Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈന്ദവ ദേവീ ദേവന്മാരുടെ ഇരിപ്പിടമെന്ന് വിശ്വാസം; രണ്ട് വർഷം മുമ്പ് താമരപ്പൂവിന്റെ വിത്ത് വാങ്ങിയത് ഓൺലൈനിൽ; ടാങ്കിൽ വിത്ത് നിക്ഷേപിച്ച് വളമായി നൽകിയത് പഞ്ചഗവ്യം; ഒരു പൂവിന് ആയുസ് മൂന്ന് ദിവസവും; മല ചവിട്ടാൻ തീരുമാനിച്ചപ്പോൾ തന്നെ മൂന്നാം പൂവ് മൊട്ടിട്ടു; അയ്യന് സഹസ്രദള പത്മം സമർപ്പിച്ച് കൊട്ടാരക്കരക്കാരൻ; അയ്യപ്പ സന്നിധിയിൽ ദേവ പുഷ്പം എത്തുമ്പോൾ

ഹൈന്ദവ ദേവീ ദേവന്മാരുടെ ഇരിപ്പിടമെന്ന് വിശ്വാസം; രണ്ട് വർഷം മുമ്പ് താമരപ്പൂവിന്റെ വിത്ത് വാങ്ങിയത് ഓൺലൈനിൽ; ടാങ്കിൽ വിത്ത് നിക്ഷേപിച്ച് വളമായി നൽകിയത് പഞ്ചഗവ്യം; ഒരു പൂവിന് ആയുസ് മൂന്ന് ദിവസവും; മല ചവിട്ടാൻ തീരുമാനിച്ചപ്പോൾ തന്നെ മൂന്നാം പൂവ് മൊട്ടിട്ടു; അയ്യന് സഹസ്രദള പത്മം സമർപ്പിച്ച് കൊട്ടാരക്കരക്കാരൻ; അയ്യപ്പ സന്നിധിയിൽ ദേവ പുഷ്പം എത്തുമ്പോൾ

എസ് രാജീവ്‌

ശബരിമല :അയ്യന് സമർപ്പിക്കാൻ കൊട്ടാരക്കര ഗണപതിയുടെ നാട്ടിൽ നിന്നും സഹസ്രദള പത്മവുമായി കൈലാസ് ശബരീശ സന്നിധിയിലെത്തി. കൊട്ടാരക്കര കോട്ടവട്ടത്ത് കോട്ടവട്ടത്ത് മഠത്തിൽ കൈലാസ് നാരായണനെന്ന 53 കാരനാണ് വീട്ടിൽ വിരിഞ്ഞ അത്യപൂർവ്വ ഇനമായ ആയിരം ഇതളുകളുള്ള താമരപ്പൂവുമായി വ്യാഴാഴ്ച രാവിലെ എട്ടരയോടെ പതിനെട്ടാം പടി ചവിട്ടി തിരുനടയിലെത്തിയത്.

ഹൈന്ദവ ദേവീ ദേവന്മാരുടെ ഇരിപ്പിടമായാണ് സഹസ്രദള പത്മം അറിയപ്പെടുന്നത്, രണ്ടു വർഷം മുമ്പ് 4000 രൂപയ്ക്ക് ഓൺലൈനിലൂടെയാണ് കൈലാസ് താമരപ്പൂവിന്റെ വിത്ത് വാങ്ങിയത്, വീടിന് മുമ്പിലുള്ള ടാങ്കിൽ വിത്ത് നിക്ഷേപിച്ചു. ഗോമൂത്രം, ചാണകം, പാൽ, തൈര്, നെയ്യ് എന്നിവയടങ്ങുന്ന പഞ്ചഗവ്യമാണ് വളമായി പ്രധാനമായും ഉപയോഗിച്ചത്. മൂന്ന് മാസം മുമ്പ് രണ്ട് പൂക്കൾ വിരിഞ്ഞിരുന്നു. മൂന്ന് ദിവസം മാത്രമാണ് ഒരു പൂവിന്റെ ആയുസ്.

ശബരിമലയിലേക്ക് പോകാൻ തീരുമാനിച്ച ദിവസം തന്നെ മൂന്നാമത്തെ പൂവ് വിരിഞ്ഞു തുടങ്ങിയതോടെ ആ പൂവ് അയ്യപ്പന് സമർപ്പിക്കണമെന്ന് കൈലാസ് തീരുമാനിക്കുകയായിരുന്നു. ചൈന, ബർമ്മ , നേപ്പാൾ എന്നീ രാജ്യങ്ങളിലാണ് സഹസ്രദള പത്മം കൂടുതലായി കാണപ്പെടുന്നതെന്ന് കൈലാസ് പറഞ്ഞു. നടയിലെത്തി പൂവ് ശബരീശ നടയിൽ സമർപ്പിച്ച് ദർശനവും നടത്തി നിറഞ്ഞ മനസോടെ കൈലാസ് മലയിറങ്ങി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP