Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിലെ ആചാര സംരക്ഷണം ഏറ്റെടുത്ത സിപിഎം വീണ്ടും ഭക്തിമാർഗ്ഗത്തിലേക്ക്; അയ്യപ്പ ഭക്തർക്ക് അന്നദാനവുമായി പത്തനംതിട്ടയിലെ സിപിഎം ലോക്കൽ കമ്മിറ്റി

ശബരിമലയിലെ ആചാര സംരക്ഷണം ഏറ്റെടുത്ത സിപിഎം വീണ്ടും ഭക്തിമാർഗ്ഗത്തിലേക്ക്; അയ്യപ്പ ഭക്തർക്ക് അന്നദാനവുമായി പത്തനംതിട്ടയിലെ സിപിഎം ലോക്കൽ കമ്മിറ്റി

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയിൽ യുവതീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റിയ സിപിഎം വീണ്ടും ഭക്തരെ തൃപ്തിപ്പെടുത്താനുള്ള മാർഗ്ഗങ്ങളുമായി രംഗത്തെത്തി. ശബരിമല സീസണിൽ ഇത്തരം അന്നദാന പരിപാടികൾ പത്തനംതിട്ടയിൽ സാധാരണമാണെങ്കിലും സിപിഎം ലോക്കൽ കമ്മിറ്റി അയ്യപ്പ ഭക്തർക്കായി അന്നദാനമൊരുക്കുന്നത് പുതിയ കാഴ്‌ച്ചയായി. പെരിങ്ങാട് സിപിഎം ലോക്കൽ കമ്മിറ്റിയാണ് അന്നദാനവുമായി രംഗത്തുവന്നത്. അടൂർ ഹൈസ്‌കൂൾ ജംഗ്ഷന് സമീപമാണ് സിപിഎമ്മിന്റെ അന്നദാനം.

ശബരിമല സീസണിൽ ഇത്തരം അന്നദാന പരിപാടികൾ പത്തനംതിട്ടയിൽ സാധാരണമാണെങ്കിലും സിപിഎം ലോക്കൽ കമ്മിറ്റി അയ്യപ്പ ഭക്തർക്കായി അന്നദാനമൊരുക്കുന്നത് പുതിയ കാഴ്ചയാണ്. അന്നദാനത്തിന്റെ ചെലവുകൾക്കായുള്ള പണം കണ്ടെത്തുന്നതും ലോക്കൽ കമ്മിറ്റി നേരിട്ടാണ്. അയ്യപ്പ ഭക്തർക്ക് പുറമേ ഇവിടെയെത്തുന്ന സാധാരണക്കാർക്കും അന്നദാനത്തിന്റെ ഗുണം ലഭിക്കുന്നുണ്ട്. കഞ്ഞീം പയറും അച്ചാറുമാണ് അന്നദാനത്തിൽ ഒരുക്കിയിട്ടുള്ളത്. സിപിഎം അടൂർ ഏരിയാ സെക്രട്ടറി അഡ്വ മനോജാണ് അന്നദാനം ഉദ്ഘാടനം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP