുടരും. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന സൈനികപരേഡിൽ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് സല്യൂട്ട് സ്വീകരിച്ചു.

മുസന്നയിലെ സൈദ് ബിൻ സുൽത്താൻ നേവൽബേസിൽ നടന്ന സായുധസേനാ പരേഡിൽ സുൽത്താൻ ഖാബൂസ് ബിൻ സഈദ് സല്യൂട്ട് സ്വീകരിച്ചു. റോയൽ ആർമി ഓഫ് ഒമാൻ, റോയൽ നേവി, റോയൽ എയർഫോഴ്‌സ്, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താൻ സ്‌പെഷൽ ഫോഴ്‌സ്, റോയൽ ഒമാൻ പൊലിസ്, റോയൽ കോർട്ട് അഫെയേഴ്‌സ് യൂനിറ്റുകൾ സൈനിക പരേഡിൽ പങ്കെടുത്തു.

രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉപദേഷകർ, സായുധസേനാ മേധാവികൾ തുടങ്ങി വിശിഷ്ട വ്യക്തികൾ സൈനിക പരേഡിന് സാക്ഷ്യം വഹിച്ചു.വിവിധ ഗവർണറേറ്റുകളിൽ വരും ദിവസങ്ങളിലും പരമ്പരാഗത ആഘോഷ പരിപാടികൾ നടക്കും. ആഘോഷങ്ങൾ ഈമാസം അവസാനം വരെ തുടരും. ഈമാസം 27നും 28നുമാണ് ദേശീയ ദിനത്തിന്റെ ഭാഗമായ പൊതു അവധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP