Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തണുത്ത കാലാവസ്ഥയിൽ വിദ്യാർത്ഥിനികൾ ലെഗിൻസ് ധരിച്ച് എത്തി; ഡ്രസ് കോഡ് പാലിച്ചില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിനികളുടെ ലെഗിൻസ് നിർബന്ധിച്ച് അഴിപ്പിച്ച് സ്‌കൂൾ മാനേജ്‌മെന്റ്; നടപടി വിവാദത്തിലേക്ക്

തണുത്ത കാലാവസ്ഥയിൽ വിദ്യാർത്ഥിനികൾ ലെഗിൻസ് ധരിച്ച്  എത്തി; ഡ്രസ് കോഡ് പാലിച്ചില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിനികളുടെ ലെഗിൻസ് നിർബന്ധിച്ച് അഴിപ്പിച്ച് സ്‌കൂൾ മാനേജ്‌മെന്റ്; നടപടി വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: സ്‌കൂളിൽ ഡ്രസ് കോഡ് പാലിച്ചില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിനികളുടെ ഗെഗിങ്‌സ് നിർബന്ധിപ്പിച്ച് അഴിപ്പിച്ച നടപടി വിവാദത്തിലേക്ക്. പശ്ചിമ ബംഗാളിലെ ശാന്തി നികേതൻ അടുത്തുള്ള ബോൽപൂരിലെ ബീർബും ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം.

സ്‌കൂളിന്റെ ഈ നടപടിക്കെതിരെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. അതേ സമയം സോഷ്യൽ മീഡിയയിലും വിവാദം കത്തുകയാണ്.ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ ലെഗിങ്‌സ് സ്‌കൂളിലെ ടീച്ചർ നിർബന്ധപൂർവ്വം അഴിപ്പിച്ചത്.

തണുപ്പുള്ള കാലാവസ്ഥയായതിനാലാണ് കുട്ടികൾ ലെഗ്ഗിൻസ് ധരിച്ച് സ്‌കൂളിലെത്തിയതെന്ന് രക്ഷിതാക്കൾ പറയുന്നു. എന്നാൽ സ്‌കൂളിൽ അഡ്‌മിഷനെടുത്ത സമയത്ത് തന്നെ രക്ഷിതാക്കൾക്കും കുട്ടികൾക്കും യൂണിഫോമിനെക്കുറിച്ചും ഡ്രസ് കോഡിനെക്കുറിച്ചും തങ്ങൾ നിർദ്ദേശം നൽകിയിരുന്നു. ഇത് പാലിക്കാതെ വന്ന കുട്ടികളുടെ ലെഗ്ഗിൻസ് ആണ് അഴിച്ചുമാറ്റിയതെന്ന് സ്‌കൂൾ അധികൃതരും വിശദീകരിക്കുന്നു.

ഏതായാലും സംഭവം വിവാദമായതോടെ വിഷയത്തിൽ വിശദമായി സ്‌കൂൾ അധികൃതരുടെ പങ്ക് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജില്ലാ സ്‌കൂൾ ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP