Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഡൽഹിയിലെ കാമുകനരികിലേക്ക് വിമാനം കയറി; നാടുവിട്ടത് 14 വയസ്സുള്ള മകളെയും പതിനെട്ട് വയസ്സുള്ള മകനെയും ഉപേക്ഷിച്ച്; സൈബർ സെല്ലിന്റെ സഹായത്തോടെ വിമാനമാർഗമെത്തിയ പൊലീസ് രാജ്യതലസ്ഥാനത്തൂവെച്ച് വീട്ടമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു; ഭർത്താവിന്റെ വീട്ടിലെ കട്ടിലുൾപ്പെടെ എടുത്ത് വീട്ടമ്മ കാമുകന്റെ കൂടെ പോയതിന് പിന്നാലെ കോഴിക്കോട്ടുനിന്ന് ജയിലിൽ അവസാനിച്ച മറ്റൊരു ഒളിച്ചോട്ടം കൂടി

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഡൽഹിയിലെ കാമുകനരികിലേക്ക് വിമാനം കയറി; നാടുവിട്ടത് 14 വയസ്സുള്ള മകളെയും പതിനെട്ട് വയസ്സുള്ള മകനെയും ഉപേക്ഷിച്ച്; സൈബർ സെല്ലിന്റെ സഹായത്തോടെ വിമാനമാർഗമെത്തിയ പൊലീസ് രാജ്യതലസ്ഥാനത്തൂവെച്ച് വീട്ടമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു; ഭർത്താവിന്റെ വീട്ടിലെ കട്ടിലുൾപ്പെടെ എടുത്ത് വീട്ടമ്മ കാമുകന്റെ കൂടെ പോയതിന് പിന്നാലെ കോഴിക്കോട്ടുനിന്ന് ജയിലിൽ അവസാനിച്ച മറ്റൊരു ഒളിച്ചോട്ടം കൂടി

കെ വി നിരഞ്ജൻ

കോഴിക്കോട്: അടുത്തിടെയാണ് വടകരയിൽ ഭർത്താവിന്റെ വീട്ടിലെ കട്ടിലുൾപ്പെടെ എടുത്ത് ഒരു വീട്ടമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയത്. ഇപ്പോഴിതാ മറ്റൊരു ഒളിച്ചോട്ട വാർത്ത കൂടി. മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് വീട്ടമ്മ കാമുകനെ തേടി പോയത് ഡൽഹിയിലേക്ക്. എന്നാൽ ഡൽഹിയിലെത്തി പൊലീസ് വീട്ടമ്മയെയും കാമുകനെയും കസ്റ്റഡിലെടുത്തു. മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ തിരുവള്ളൂരിലെ 43കാരിയായ വീട്ടമ്മയെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഡി ശ്രീജ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോഴിക്കോട് വനിതാ ജയിലിലേക്ക് അയച്ചു.

ഇക്കഴിഞ്ഞ 13 ന് സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ഭർതൃ വീട്ടിൽ നിന്ന് ഇറങ്ങിയ ഇവർ തിരിച്ചു വരാത്തതിനെ തുടർന്ന് ഭർതൃ സഹോദരൻ വടകര പൊലീസിൽ പരാതി നൽകുകയായിരുന്നു. 14 വയസ്സുള്ള മകളേയും, 18 വയസ്സുള്ള മകനേയും ഉപേക്ഷിച്ച് ഡൽഹിയിൽ ഇന്റീരിയൽ വർക്ക് നടത്തുന്ന കാമുകൻ ശരത്തിന്റെ അടുത്തേക്ക് പോയത്. വിമാന മാർഗ്ഗമാണ് ഇവർ ഡൽഹിയിലേക്ക് പോയത്. യാത്രക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തതും ശരത്താണ്. ആറു മാസം മുൻപാണ് ഇയാളുമായി പരിചയപ്പെട്ടത്. സ്വന്തം ഇഷ്ട പ്രകാരം പോയതാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായ പൂർത്തിയാകാത്ത മകളെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയതിന് ജുവനൈൽ ജസ്റ്റീസ് ആക്റ്റ് 75, കെ പി ആക്ട് 57 ഡി എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.സൈബർ സെല്ലിന്റെ സഹായത്താൽ നടത്തിയ അന്വേഷണത്തിൽ ഡൽഹിയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വടകര പൊലീസ് വിമാന മാർഗ്ഗം ഡൽഹിയിൽ എത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പ്രണയവും വിവാഹേതര ബന്ധവും പോലും തെറ്റല്ലെന്ന വ്യവസ്ഥിതി നിലനിൽക്കുന്ന സമൂഹത്തിൽ പലപ്പോഴും വിവാഹിതരായ പ്രണയജോടികൾക്ക് പണി കിട്ടാൻ കാരണമാകുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ടാണ്. മക്കളെ ഉപേക്ഷിച്ച് സ്വന്തം സുഖം തേടി പോകുന്ന മാതാപിതാക്കളെ കുടുക്കാൻ പൊലീസ് ഇപ്പോൾ നിയമം കർശനമായി ഉപയോഗിക്കുന്നു. മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം വർധിച്ച സാഹചര്യത്തിലാണ് പൊലീസ് നിയമം കർശനമാക്കിയത്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്കെതിരെ ജുവനൈൽജസ്റ്റിസ് ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇപ്പോൾ കേസെടുക്കുന്നത്. സാധാരണ ഒളിച്ചോടുന്ന യുവതീയുവാക്കളെ കോടതിയിൽ ഹാജരാക്കുമ്പോൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് പോകാൻ അനുവദിക്കാറാണ് പതിവ്. എന്നാൽ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർ ഇപ്പോൾ ജയിലിലേക്കാണ് പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP