Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജറുസലേം അടക്കമുള്ള വിശുദ്ധനാടുകൾ സന്ദർശിക്കാൻ ആഗ്രഹമുള്ള ക്രിസ്ത്യാനികൾക്ക് സഹായവുമായി ആന്ധ്രാപ്രദേശ് സർക്കാർ; ഇതിനായി വാർഷികവരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ളവർക്ക് നൽകുന്ന സഹായം നാൽപ്പതിനായിരം രൂപയിൽനിന്ന് അറുപതിനായിരമായി ഉയർത്തി; ക്രിസ്ത്യൻ പാസ്റ്റർമാർക്ക് മാസം 5,000 രൂപ ഹോണറേറിയം; ജഗന്മോഹൻ റെഡ്ഡിയുടെ ന്യൂനപക്ഷ പ്രീണനം അപകടമുണ്ടാക്കുമെന്നും സർക്കാർ മതപരിവർത്തനം സ്‌പോൺസർ ചെയ്യുകയാണെന്നും ബിജെപി

ജറുസലേം അടക്കമുള്ള വിശുദ്ധനാടുകൾ സന്ദർശിക്കാൻ ആഗ്രഹമുള്ള ക്രിസ്ത്യാനികൾക്ക് സഹായവുമായി ആന്ധ്രാപ്രദേശ് സർക്കാർ; ഇതിനായി വാർഷികവരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ളവർക്ക് നൽകുന്ന സഹായം നാൽപ്പതിനായിരം രൂപയിൽനിന്ന് അറുപതിനായിരമായി ഉയർത്തി; ക്രിസ്ത്യൻ പാസ്റ്റർമാർക്ക് മാസം 5,000 രൂപ ഹോണറേറിയം; ജഗന്മോഹൻ റെഡ്ഡിയുടെ ന്യൂനപക്ഷ പ്രീണനം അപകടമുണ്ടാക്കുമെന്നും സർക്കാർ മതപരിവർത്തനം സ്‌പോൺസർ ചെയ്യുകയാണെന്നും ബിജെപി

മറുനാടൻ ഡെസ്‌ക്‌

ഹൈദരബാദ്: പ്രകടന പത്രികയിയിൽ ക്രിസ്ത്യൻ ന്യൂന പക്ഷങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകിയിരുന്ന വാഗ്ദാനങ്ങൾ പാലിച്ച് ആന്ധ്രാപ്രദേശിലെ ജഗന്മോഹൻ റെഡ്ഡി സർക്കാർ. യെരുശലേം അടക്കമുള്ള വിശുദ്ധനാടുകൾ സന്ദർശിക്കാൻ ആഗ്രഹമുള്ള ക്രിസ്ത്യാനികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കയാണ്. വാർഷികവരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ളവർക്ക് 60,000 രൂപ നൽകാനാണ് സർക്കാർ തീരുമാനം. മുമ്പ് 40,000 രൂപയായിരുന്നു നൽകിയിരുന്നത്.മറ്റ് ക്രിസ്ത്യൻ തീർത്ഥാടക കേന്ദ്രങ്ങൾ സന്ദർശിക്കാൻ താൽപ്പര്യമുള്ളവർക്കുള്ള ധനസഹായം 20,000 രൂപയിൽ നിന്നും 30,000 രൂപയായി സർക്കാർ ഉയർത്തി. സംസ്ഥാനത്തെ ക്രിസ്ത്യൻ പാസ്റ്റർമാർക്ക് മാസം 5,000 രൂപ ഹോണറേറിയവും നൽകും. ഇതിനായി പാസ്റ്റർമാരുടെ വിവരങ്ങൾ തയ്യാറാക്കി 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സർക്കാർ കളക്ടർമാർക്കും ഡിഎംമാർക്കും നിർദ്ദേശം നൽകി.

അതേസമയം, ക്രിസ്ത്യൻ വിശ്വാസികൾക്ക് സാമ്പാത്തിക സഹായം നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിജെപി രംഗത്തുവന്നു. സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനം അപകടമുണ്ടാക്കുമെന്നും സർക്കാർ മതപരിവർത്തനം സ്‌പോൺസർ ചെയ്യുകയാണെന്നും അവർ ആരോപിച്ചു.സർക്കാർ ഖജനാവിൽ നിന്നുമുള്ള പണം ക്രിസ്ത്യാനികൾക്ക് നൽകുന്നത് മോശം പ്രവണതയാണ്. ജനങ്ങളിൽ വേർതിരിവ് ഉണ്ടാക്കാൻ മാത്രമേ ഈ നീക്കം സഹായിക്കുകയുള്ളുവെന്ന് ബിജെപി വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് ക്രിസ്ത്യൻ പാസ്റ്റർമാർക്ക് സാമ്പത്തിക സഹായം നൽകാനുള്ള ഉത്തരവ് സർക്കാർ പാസാക്കിയത്.

കഴിഞ്ഞ മെയിൽ അധികാരത്തിലേറിയ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ധൂർത്ത് സംബന്ധിച്ച വാർത്തയും നേരത്തെ വന്നിരുന്നു. വീടിന്റെ വാതിലിനും ജനലിനുമായി 73ലക്ഷം രൂപയാണ് ജഗൻ ചെലവഴിച്ചത്. വീട്, ഓഫീസ് എന്നിവ മോദിപിടിപ്പിക്കുന്നതിനായി ലക്ഷക്കണക്കിന് രൂപയും ചെലവഴിച്ചു.ഗുണ്ടൂരിലെ തടേപ്പള്ളി ഗ്രാമത്തിലുള്ള വീട്ടിലേക്ക് റോഡ് നിർമ്മിക്കുന്നതിനായി ജഗൻ അഞ്ച് കോടി രൂപയാണ് ചെലവഴിച്ചത്. വീടിന്റെ വൈദ്യുതീകരണത്തിനായി 3.6 കോടിയും ഹെലിപ്പാഡ് നിർമ്മാണത്തിനും സുരക്ഷ ഒരുക്കുന്നതിനും 1.89 കോടിയും കൂടാതെ മതിൽ നിർമ്മാണത്തിനും വീടിനു സമീപത്ത് സ്ഥലം വാങ്ങുന്നതിനുമായി 3.25 കോടിയും ചെലവഴിച്ചു. മുഖ്യമന്ത്രിയുടെ അനാവശ്യ ചെലവിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP