Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നും സഭ കലുഷിതം; നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷ എംഎ‍ൽഎമാർ പ്രതിഷേധം മുഴക്കി; സ്പീക്കറിന്റെ ഡയസിൽ കയറിപ്പിടിച്ച നാല് എംഎ‍ൽഎമാർക്ക് ശാസന;ഷാഫി പറമ്പിലിന് നേരെയുണ്ടായ പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് സഭയിൽ പ്രതിപക്ഷ ബഹളം; പ്രതിപക്ഷം ബഹളമുയർത്തിയത് ശ്രീരാമകൃഷ്ണൻ സ്പീക്കറിന്റെ ഡയസിൽ കയറിയ മുൻ ചിത്രം ഉയർത്തിക്കാട്ടി

ഇന്നും സഭ കലുഷിതം; നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷ എംഎ‍ൽഎമാർ പ്രതിഷേധം മുഴക്കി; സ്പീക്കറിന്റെ ഡയസിൽ കയറിപ്പിടിച്ച നാല് എംഎ‍ൽഎമാർക്ക് ശാസന;ഷാഫി പറമ്പിലിന് നേരെയുണ്ടായ പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് സഭയിൽ പ്രതിപക്ഷ ബഹളം; പ്രതിപക്ഷം ബഹളമുയർത്തിയത് ശ്രീരാമകൃഷ്ണൻ സ്പീക്കറിന്റെ ഡയസിൽ കയറിയ മുൻ ചിത്രം ഉയർത്തിക്കാട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന് നേരെയുണ്ടായ പൊലീസ് മർദനത്തിൽ നടപടിയാവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ എംഎ‍ൽഎമാർ സഭ ബഹിഷ്‌കരിച്ച് നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചട നാല് എംഎ‍ൽഎമാർക്ക് സ്പീക്കറുടെ ശാസന. ചോദ്യോത്തര വേള ബഹിഷ്‌കരിച്ചാണ് ഇന്നും സഭ മുടക്കിയത്.

റോജി.എം.റോജൻ, ഐ.സി ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി, അന്വർ സാദത്ത് എന്നിവരെയാണ് സ്പീക്കർ ശ്രീരാമകൃഷ്ണന് ശാസിച്ചത്. സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചതോടെയാണ് സഭ പ്രക്ഷുപ്തമായത്. തുടർന്ന് സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചതോടെ സ്പീക്കർ പ്രതിപക്ഷ എംഎ‍ൽഎമാർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. പ്രതിഷേധത്തെ സ്പീക്കർ അപലപിച്ചു. ഇവർ സഭ നടത്താൻ അനുവദിച്ചില്ലെന്ന് സ്പീക്കർ കുറ്റപ്പെടുത്തി. പ്രതിഷേധം നിർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം 2015ൽ ശ്രീരാമകൃഷ്ണൻ സ്പീക്കറിന്റെ ഡയസിൽ കയറിയ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രക്ഷോഭം.

.പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ രാവിലെ എത്തിയത്. എംഎൽഎയെ മർദിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കയറി പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കിയിരുന്നു. സഭാ മര്യാദയുടെ ലംഘനമാണിതെന്ന് സ്പീക്കർ വ്യക്തമാക്കി. ഇവർക്കെതിരെ നടപടിയുണ്ടാകുമോ എന്ന കാര്യം ഇന്നറിയാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP