Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിൽ ക്രമക്കേട്; നടന്നത് പക്ഷപാത സമീപനം; യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനും കൂടെ നിൽക്കുന്നവരെ പ്രീണിപ്പിക്കാനും പഠനയാത്രാ പദ്ധതി; കുടങ്ങിയത് ജില്ലാ ഇൻഫർമേഷൻ ഓഫീസർമാരും; അനുവദിച്ച തുകയ്ക്ക് യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കാനാകാത്തതിന് കാരണം ബില്ലുകൾ ഇല്ലാത്തതും; പ്രസ് ക്ലബുകൾക്കുള്ള സർക്കാർ ഫണ്ടു ദുരുപയോഗത്തിനു പിന്നാലെ മാധ്യമ പ്രവർത്തകരുടെ പഠനയാത്രാ പദ്ധതി ഫണ്ടും വിവാദത്തിൽ

ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിൽ ക്രമക്കേട്; നടന്നത് പക്ഷപാത സമീപനം; യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനും കൂടെ നിൽക്കുന്നവരെ പ്രീണിപ്പിക്കാനും പഠനയാത്രാ പദ്ധതി; കുടങ്ങിയത് ജില്ലാ ഇൻഫർമേഷൻ ഓഫീസർമാരും; അനുവദിച്ച തുകയ്ക്ക് യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കാനാകാത്തതിന് കാരണം ബില്ലുകൾ ഇല്ലാത്തതും; പ്രസ് ക്ലബുകൾക്കുള്ള സർക്കാർ ഫണ്ടു ദുരുപയോഗത്തിനു പിന്നാലെ മാധ്യമ പ്രവർത്തകരുടെ പഠനയാത്രാ പദ്ധതി ഫണ്ടും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രസ് ക്ലബുകൾക്കുള്ള സർക്കാർ ഫണ്ടു ദുരുപയോഗത്തിനു പിന്നാലെ മാധ്യമ പ്രവർത്തകരുടെ പഠനയാത്രാ പദ്ധതി ഫണ്ടും വിവാദത്തിൽ. തിരിമറികളും പരാതികളും ഏറിയതിനെ തുടർന്നു രണ്ടു വർഷമായി മാധ്യമ പ്രവർത്തകരുടെ പഠനയാത്രാ പദ്ധതി സംസ്ഥാന പിആർഡി വകുപ്പ് നിർത്തിവച്ചിരിക്കുകയാണ്. പദ്ധതിക്ക് അനുവദിച്ച തുകയ്ക്ക് യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കാനാകാതെ ജില്ലാ ഇൻഫർമേഷൻ ഓഫിസർമാർ വെട്ടിലായി.

പഠനയാത്രയ്ക്കുള്ള തുക അനുവദിച്ചിട്ടുള്ളതു ജില്ലാ ഇൻഫർമേഷൻ ഓഫിസർമാർക്കാണെങ്കിലും പത്രപ്രവർത്തക യൂണിയൻ മുഖേനയാണ് യാത്ര സംഘടിപ്പിക്കുന്നത്. യൂണിയൻ ഭാരവാഹികൾ ബില്ലുകൾ സമർപ്പിക്കാത്തതാണ് ജില്ലാ ഇൻഫർമേഷൻ ഓഫിസർമാരെ കുടുക്കിയതും പദ്ധതി നിർത്തിവച്ചതും. പ്രസ് ക്ലബുകൾക്ക് അനുവദിച്ച മൂന്നു കോടിയിലേറെ രൂപയുടെ സർക്കാർ ഫണ്ടിലെ ദുരുപയോഗത്തെ കുറിച്ചു സംസ്ഥാന വിജിലൻസ് വകുപ്പ് അന്വേഷണം നടക്കുന്നതിനിടയിലാണ് പഠനയാത്രാ പദ്ധതിയിലെ ക്രമക്കേടുകൾ പുറത്തു വരുന്നത്. മാധ്യമ പ്രവർത്തകർക്കിടയിൽ നിന്നാണു പദ്ധതിയെ കുറിച്ചു പരാതികൾ ഐപിആർഡിക്കു ലഭിച്ചിട്ടുള്ളത്.

പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ യൂണിയൻ ഭാരവാഹികൾ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഒരാരോപണം. യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനും കൂടെ നിൽക്കുന്നവരെ പ്രീണിപ്പിക്കാനുമൊക്കെയാണ് പഠനയാത്രാ പദ്ധതിയെ ഭാരവാഹികൾ ദുരുപയോഗിക്കുന്നത്. ഐപിആർഡി തുക അനുവദിക്കുന്നത് 50 പേർക്കു വേണ്ടിയാണെങ്കിൽ 25 പേരെ മാത്രം യാത്രാസംഘത്തിൽ ഉൾപ്പെടുത്തി പ്രതിശീർഷ തുക ഇരട്ടിപ്പിക്കുന്നതായും പരാതിയുണ്ട്. യാത്രയിൽ പങ്കെടുക്കുന്നവർക്ക് മദ്യം വിളമ്പാനൊക്കെയുള്ള തുക സംഘടിപ്പിക്കാനാണത്രേ പഠനയാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നത്. ഇതു കാരണം ജില്ലകളിൽ മാധ്യമ പ്രവർത്തകർക്കിടയിൽ അമർഷവും പരാതികളുമുണ്ടായി.

സുതാര്യമായല്ല പദ്ധതി നടപ്പാക്കുന്നതെന്നാണ് ആരോപണം. ഗുണഭോക്താക്കളുടെ എണ്ണം കുറച്ചാലും സർക്കാരിൽ കൂടുതൽ പേരെ കൊണ്ടു പോയതായി രേഖ കൊടുത്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. യാത്രയിൽ പങ്കെടുക്കാത്തവരുടെ പേരിൽ തുക എഴുതി എടുത്ത സംഭവങ്ങൾ. ജില്ലാ ഇൻഫർമേഷൻ ഓഫിസർമാർ ഇതിനു തയാറാകാത്ത ജില്ലകളിൽ യൂണിയൻ ഭാരവാഹികൾ ബില്ലുകൾ സമർപ്പിക്കാൻ തയാറായിട്ടില്ല. ജില്ലാ ഇൻഫർമേഷൻ ഓഫിസർമാരുടെ പേരിലാണ് ചെക്കുകൾ സ്വീകരിച്ചതെന്നതിനാൽ കണക്ക് സമർപ്പിക്കേണ്ട ചുതമലയും അവർക്കാണ്. യൂണിയൻ ഭാരവാഹികളുടെ തിരിമറികൾ കാരണം പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന് ഇൻഫർമേഷൻ ഓഫിസർമാർ സർക്കാരിൽ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് രണ്ടു വർഷമായി പദ്ധതി നിർത്തി വച്ചിരിക്കുന്നത്.

2011-2018 കാലയളവിൽ പദ്ധതിക്കായി 1.33 കോടിയിലേറെ രൂപയാണ് ഐപിആർഡി അനുവദിച്ചത്. 2018-19, 2019-20 വർഷങ്ങളിൽ പദ്ധതിക്കായി തുക അനുവദിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയ്ക്ക് 13.25 ലക്ഷം രൂപ, കൊല്ലം ജില്ലയ്ക്ക് 12 ലക്ഷം രൂപയും പത്തനംതിട്ട ജില്ലയ്ക്ക് ഒൻപതു ലക്ഷം രൂപയും ആലപ്പുഴ ജില്ലയ്ക്ക് ആറു ലക്ഷം രൂപയും കോട്ടയം ജില്ലയ്ക്ക് 10.15 ലക്ഷം രൂപയും ഇടുക്കിക്കു മൂന്നു ലക്ഷം രൂപയും, എറണാകുളത്തിന് ആറു ലക്ഷം രൂപയും തൃശൂരിനു 6.8 ലക്ഷം രൂപയും, പാലക്കാടിന് അഞ്ചു ലക്ഷം രൂപയും മലപ്പുറത്തിനു 10 ലക്ഷം രൂപയും കോഴിക്കോടിനു 18.6 ലക്ഷം രൂപയും വയനാടിനു 8.3 ലക്ഷം രൂപയും കണ്ണൂരിനു 13.2 ലക്ഷം രൂപയും കാസർകോടിനു ആറു ലക്ഷം രൂപയും ഡൽഹിക്ക് ആറു ലക്ഷം രൂപയുമാണ് പദ്ധതിയിൽ അനുവദിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP