Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്റ്‌സ് കളർ പുരസ്‌കാരം സമ്മാനിച്ച് രാഷ്ട്രപതി; അക്കാദമിയുടെ ചരിത്ര നേട്ടം സുവർണ ജൂബിലി വർഷത്തിൽ

ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്റ്‌സ് കളർ പുരസ്‌കാരം സമ്മാനിച്ച് രാഷ്ട്രപതി; അക്കാദമിയുടെ ചരിത്ര നേട്ടം സുവർണ ജൂബിലി വർഷത്തിൽ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്റ്‌സ് കളർ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു.പരമ്പരാഗതവും ആധുനികവുമായ വെല്ലുവിളികളെ ഒരുപോലെ നേരിടാൻ സജ്ജരാകണമെന്ന് പുരസ്‌കാരം സമ്മാനിച്ചു രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

സൈനിക യൂണിറ്റുകൾക്ക് രാഷ്ട്രം നൽകുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്റ്‌സ് കളർ അവാർഡ്. സുവർണ ജൂബിലി വർഷത്തിലാണ് ഇന്ത്യൻ നാവിക അക്കാദമിയുടെ ചരിത്ര നേട്ടം.രാജ്യത്തിന്റെ മതപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെ മുന്നിൽ നിർത്തി പ്രാർത്ഥനകളോടെയാണ് ചടങ്ങ് തുടങ്ങിയത്. കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണറിനു ശേഷം രാജ്യത്തെ പരമോന്നത പുരസ്‌കാരം രാഷ്ട്രപതി സമ്മാനിച്ചു.

പട്ടിൽ തീർത്ത പ്രത്യേക പതാകയാണ് ഇന്ന് രാഷ്ട്രപതി സമ്മാനിച്ച പ്രസിഡന്റ്‌സ് കളർ. സവിശേഷ സന്ദർഭങ്ങളിൽ നാവിക അക്കാദമിയിൽ നടക്കുന്ന പരേഡുകളിൽ ഇനിമുതൽ ഈ പതാക ഉപയോഗിക്കും. 1969ൽ സ്ഥാപിതമായ നാവിക അക്കാദമി നേട്ടങ്ങളുടെ പട്ടികയുമായി 50 വർഷം പൂർത്തിയാക്കുകയാണ്. ആസ്ഥാനം ഏഴിമലയിലേക്ക് മാറിയിട്ട് പത്തു വർഷവും പിന്നിടുകയാണ്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നാവികസേന മേധാവി അഡ്‌മിറൽ കരംബീർ സിങ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ബ്രിട്ടീഷ് ഭരണകാലത്ത് 33 വർണപതാകകൾ ബഹുമതിയായി സേനാ യൂണിറ്റുകൾക്കു നൽകിയിരുന്നു. രാജ്യം സ്വതന്ത്രമായശേഷം അത് അവസാനിപ്പിക്കുകയും 1951 മെയിൽ പ്രസിഡന്റ്‌സ് കളർ ഏർപ്പെടുത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP