Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്പീക്കറുടെ ഡയസിൽ കയറി ബഹളം വെച്ച നാല് എംഎൽഎമാർക്കെതിരെ നാളെ നടപടിയുണ്ടാകും; എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, ഐ.സി ബാലകൃഷ്ണൻ, റോജി.എം ജോൺ എന്നിവർക്ക് എതിരായ നടപടി പ്രഖ്യാപിക്കുക പി ശ്രീരമാകൃഷ്ണൻ; സസ്‌പെൻഷൻ ഇല്ലാതെ ശാസനയോ സമ്മേളനത്തിൽ നിന്ന് മാറ്റി നിർത്തലോ ആയി ചുരുങ്ങുക സഭ നാളെ അവസാനിക്കുന്നതിനാൽ

സ്പീക്കറുടെ ഡയസിൽ കയറി ബഹളം വെച്ച നാല് എംഎൽഎമാർക്കെതിരെ നാളെ നടപടിയുണ്ടാകും; എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, ഐ.സി ബാലകൃഷ്ണൻ, റോജി.എം ജോൺ എന്നിവർക്ക് എതിരായ നടപടി പ്രഖ്യാപിക്കുക പി ശ്രീരമാകൃഷ്ണൻ; സസ്‌പെൻഷൻ ഇല്ലാതെ ശാസനയോ സമ്മേളനത്തിൽ നിന്ന് മാറ്റി നിർത്തലോ ആയി ചുരുങ്ങുക സഭ നാളെ അവസാനിക്കുന്നതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കയറി ബഹളം വെയ്ക്കുകയും പ്രതിഷേധിക്കുകയും ചെയ്ത നാല് പ്രതിപക്ഷ എംഎ‍ൽഎമാർക്കെതിരെയുള്ള നടപടി നാളെ സഭ സമ്മേളിക്കുമ്പോൾ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പ്രഖ്യാപിക്കും. സാധാരണ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ സസ്‌പെൻഡ് ചെയ്യുകയാണ് പതിവെങ്കിലും നാളെ സഭാസമ്മേളനം അവസാനിക്കുന്നതിനാൽ ശാസനയിലോ ഒരു ദിവസത്തെ സമ്മേളനത്തിൽ നിന്ന് മാറ്റിനിർത്തലോ ആയി ചുരുങ്ങാനാണ് സാദ്ധ്യത.

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയും പൊലിസുകാർക്ക് എതിരെ നടപടി വേണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തതോടെയാണ് നടുത്തളത്തിലറങ്ങി നിന്നിരുന്ന നാല് പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറിയത്. കെ.എസ്.യു മാർച്ചിനിടെ ഷാഫി പറമ്പിൽ എംഎ‍ൽഎയ്ക്ക് മർദ്ദനമേറ്റ സംഭവമാണ് എംഎ‍ൽഎമാരെ പ്രകോപിപ്പിച്ചത്. പെരുമ്പാവൂർ എംഎ‍ൽഎ എൽദോസ് കുന്നപ്പിള്ളി, ആലുവ എംഎ‍ൽഎ അൻവർ സാദത്ത്, സുൽത്താൻ ബത്തേരി എംഎ‍ൽഎ, ഐ.സി ബാലകൃഷ്ണൻ, അങ്കമാലി എംഎ‍ൽഎ റോജി.എം ജോൺ എന്നിവരാണ് ഇന്ന് സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറി സഭാനടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചത്. കുന്നത്തുനാട് എംഎ‍ൽഎ വി.പി.സജീന്ദ്രനെയും ദൃശ്യങ്ങളിൽ കണ്ടെങ്കിലും ആദ്യം കയറിയവരെ പിന്തിരിപ്പിക്കാനാണ് അദ്ദേഹം ഇടപെട്ടതെന്നാണ് നിയമസഭാ സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തൽ.

നാല് എംഎ‍ൽഎമാരും സഭയുടെ സാമാന്യമര്യാദ ലംഘിച്ചെന്ന് ബഹളത്തിന് ശേഷം സഭ സമ്മേളിച്ചപ്പോൾ സ്പീക്കർ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ എന്തുവേണമെന്ന് ആലോചിക്കേണ്ടി വരുമെന്ന് കൂടി പറഞ്ഞ സ്പീക്കർ അപ്പോൾത്തന്നെ നടപടി സൂചനയും നൽകി. സഭാ നടപടി ചട്ടം 302 പ്രകാരം മോശമായ പെരുമാറ്റം നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ സ്പീക്കർക്ക് അധികാരമുണ്ട്. മോശം പെരുമാറ്റം നടത്തുന്നവരെ അപ്പോൾ തന്നെ സഭയിൽ നിന്ന് പുറത്താക്കാനോ, നിശ്ചിത ദിവസത്തേക്കോ ഒരു സമ്മേളനകാലം മുഴുവനോ സസ്‌പെൻഡ് ചെയ്യാനോ ചട്ടപ്രകാരം സ്പീക്കർക്ക് കഴിയും. ഇതിൽ ഏതെങ്കിലും നടപടിയാണ് നാല് യു.ഡി.എഫ്, എംഎ‍ൽഎമാരെയും കാത്തിരിക്കുന്നത്.

സഭയിലെ പ്രതിഷേധങ്ങൾ സ്പീക്കറുടെ ഡയസിന് താഴെയെത്തി അവസാനിക്കുകയാണ് പതിവ്. എന്നാൽ ഇന്നത്തെ പ്രതിഷേധം അസാധാരണ നിലയിലേക്ക് കടക്കുകയായിരുന്നു. ബാർക്കോഴ ആരോപണത്തിനിടെ നടന്ന ബജറ്റ് അവതരണത്തിന് ഇടയിലാണ് ഇതിന് മുമ്പ് എംഎ‍ൽഎമാർ സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ചത്. അന്ന് ഡയസിൽ കയറി സ്പീക്കറുടെ കസേര മറിച്ചിട്ടവരിൽ ഒരാൾ ഇന്നത്തെ സ്പീക്കറായ പി. ശ്രീരാമകൃഷ്ണനായിരുന്നു. അന്ന് ശ്രീരാമകൃഷ്ണൻ അടക്കം നാല് എൽ.ഡി.എഫ് എംഎ‍ൽഎമാരെ സസ്‌പെൻഡ് ചെയ്യുകയാണ് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP