Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുരുഷന്മാരെ പോലെ സ്ത്രീകളും ഇരിക്കേണ്ടത് വിശാലമായി; കാൽമുട്ടുകൾ ചേർത്ത് വെച്ച് ഇരിക്കുന്നത് മൂലം ഉണ്ടാകുക മുട്ട് രോഗം ഉൾപ്പെടെയുള്ള അസ്ഥിരോഗങ്ങൾ; അമേരിക്കയിലെ അസ്ഥിരോഗ വിദഗ്ധയുടെ പഠനം പറയുന്നത് ഇരിക്കുന്നതിലെ ലിംഗ സമത്വം

പുരുഷന്മാരെ പോലെ സ്ത്രീകളും ഇരിക്കേണ്ടത് വിശാലമായി; കാൽമുട്ടുകൾ ചേർത്ത് വെച്ച് ഇരിക്കുന്നത് മൂലം ഉണ്ടാകുക മുട്ട് രോഗം ഉൾപ്പെടെയുള്ള അസ്ഥിരോഗങ്ങൾ; അമേരിക്കയിലെ അസ്ഥിരോഗ വിദഗ്ധയുടെ പഠനം പറയുന്നത് ഇരിക്കുന്നതിലെ ലിംഗ സമത്വം

മറുനാടൻ മലയാളി ബ്യൂറോ

സ്ത്രീയായി ജനിച്ചതുകൊണ്ട് പരിമിതികളിൽ ജീവിക്കേണ്ടി വരുന്നവരാണ് ഭൂരിഭാഗവും. ലോകത്തിന്റെ എല്ലാ ഭാഗത്തും നിയന്ത്രണങ്ങൾക്ക് വിധേയമായി ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് സ്ത്രീകൾ. ലിംഗസമത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കാലത്ത് സ്ത്രീകൾ പുരുഷന്മാരെ പോലെ നടക്കാൻ മാത്രമല്ല ഇരിക്കാനും ശീലിക്കണം എന്നാണ് അമേരിക്കയിലെ അസ്ഥിരോഗ വിദഗ്ധയായ ബാർബറ ബെർജിൻ പറയുന്നത്. പുരുഷന്മാരുടെ ഇരിപ്പ് രീതികൾ അനുകരിച്ചാൽ സ്ത്രീകളുടെ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

സ്ത്രീകൾ പലപ്പോഴും കാൽമുട്ടുകൾ ചേർത്തുവെച്ചോ, അല്ലെങ്കിൽ ഒരുകാലിന് മുകളിൽ മറ്റൊരു കാൽ വെയ്ക്കുന്ന രീതിയിലോ ആണ് ഇരിക്കാറ്. ഇത് സ്ത്രീകൾക്ക് മുട്ടുവേദന പോലെയുള്ള അസ്ഥിരോഗങ്ങൾക്ക് കാരണമാകുന്നതായി ഡോക്ടർ പറയുന്നത്. അതേസമയം, പുരുഷന്മാർ ഇരിക്കുന്നത് പോലെ വിശാലമായി കാലുകൾ അകത്തിവെച്ച് ഇരുന്നാൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നാണ് പഠനം പറയുന്നത്. സ്ഥിരമായി ഒരേ രീതിയിൽ ഇരിക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് സ്ത്രീകൾ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഇത് എല്ലുകൾക്കും മസിലിനും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ബോധ്യമുണ്ടായാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും. പുരുഷന്മാർ ഇരിക്കുന്ന രീതി പിന്തുടരാൻ ശ്രമിക്കാനും ഡോക്ടർ നിർദേശിച്ചു.

സ്ത്രീകളുടെ ഇടുപ്പ് പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ വിസ്താരമുള്ളതാണ്. ഇത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് സന്ധിവേദന വരാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്. പുരുഷന്മാരെ അപേക്ഷിച്ച് മുട്ടുകൾ ചേർന്ന് നിൽക്കുന്ന സിീരസ സിലലറ എന്ന ജൈവിക അവസ്ഥ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ കാൽമുട്ടുകൾ ചേർത്തുവെയ്ക്കുന്നതും ഒരുകാലിന് മുകളിൽ മറ്റൊരു കാൽ വെയ്ക്കുന്നതും സ്ത്രീകൾക്ക് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. അതായത് മുട്ടിലും ഇടുപ്പിലും വേദന ഉണ്ടാവുമെന്ന് സാരം. അതിനാൽ പുരുഷന്മാർ ഇരിക്കുന്ന രീതി പിന്തുടരനാണ് ബാർബറ ബെർജിൻ നിർദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP