Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഝാർഖണ്ഡിൽ ലക്ഷ്യം വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള അധികാര തുടർച്ച തന്നെ; ജനങ്ങൾ പറയേണ്ടത് രാമക്ഷേത്രം പണിയണോ വേണ്ടയോ എന്ന് അമിത് ഷാ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് നടന്ന റാലിയിൽ ദേശീയ അധ്യക്ഷൻ എടുത്ത് പറഞ്ഞത് രാമക്ഷേത്രവും ആർട്ടിക്കിൾ 370 റദ്ദാക്കിയതും; പഴയ അജണ്ടകൾ തന്നെ ഉയർത്തിക്കാട്ടി ബിജെപി

ഝാർഖണ്ഡിൽ ലക്ഷ്യം വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള അധികാര തുടർച്ച തന്നെ; ജനങ്ങൾ പറയേണ്ടത് രാമക്ഷേത്രം പണിയണോ വേണ്ടയോ എന്ന് അമിത് ഷാ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് നടന്ന റാലിയിൽ ദേശീയ അധ്യക്ഷൻ എടുത്ത് പറഞ്ഞത് രാമക്ഷേത്രവും ആർട്ടിക്കിൾ 370 റദ്ദാക്കിയതും; പഴയ അജണ്ടകൾ തന്നെ ഉയർത്തിക്കാട്ടി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണായുധം അയോധ്യയും കശ്മീരും തന്നെ. ലാത്തോഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ തന്നെ കശ്മീരും രാമക്ഷേത്രവും പറഞ്ഞാണ് വോട്ട് ചോദിച്ചത്. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് കോൺഗ്രസ് തടസ്സം നിൽക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. കശ്മീരിന് നൽകിയ പ്രത്യേക പദവി റദ്ദാക്കിയ നടപടിയും അമിത് ഷാ പരാമർശിച്ചു.

'നിങ്ങൾ പറയൂ, അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കണോ വേണ്ടയോ. കോൺഗ്രസ് പാർട്ടി കേസുമായി മുന്നോട്ടുപോയി തുടർച്ചയായി ക്ഷേത്ര നിർമ്മാണത്തിന് തടസ്സം നിൽക്കുകയാണ്. ഇപ്പോൾ ക്ഷേത്രം നിർമ്മിക്കാമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിപ്പിച്ചിരിക്കുന്നു'-അമിത് ഷാ റാലിയിൽ പറഞ്ഞു.

ഈ മാസമാണ് അയോധ്യയിലെ ബാബ്‌രി മസ്ജിദ് പൊളിച്ച ഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് സുപ്രീം കോടതി അനുമതി നൽകിയത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ദേശീയ വിഷയങ്ങളിലൂന്നിയായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. യുപിഎ സർക്കാർ നൽകിയതിനേക്കാൾ കൂടുതൽ തുക സംസ്ഥാന വികസനത്തിനായി എൻഡിഎ നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

2014 വരെ ഒരു രാഷ്ട്രീയ പാർട്ടിക്കോ തെരഞ്ഞെടുപ്പിനു മുൻപു രൂപീകരിച്ച സഖ്യത്തിനോ ഝാർഖണ്ഡിൽ ഭൂരിപക്ഷം കിട്ടിയിട്ടില്ല. ഒട്ടേറെ പരീക്ഷണങ്ങൾക്കും രാഷ്ട്രീയ കുതിരക്കച്ചവടങ്ങൾക്കും വേദിയായ സംസ്ഥാനമാണ് ഝാർഖണ്ഡ്. 2006 ൽ മുൻനിര രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച മധു കോഡ മുഖ്യമന്തിയായി അധികാരത്തിലേറുന്നതിനുവരെ ഝാർഖണ്ഡ് സാക്ഷിയായിട്ടുണ്ട്. നിലവിൽ സംസ്ഥാനം ഭരിക്കുന്നത് ബിജെപിയാണ്. അഞ്ചുവർഷം മുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 37 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. അഞ്ചുസീറ്റ് നേടിയ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനുമായി (എ.ജെ.എസ്.യു) ചേർന്നാണ് ബിജെപി സർക്കാർ രൂപീകരിച്ചത്. ഝാർഖണ്ഡിൽ അഞ്ചുവർഷ കാലാവധി പൂർത്തിയാക്കുന്ന ആദ്യ സർക്കാരാണ് ബിജെപി- എ.ജെ.എസ്.യു സർക്കാർ.

ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് നവംബർ 30 മുതൽ ഡിസംബർ 20വരെ അഞ്ച് ഘട്ടമായി നടക്കും. ഡിസംബർ 23നാണ് വോട്ടെണ്ണൽ. 81 അംഗനിയമസഭയാണ് ഝാർഖണ്ഡിലേത്. അംഗ പരിമിതർക്കും 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇതാദ്യമായി തപാൽവോട്ട് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. ഇനി മുതൽ എല്ലാ തെരഞ്ഞെടുപ്പിലും ഈ സൗകര്യമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മാവോയിസ്റ്റ് ബാധിത മണ്ഡലങ്ങൾ ഏറെയുള്ള ഝാർഖണ്ഡിൽ 2009ലും 2914ലും അഞ്ചുഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.

ഇത്തവണ 81 അംഗ നിയമസഭയിൽ 65ലധികം സീറ്റ് നേടി ഒറ്റയ്ക്ക് അധികാരത്തേറുക എന്ന ലക്ഷ്യവുമായാണ് രഘുബർദാസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അങ്കത്തിനിറങ്ങുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ 12ഉം എൻഡിഎക്ക് ലഭിച്ചിരുന്നു. ഇതാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന് കാരണം. ഗോത്രവിഭാഗത്തിൽ നിന്നല്ലാതെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന ആദ്യ ആളാണ് രഘുബർദാസ്. ഝാർഖണ്ഡ് തങ്ങളുടെ ഉറച്ച കോട്ടയെന്നാണ് ബിജെപി നേതാക്കൾ വിശേഷിപ്പിക്കുന്നത്. മഹാരാഷ്ട്ര, ഹരിയാന ഫലങ്ങൾ ഝാർഖണ്ഡിനെ ബാധിക്കില്ലെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP