Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അച്ഛൻ മരിച്ച ശേഷം മകളെ അമ്മ വളർത്തിയത് അടുക്കള ജോലി ചെയ്ത്; ബിഎ പഠനത്തിന് ശേഷം ജേർണലിസം പൂർത്തിയാക്കാതെ വീട്ടിൽ മടങ്ങി എത്തി; മധുര ലോ കോളേജിൽ ചേർന്ന ശേഷം വീട്ടിൽ വന്നിട്ടേയില്ല; പിന്നീട് കിട്ടിയത് കൂട്ടുകാരനെ കല്യാണം ചെയ്തുവെന്ന കത്തും; ക്രൈംബ്രാഞ്ച് കാട്ടിയ ഫോട്ടോ നോക്കി മകളെ തിരിച്ചറിഞ്ഞ് അമ്മ സ്വർണ്ണമേരി; അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിത കൂടുംകുളത്തുകാരി; സംസ്‌കാരം പൊലീസ് തന്നെ നടത്തും

അച്ഛൻ മരിച്ച ശേഷം മകളെ അമ്മ വളർത്തിയത് അടുക്കള ജോലി ചെയ്ത്; ബിഎ പഠനത്തിന് ശേഷം ജേർണലിസം പൂർത്തിയാക്കാതെ വീട്ടിൽ മടങ്ങി എത്തി; മധുര ലോ കോളേജിൽ ചേർന്ന ശേഷം വീട്ടിൽ വന്നിട്ടേയില്ല; പിന്നീട് കിട്ടിയത് കൂട്ടുകാരനെ കല്യാണം ചെയ്തുവെന്ന കത്തും; ക്രൈംബ്രാഞ്ച് കാട്ടിയ ഫോട്ടോ നോക്കി മകളെ തിരിച്ചറിഞ്ഞ് അമ്മ സ്വർണ്ണമേരി; അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിത കൂടുംകുളത്തുകാരി; സംസ്‌കാരം പൊലീസ് തന്നെ നടത്തും

സ്വന്തം ലേഖകൻ

പാലക്കാട്: അട്ടപ്പാടിയിൽ വെടിയേറ്റുമരിച്ച മാവോയിസ്റ്റ് അജിതയെ (20) അമ്മ തിരിച്ചറിഞ്ഞു. ഫോട്ടോ കണ്ടാണ് കൂടംകുളം അഴകപ്പപുരത്തെ വീട്ടിൽ അമ്മ സ്വർണമേരി മകളെ തിരിച്ചറിഞ്ഞത്. അവളുടെ മൃതദേഹം നാടിന് വേണ്ട, കുടുംബത്തിനും വേണ്ടെന്ന് അമ്മ പറഞ്ഞു. മാവോയിസ്റ്റുകളുടെ മൃതദേഹം തിരിച്ചറിയാൻ തമിഴ്‌നാട് നക്‌സൽ വിരുദ്ധസേന നൽകിയ പരസ്യത്തിൽ നിന്നും ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഫോട്ടോകളിൽ നിന്നു മകളെ അമ്മ തിരിച്ചറിഞ്ഞു. ആദ്യം മൃതദേഹം ഏറ്റുവാങ്ങാൻ തോന്നിയെങ്കിലും പിന്നീട് വേണ്ടെന്നു വച്ചു.

അജിതയുടെ മൃതദേഹം വേണ്ടെന്നു കാണിച്ച് അമ്മ പൊലീസ് സംഘത്തിനു കത്തും നൽകി. അച്ഛൻ സേവ്യർ മരിച്ചശേഷം അടുക്കള പണിയെടുത്താണ് അജിതയെയും രണ്ട് ആൺകുട്ടികളെയും സ്വർണമേരി പഠിപ്പിച്ചത്. അജിത കൂടുംകുളത്തെ മിഷനിൽ സജീവമായിരുന്നു. കന്യാകുമാരിയിൽ പ്രൈവറ്റായി ബിഎ ജയിച്ച് ജേർണലിസം പഠിക്കാൻ 2013 ൽ മകൾ ചെന്നൈയിൽ പോയി. ഇതോടെയാണ് എല്ലാം മാറി മറിഞ്ഞത്. പഠനം ഉപേക്ഷിച്ച് വീട്ടിലെത്തി, തൊട്ടടുത്തവർഷം മധുര ലോ കോളജിൽ എൽഎൽബിക്കു ചേർന്നു. അതിന് ശേഷം പിന്നീട് വീട്ടിൽ വന്നിട്ടില്ല. 6 മാസം കഴിഞ്ഞപ്പോൾ താൻ സുഹൃത്തിനെ വിവാഹം ചെയ്തുവന്നു അറിയിക്കുകയും ചെയ്തു. കത്തിലൂടെയാണ് ഇത് അറിയിച്ചത്.

തമിഴ്‌നാട് നക്‌സൽവിരുദ്ധസേനയുടെ സഹായത്തോടെയാണ് ക്രൈംബ്രാഞ്ച് സംഘം അജിതയുടെ വീട്ടിലെത്തിയത്. നക്‌സൽ വേട്ടയിൽ കൊല്ലപ്പെട്ട മോർച്ചറിയിലുള്ള ശ്രീനിവാസിന്റെ അവകാശികളെ കുറിച്ചും തർക്കമുണ്ട്. സ്ഥലത്തെത്തിയ സഹോദരനും ബന്ധുവും ഫോട്ടോയിൽ ആളെ തിരിച്ചറിഞ്ഞെങ്കിലും മൃതദേഹം കണ്ടപ്പോൾ അല്ലെന്ന് പറഞ്ഞു. തുടർന്ന് മരിച്ചയാളുടെയും ബന്ധുക്കളുടെയും ഡിഎൻഎ ടെസ്റ്റിനു നടപടി പൂർത്തിയാക്കി. രണ്ടുദിവസത്തിനകം ഫലം അറിഞ്ഞശേഷം തുടർ നടപടി സ്വീകരിക്കും.

6 വർഷമായി ശ്രീനിവാസിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. രക്ഷിതാക്കൾ ജീവിച്ചിരിപ്പില്ല. സുഖമില്ലാതായ സമയത്ത് അമ്മയുടെ ആഗ്രഹമനുസരിച്ച് മകനെ കണ്ടെത്താൻ പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.. അവകാശി സഹോദരനും ബന്ധുവുമാണെന്നതിനാൽ ഡിഎൻഎ ഫലം ഭാഗികമായിരിക്കും. രണ്ടു മാവോയിസ്റ്റുകളുടെയും മൃതദേഹം 3 ആഴ്ചയായി തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലാണുള്ളത്.

വീട്ടുകാർ രേഖാമൂലം അനുമതി നൽകിതിനാൽ അജിതയുടെ മൃതദേഹം പൊലീസ് മറവുചെയ്യാനാണ് സാധ്യത. ആവശ്യമായ നടപടി സ്വീകരിക്കാൻ ഏറ്റമുട്ടൽ നടന്ന അട്ടപ്പാടിയിലെ പുതുർ പഞ്ചായത്ത് അധികൃതർക്ക് ക്രൈംബ്രാഞ്ച് എസ്‌പി.കെ.വി.സന്തോഷ്‌കുമാർ കത്തു നൽകി. പുതൂരിൽ പൊതുശ്മശാനമില്ലാത്തതിനാൽ പഞ്ചായത്ത് ഇടപെട്ട് തൃശൂരിൽ പകരം സംവിധാനം ഒരുക്കാനാണു സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP