Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയ്യപ്പ സേവാസമാജവും ഇതരസംസ്ഥാനങ്ങളിലെ സന്നദ്ധ സംഘടനകളും പതിറ്റാണ്ടുകളായി നടത്തി വന്ന സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങൾ ദേവസ്വം ബോർഡ് അടച്ചു പൂട്ടിയത് തങ്ങൾക്ക് ത്രാണിയുണ്ടെന്ന ഹുങ്ക് പറഞ്ഞ്; നടവരവ് കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ബോർഡ് ഇപ്പോൾ നെട്ടോട്ടമോടുന്നത് അന്നദാനത്തിനായി സ്‌പോൺസർമാരെ കണ്ടെത്താൻ

അയ്യപ്പ സേവാസമാജവും ഇതരസംസ്ഥാനങ്ങളിലെ സന്നദ്ധ സംഘടനകളും പതിറ്റാണ്ടുകളായി നടത്തി വന്ന സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങൾ ദേവസ്വം ബോർഡ് അടച്ചു പൂട്ടിയത് തങ്ങൾക്ക് ത്രാണിയുണ്ടെന്ന ഹുങ്ക് പറഞ്ഞ്; നടവരവ് കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ബോർഡ് ഇപ്പോൾ നെട്ടോട്ടമോടുന്നത് അന്നദാനത്തിനായി സ്‌പോൺസർമാരെ കണ്ടെത്താൻ

എസ് രാജീവ്

ശബരിമല : ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് അന്നദാനം നൽകിയിരുന്ന ഹൈന്ദവ സന്നദ്ധ സംഘടനകളെ സന്നിധാനത്തു നിന്നും ആട്ടിപ്പായിച്ച ദേവസ്വം ബോർഡ് അന്നദാനം വഴിമുട്ടാതിരിക്കാൻ സ്‌പോൺസറന്മാരെ കണ്ടെത്താൻ നെട്ടോട്ടം തുടങ്ങി. അന്നദാനത്തിനായി പ്രതിദിനം വൻ തുക ചെലവാകുന്ന സാഹചര്യത്തിലാണിത്. അയ്യപ്പ സേവാ സമാജവും തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ചില സന്നദ്ധ സംഘടനകളും പതിറ്റാണ്ടുകളായി തീർത്ഥാടകർക്ക് സൗജന്യമായി ഭക്ഷണം നൽകിയിരുന്ന ഭക്ഷണ ശാലകൾ നാലു വർഷം മുമ്പ് ദേവസ്വം ബോർഡ് അടച്ചു പൂട്ടിച്ചിരുന്നു. ശബരിമലയിലെത്തുന്ന ഭക്തർക്ക് സൗജന്യമായി ഭക്ഷണം നൽകാനുള്ള ത്രാണി ദേവസ്വം ബോർഡിനുണ്ടെന്നതായിരുന്നു അന്നത്തെ വീമ്പു പറച്ചിൽ.

എന്നാൽ 2018ലെ ശബരിമല യുവതി പ്രവേശന വിധിയോടെ കാര്യങ്ങൾ കുഴഞ്ഞുമറിയുകയായിരുന്നു. കഴിഞ്ഞ മണ്ഡല - മകര വിളക്ക് കാലത്തടക്കം നടവരവിലടക്കമുണ്ടായ ഭീമമായ കുറവ് ബോർഡിനെ വൻ സാമ്പത്തിക പ്രതിസന്ധിയിലാണ് കൊണ്ടുവന്നെത്തിച്ചിരിക്കുന്നത്. ദേവസ്വം ബോർഡിന്റെ നിത്യച്ചെലവെങ്കിലും മുന്നോട്ടു പോകണമെങ്കിൽ ശബരിമലയിലെ കരുതൽ ധനത്തിൽ കൈ വെയ്‌ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതാണ് അന്നദാനത്തിനായി സ്‌പോൺസറന്മാരെ കണ്ടെത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് പിന്നിലുള്ളത്. മൂന്നു നേരമായി ഏതാണ്ട് 40,000 പേർക്കാണ് പ്രതിദിനം ബോർഡ് സൗജന്യ ഭക്ഷണം നൽകി വരുന്നത്.

ഇതിനായി ആറു ലക്ഷം രൂപയാണ് നിലവിൽ പ്രതിദിനം ബോർഡ് ചെലവഴിക്കുന്നത്. നട തുറന്ന് ആദ്യ രണ്ടു ദിനങ്ങളിൽ തീർത്ഥാടകരുടെ വരവ് കൂടിയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി ഭക്തരുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതും ബോർഡിന്റെ പുനർവിചിന്തനത്തിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്നദാനത്തിന് സ്‌പോൺസറന്മാരെ കണ്ടെത്താനുള്ള ശ്രമം ബോർഡ് ആരംഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും ബന്ധപ്പെട്ടതായി എക്സിക്യൂട്ടീവ് ഓഫീസർ വി എസ് രാജേന്ദ്രപസാദ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP