Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദളിത് യുവാവിനെ പ്രണയിച്ച മകളെ അമ്മ തീകൊളുത്തിക്കൊന്നു; ദാരുണമായി കൊല്ലപ്പെട്ടത് പ്ലസ് വൺ വിദ്യാർത്ഥിനി; അമ്മയും ആശുപത്രിയിൽ; കൊലപാതകം പ്രായപൂർത്തിയായ ശേഷം യുവാവിനൊപ്പം പോകുമെന്ന് പറഞ്ഞതിന്

ദളിത് യുവാവിനെ പ്രണയിച്ച മകളെ അമ്മ തീകൊളുത്തിക്കൊന്നു; ദാരുണമായി കൊല്ലപ്പെട്ടത് പ്ലസ് വൺ വിദ്യാർത്ഥിനി; അമ്മയും ആശുപത്രിയിൽ; കൊലപാതകം പ്രായപൂർത്തിയായ ശേഷം യുവാവിനൊപ്പം പോകുമെന്ന് പറഞ്ഞതിന്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ ദളിത് യുവാവിനെപ്രണയിച്ച മകളെ അമ്മ തീകൊളുത്തിക്കൊന്നു. നാഗപട്ടണം ജില്ലയിലെ വാഴമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയായ ജനനി(17) ആണ് ദാരുണമായി വെന്തു മരിച്ചത്. പെൺകുട്ടിയുടെ അമ്മ ഉമാ മഹേശ്വരിയും 90 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പിന്നാക്കവിഭാഗത്തിൽപ്പെടുന്നവരാണ് പെൺകുട്ടിയുടെ കുടുംബം.

വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ എടുത്ത് മകളുടെയും തന്റെയും ദേഹത്ത് ഒഴിച്ചതിനുശേഷം ഉമാ മഹേശ്വരി തീകൊളുത്തുകയായിരുന്നു. സാരമായി പൊള്ളലേറ്റ ഇരുവരെയും നാഗപട്ടണം സർക്കാരാശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടിയെ രക്ഷിക്കാനായില്ല.സംഭവത്തിൽ അമ്മയ്ക്കെതിരേ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പിതാവിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

ഗ്രാമത്തിൽത്തന്നെയുള്ള ദളിത് യുവാവുമായി പെൺകുട്ടി പ്രണയബന്ധത്തിലായിരുന്നു. മുമ്പ് ഒരുതവണ യുവാവിനൊപ്പം പോകാൻ കുട്ടി ശ്രമിച്ചിരുന്നു. ഇതറിഞ്ഞ മാതാപിതാക്കൾ കുട്ടിയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഈമാസം അവസാനം പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയാകും. പ്രായപൂർത്തിയായാൽ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാമല്ലോയെന്ന് പറഞ്ഞതിനെച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് അമ്മ പെൺകുട്ടിയെ തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP