Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടു സൗദി പൗരന്മാരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ മലയാളി യുവാവിന് 29 ലക്ഷം രൂപ പിഴ ശിക്ഷ; സൗദി കോടതിയുടെ വിധിയിൽ അന്ധാളിച്ച് തിരുവനന്തപുരത്തുകാരൻ വിപിൻ; വാഹനത്തിന്റെ പിന്നിലിടിച്ച വാഹനത്തിന്റെ ഡ്രൈവർ അനുകൂല വിധി സമ്പാദിച്ചപ്പോൾ മലയാളി യുവാവിന് വിനയായത് ഇൻഷുറൻസ് ഇല്ലാത്ത ടാങ്കറിന്റെ ഡ്രൈവറായത്; തന്റേതല്ലാത്ത കാരണത്തിൽ അഴിക്കുള്ളിൽ കഴിയുന്ന യുവാവിന്റെ മോചനത്തിനായി ശ്രമം തുടങ്ങി മലയാളി സംഘടനകൾ

രണ്ടു സൗദി പൗരന്മാരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ മലയാളി യുവാവിന് 29 ലക്ഷം രൂപ പിഴ ശിക്ഷ; സൗദി കോടതിയുടെ വിധിയിൽ അന്ധാളിച്ച് തിരുവനന്തപുരത്തുകാരൻ വിപിൻ; വാഹനത്തിന്റെ പിന്നിലിടിച്ച വാഹനത്തിന്റെ ഡ്രൈവർ അനുകൂല വിധി സമ്പാദിച്ചപ്പോൾ മലയാളി യുവാവിന് വിനയായത് ഇൻഷുറൻസ് ഇല്ലാത്ത ടാങ്കറിന്റെ ഡ്രൈവറായത്; തന്റേതല്ലാത്ത കാരണത്തിൽ അഴിക്കുള്ളിൽ കഴിയുന്ന യുവാവിന്റെ മോചനത്തിനായി ശ്രമം തുടങ്ങി മലയാളി സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയിൽ ഡ്രൈവിങ് ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണം ലക്ഷം കടക്കും. കേരളത്തിലേക്ക് വിദേശനാണ്യം എത്തിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നവരാണ് ഈ പ്രവാസി മലയാളികൾ. എന്നാൽ, സൗദി അറേബ്യ പോലുള്ള രാജ്യത്ത് ജോലി ചെയ്യുമ്പോൾ ചെയ്യാത്ത കുറ്റത്തിന് പോലും വലിയ ശിക്ഷ ഏറ്റുവാങ്ങേണ്ടുന്ന അവസ്ഥ പ്രവാസി മലയാളികൾക്ക് ഉണ്ടാകാറുണ്ട്. അത്തരമൊരു ദുരനുഭവമാണ് തിരുവനന്തപുരം സ്വദേശിയായ മലയാളി യുവാവിന് നേരിടേണ്ടി വന്നത്. രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ വാഹന അപകടത്തിൽ മലയാളി യുവാവിന് 29 ലക്ഷം രൂപയാണ് സൗദി അറേബ്യൻ കോടതി പിഴ ശിക്ഷ വിധിച്ചത്.

വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് സൗദി പൗരന്മാർ മരിച്ച സംഭവത്തിൽ രണ്ടുവർഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. റിയാദിന് സമീപം ദവാദ്മിയിൽ രണ്ടുവർഷമായി ജയിലിൽ കഴിഞ്ഞു വന്ന വിപിനെ സംബന്ധിച്ചിടത്തോളം എന്തു ചെയ്യണം എന്നറിയാതെ അന്ധാളിച്ചു നിൽക്കുന്ന അവസ്ഥയിലാണ്. തിരുവനന്തപുരം പോത്തൻകോട് സ്വദേശി വിപിനാണ് വൻതുക പിഴ ശിക്ഷ ലഭിച്ചത്. നാട്ടിലെ കഷ്ടപ്പാടുകളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷതേടിയാണ് വിപിൻ സൗദിയിലേക്ക് ഡ്രൈവിങ് ജോലിക്ക് പോയത്. എന്നാൽ, അതാകട്ടെ തീർത്തും ദുരിതമാകുകയും ചെയ്തു.

മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഈ തുക നൽകിയാൽ മാത്രമാണ് വിപിന് ജയിലിൽ നിന്ന് മോചനം ലഭിക്കൂ. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിന്റെ ഡ്രൈവറായിരുന്നു വിപിൻ. ജോലിയുടെ ഭാഗമായി ടാങ്കറിൽ വെള്ളം കൊണ്ടു പോയപ്പോൾ സിഗ്‌നലിൽ ടാങ്കർ നിർത്തിയപ്പോൾ പിന്നിൽ രണ്ട് പിക്കപ്പ് വാനുകൾ വന്ന് ഒന്നിന് പിറകെ ഒന്നായി ഇടിച്ചാണ് അപകടമുണ്ടായത്. ഏറ്റവും പിന്നിലെ വാഹനം നല്ല വേഗതയിലായതിനാൽ നടുക്ക് പെട്ട പിക്കപ്പിലെ ഡ്രൈവറും സഹയാത്രികനും തൽക്ഷണം മരിക്കുകയും ചെയ്തു.

ഈ അപകടത്തിൽ സാധാരണ നിലയിൽ വിപിനെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറയേണ്ടി വരും. പിന്നിലിടിച്ച വാഹനത്തിന്റെ ഡ്രൈവർക്കാണ് സാധാരണഗതിയിൽ കേസ് വരേണ്ടതെങ്കിലും അയാളുടെ വാഹനത്തിന് ഇൻഷുറൻസുണ്ടായിരുന്നതുകൊണ്ട് അയാൾ രക്ഷപ്പെട്ടു. എന്നാൽ, ദൗർഭാഗ്യത്തിന് വിപിൻ ഓടിച്ച വാഹനത്തിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇൻഷുറൻസ് ഇല്ലാത്ത ടാങ്കറിന്റെ ഡ്രൈവർ എന്ന നിലയിൽ വിപിൻ കേസിൽ പ്രതിയാവുകയുമായിരുന്നു.

രണ്ട് വർഷമായി സൗദിയിലെ തടവറയിൽ കഴിയുന്ന മലയാളി യുവാവിന്റെ ദുരവസ്ഥ സൗദിയിലെ പ്രവാസി സംഘടനകളുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിപിന്റെ മോചനത്തിന് വേണ്ടി ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ദവാദ്മി യൂണിറ്റ് പ്രവർത്തകർ ശ്രമം തുടങ്ങിയിട്ടുണ്ട്. ആറുവർഷമായി സൗദിയിലുള്ള വിപിൻ നാല് വർഷം മുമ്പ് നാട്ടിൽ പോയി പുതിയ വിസയിൽ തിരിച്ചുവന്നതായിരുന്നു. ഈ വേളയിലാണ് ടാങ്കർ അപകടത്തിൽ പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP