Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർഷങ്ങളായി ലോട്ടറി എടുക്കുന്നുണ്ടെങ്കിലും ഭാഗ്യദേവത കടാക്ഷിച്ചത് ജീവിതത്തിൽ ആദ്യമായി; കാരുണ്യം ഒന്നാം സമ്മാനത്തിന്റെ രൂപത്തിൽ തേടിയത്തിയത് അർഹതപ്പെട്ട കരങ്ങളിലായതോടെ നാട്ടുകാർക്കും സന്തോഷം; സൈക്കിൾ വർക്ക് ഷോപ്പ് നടത്തുന്ന ഉണ്ണിക്ക് ഇത് ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹം

വർഷങ്ങളായി ലോട്ടറി എടുക്കുന്നുണ്ടെങ്കിലും ഭാഗ്യദേവത കടാക്ഷിച്ചത് ജീവിതത്തിൽ ആദ്യമായി; കാരുണ്യം ഒന്നാം സമ്മാനത്തിന്റെ രൂപത്തിൽ തേടിയത്തിയത് അർഹതപ്പെട്ട കരങ്ങളിലായതോടെ നാട്ടുകാർക്കും സന്തോഷം; സൈക്കിൾ വർക്ക് ഷോപ്പ് നടത്തുന്ന ഉണ്ണിക്ക് ഇത് ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹം

മറുനാടൻ ഡെസ്‌ക്‌

മാന്നാർ; സൈക്കിൾ വർക്ക്‌ഷോപ്പുകാരനായ മാന്നാർ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ഒരു കോടിയുടെ 'കാരുണ്യ ലോട്ടറി'യുടെ ഒന്നാം സമ്മാനം അടിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കുന്നുണ്ടായിരുന്നെങ്കിലും ഇതുവരെയും മാവേലിക്കര പുതിയകാവിൽ മാന്നാർ പാവുക്കര കാരാഞ്ചേരിൽ വീട്ടിൽ അനിൽകുമാറിനെ (ഉണ്ണി-45) തേടി വല്ലപ്പോഴുമാണ് ചെറിയ സമ്മാനങ്ങൾ തേടിയെത്തിയിരുന്നത്.

എന്നാൽ ലോട്ടറി എടുക്കുന്നത് ഉണ്ണി നിർത്തിയിരുന്നില്ല. എന്നെങ്കിലും ഭാഗ്യം തന്നെയും തേടിയെത്തുമെന്ന വിശ്വാസം അനിൽകുമാറിനുണ്ടായിരുന്നു. പ്രാരാബ്ദങ്ങളിൽ കുടുംബം പുലർത്തുന്ന അനിൽകുമാറിനെ ഭാഗ്യ ദേവത കടാക്ഷിച്ചതിൽ നാട്ടുകാർക്കും സന്തോഷംകാരുണ്യ ലോട്ടറിയുടെ കെ.സി 457016 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി അടിച്ചത്.

കർഷകനും പരിസ്ഥിതി സ്‌നേഹിയുമായ അനിൽ കടയിലെത്തിയ ലോട്ടറി കച്ചവടക്കാരനിൽ നിന്നാണു ഭാഗ്യക്കുറി വാങ്ങിയത്. വർഷങ്ങളായി ലോട്ടറി എടുക്കുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്രയും വലിയ തുക ലഭിക്കുന്നതെന്ന് അനിൽകുമാർ പറഞ്ഞു. വൈകിയാണു കോടിപതിയായ വിവരം അനിൽ അറിഞ്ഞത്. ടിക്കറ്റ് പഞ്ചാബ് നാഷനൽ ബാങ്കിന്റെ മാന്നാർ ശാഖയിൽ ഏൽപ്പിച്ചു.എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്നകാരുണ്യ ലോട്ടറിടിക്കറ്റിന്റെ വില 50 രൂപയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP