Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരമാവധി വേഗത പരിധിയും മറികടന്ന് 30 കിലോമീറ്റർ സ്പീഡിൽ വാഹനമോടിച്ചാൽ ഇനി 2000 യൂറോ പിഴ; അയർലണ്ടിലെ വാഹനവേഗത നിയമത്തിൽ മാറ്റങ്ങൾ ഉടൻ

പരമാവധി വേഗത പരിധിയും മറികടന്ന് 30 കിലോമീറ്റർ സ്പീഡിൽ വാഹനമോടിച്ചാൽ ഇനി 2000 യൂറോ പിഴ; അയർലണ്ടിലെ വാഹനവേഗത നിയമത്തിൽ മാറ്റങ്ങൾ ഉടൻ

സ്വന്തം ലേഖകൻ

ഡബ്ലിൻ: പരമാവധി വേഗത പരിധിയും മറികടന്ന് പായുന്നവർക്കെതിരെ കർശന നടപടി വരുന്നു. അയർലണ്ടിലെ വാഹനവേഗത നിയമത്തിൽ മാറ്റങ്ങൾ കൊണ്ട് വരുമ്പോൾ അമിത വേഗക്കാരെ പൂട്ടാൻ കർശന നിയമങ്ങളാണ് വരാനിരിക്കുന്നത്. പരമാവധി വേഗത പരിധിയും മറികടന്ന് 30 കിലോമീറ്റർ സ്പീഡിൽ വാഹനമോടിച്ചാൽ ഇനി 2000 യൂറോ പിഴ ചുമത്തുന്ന നിയമമാണ് ഗതാഗത മന്ത്രി ഷെയിന്റോസിന്റെ പരിഗണയിലുള്ളത്.

അടുത്ത മന്ത്രിസഭായോഗത്തിൽ ഈ വിഷയം ചർച്ചചെയ്യും. രാജ്യത്തെ വർധിച്ചുവരുന്ന വാഹനാപകടങ്ങൾ ഒരു പരിധിവരെ തടയാൻ ഈ നിയമനിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രി അറിയിച്ചു.

പരമാവധി വേഗതപരിധിയിൽ നിന്നും മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചാൽ 60 യൂറോപിഴയും, രണ്ടു പെനാലിറ്റി പോയിന്റും, 20 കിലോമീറ്റർ സ്പീഡിൽ 80 യൂറോ പിഴയും, മൂന്ന് പെനാൽറ്റി പോയിന്റും, 30 കിലോമീറ്റർ വരെ വേഗതയ്ക്ക് 100 യൂറോ, പിഴയും, 7 പെനാൽറ്റി പോയിന്റും ആണ് പിഴ.

ഈ വേഗത നിയന്ത്രണങ്ങൾക്ക് പുറമെ പരമാവധി വേഗതയിലും കൂടുതലായി 30 കിലോമീറ്ററിൽ സ്പീഡിൽ വാഹനം ഓടിച്ചാൽ അത് അപകടകരമായ ഡ്രൈവിങ് ആയിട്ടാണ് പരിഗണിക്കുന്നത്. അതിനാൽ ആണ് ഇത്തരം ഡ്രൈവർമാർക്ക് 2000 യൂറോ പിഴ ചുമത്താൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഗതാഗത മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ റോഡുനിയമങ്ങളിൽ അടുത്തകാലത്തായി കൊണ്ടുവന്നിട്ടുള്ള പരിഷ്‌കാരങ്ങൾ രണ്ടു വർഷങ്ങൾക്കിടയിൽ അയർലണ്ടിലെ അപകടനിരക്ക് കുറച്ചിതിനെ തുടർന്ന് നിയമങ്ങൾ കൂടുതൽ കർശനമാക്കാനാണ് തീരുമാനം,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP