Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് തീവ്രവാദം വളരുന്നത് കടുവ ദേശീയ മൃഗമായതിനാലെന്ന് സ്വാമി വിശ്വേശര തീർത്ഥ; ആഗോളതാപനം ഉണ്ടാകുന്നത് മത്സ്യമാംസാദികൾ കഴിക്കുന്നതിനാലെന്ന് ബാബാ രാംദേവും; ഉഡുപ്പിയിലെ സമാഗമത്തിൽ സന്ന്യാസിമാർ ഉയർത്തുന്നത് പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യം

രാജ്യത്ത് തീവ്രവാദം വളരുന്നത് കടുവ ദേശീയ മൃഗമായതിനാലെന്ന് സ്വാമി വിശ്വേശര തീർത്ഥ; ആഗോളതാപനം ഉണ്ടാകുന്നത് മത്സ്യമാംസാദികൾ കഴിക്കുന്നതിനാലെന്ന് ബാബാ രാംദേവും; ഉഡുപ്പിയിലെ സമാഗമത്തിൽ സന്ന്യാസിമാർ ഉയർത്തുന്നത് പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

ഉഡുപ്പി: രാജ്യത്തെ തീവ്രവാദ പ്രശ്‌നത്തിന് കാരണം ദേശീയ മൃഗമെന്ന് ഉഡുപ്പി പേജാവർ മഠത്തിലെ സ്വാമി വിശ്വേശ തീർത്ഥ. ആഗോള താപനത്തിന് കാരണം ജനങ്ങൾ മത്സ്യമാംസാദികൾ കഴിക്കുന്നതെന്ന് ബാബാ രാംദേവും. പേജാവറിൽ സന്യസികളുടെ സമാഗമത്തിൽ സംസാരിക്കവെയാണ് ഇരുവരുടെയും അതിവിചിത്രമായ പ്രസ്താവനകൾ.

തീവ്രവാദത്തിന് കടുവയെ കുറ്റം പറഞ്ഞ് പശുവിനെ ദേശീയ മൃഗമാക്കുക എന്ന ആവശ്യമാണ് വിശ്വേശര തീർത്ഥ ഉയർത്തിയത്. സ്നേഹത്തിന്റെയും നിഷ്‌കളങ്കതയുടെയും പ്രതീകമായ പശുവിനെ ദേശീയ മൃഗമാക്കിയിരുന്നുവെങ്കിൽ രാജ്യത്ത് ഒരു തീവ്രവാദി പോലും ജനിക്കില്ലായിരുന്നുവെന്ന് വിശ്വേശ തീർത്ഥ അഭിപ്രായം ഉയർത്തി. പശുക്കളെ കശാപ്പ് ചെയ്യുന്നതിനെതിരെ ഇന്ത്യയിലുടനീളം നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ പരിശ്രമിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു. ഗംഗാനദിയെ മാലീന്യമുക്തമാക്കുന്നത് ലക്ഷ്യമാക്കണമെന്നും അദേഹം പറഞ്ഞു.

അതേസമയം മത്സ്യമാംസാദികൾ ഭക്ഷിക്കുന്നതുകൊണ്ടാണ് ആഗോളതാപനത്തിന് കാരണമെന്ന് ബാബാ രാംദേവും അഭിപ്രായം ഉയർത്തി. ബീഫ് കഴിക്കുന്നത് ജനം ഉപേക്ഷിക്കണമെന്നും, ബാബറിന്റെയും ഔറംഗസേബിന്റെയും കാലത്ത് പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വഹിന്ദു പരിഷത്തിന്റെ മുൻ ദേശീയ ഉപാധ്യക്ഷനും നിലവിൽ സംഘടനയുടെ ഉയർന്ന സമ്മേളനമായ ധർമ സൻസദ് ഉപദേശാംഗവുമായ പേജാവർ മഠാധിപതി ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ആദ്യം അനുകൂല നിലപാട് എടുക്കുകയും പിന്നീട് യുവതീ പ്രവേശനത്തെ എതിർക്കുകയും ചെയ്തിരുന്നു.

ക്ഷേത്രങ്ങളിൽ സ്തീകൾ പ്രവേശിക്കരുതെന്ന് ഒരു വേദ ശാസ്ത്രങ്ങളിലും പറയുന്നില്ല എന്നായിരുന്നു സ്വാമിയുടെ ആദ്യ പ്രതികരണം. ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് തനിക്ക് നിഷ്പക്ഷമായ നിലപാടാണെന്നും കർണാടകയിൽ ദളിതർ എച്ചിലിലയിൽ ഉരുളുന്ന ആചാരം നിർത്താൻ നിർദ്ദേശിച്ച പേജാവർ മഠാധിപതി പറഞ്ഞിരുന്നു. സ്ത്രീകൾ നൂറ്റാണ്ടുകളായി ക്ഷേത്രങ്ങളിൽ പോകുന്നുണ്ട്. രാജ്യത്തെ മറ്റ് ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ട്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. എന്ത് തന്നെയായാലും ശാസ്ത്രങ്ങളിൽ സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ വിലക്കുന്ന ഒന്നും തന്നെയില്ല. അതിനാൽ ശബരിമല വിഷയത്തിൽ എന്തു പറയണമെന്ന് എനിക്കറിയില്ല. അതു കൊണ്ട് ഈ വിഷയത്തിൽ എന്റെ് നിലപാട് നിഷ്പക്ഷമാണ്' എന്നുമായിരുന്നു മഠാധിപതിയുടെ നിലപാട്.

പിന്നീട് സംഘപരിവാർ കോണുകളിൽ നിന്നും എതിർപ്പ് ഉയർന്നതോടെ സ്വാമി നിലപാട് മാറ്റി. ആചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിയും ക്ഷേത്രം അധികാരികളുമാണെന്ന് സ്വാമി പിന്നീട് നിലപാട് തിരുത്തി. ക്ഷേത്രാചാരങ്ങൾ മാറ്റാൻ കോടതിയോ സർക്കാരോ ഇടപെടരുത്. ശാസ്ത്രത്തിൽ പറയുന്നില്ലെങ്കിലും പരമ്പരാഗതമായി നടത്തി വരുന്ന ആചാരങ്ങൾ മാറ്റുമ്പോൾ ഹിന്ദുക്കളുടെ അഭിപ്രായം ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP