Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിമാനത്തിലൂടയും കടലിലൂടെയും കാട്ടിലൂടെയും ദിവസങ്ങൾ സഞ്ചരിച്ച് അമേരിക്കയിലേക്ക്; യാത്രയ്ക്കിടയിൽ വെള്ളം പോലും കിട്ടാത്ത ദിവസങ്ങളിൽ സ്വന്തം വസ്ത്രം ഊരി വിയർപ്പ് പിഴിഞ്ഞു കുടിച്ച് ജീവൻ നിലനിർത്തി; കാനനപാതയിൽ വഴി കാട്ടിയായത് മണ്ണിൽ കുഴിച്ചിട്ട പ്ലാസ്റ്റിക് ബാഗുഗൾ; അമേരിക്കൻ സ്വപ്‌നം പൂവണിയാൻ ഏജന്റുമാർക്ക് നൽകിയത് 25 ലക്ഷം വരെ: ഒടുവിൽ അമേരിക്കൻ അധികൃതർ പിടികൂടിയപ്പോൾ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി നാട്ടിലെത്തിച്ചത് കൈകാലുകൾ കെട്ടിയിട്ട് വിമാനത്തിൽ

വിമാനത്തിലൂടയും കടലിലൂടെയും കാട്ടിലൂടെയും ദിവസങ്ങൾ സഞ്ചരിച്ച് അമേരിക്കയിലേക്ക്; യാത്രയ്ക്കിടയിൽ വെള്ളം പോലും കിട്ടാത്ത ദിവസങ്ങളിൽ സ്വന്തം വസ്ത്രം ഊരി വിയർപ്പ് പിഴിഞ്ഞു കുടിച്ച് ജീവൻ നിലനിർത്തി; കാനനപാതയിൽ വഴി കാട്ടിയായത് മണ്ണിൽ കുഴിച്ചിട്ട പ്ലാസ്റ്റിക് ബാഗുഗൾ; അമേരിക്കൻ സ്വപ്‌നം പൂവണിയാൻ ഏജന്റുമാർക്ക് നൽകിയത് 25 ലക്ഷം വരെ: ഒടുവിൽ അമേരിക്കൻ അധികൃതർ പിടികൂടിയപ്പോൾ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി നാട്ടിലെത്തിച്ചത് കൈകാലുകൾ കെട്ടിയിട്ട് വിമാനത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ അമേരിക്കൻ അധികൃതർ കൈകാലുകൾ കെട്ടിയിട്ട ശേഷം വിമാനത്തിൽ കയറ്റി ഡൽഹിയിലെത്തിച്ചു. 240 മണിക്കൂർ നീണ്ട വിമാന യാത്രയ്‌ക്കൊടുവിൽ ഡൽഹിയിലെത്തിയ ഇവരെ വിമാനത്താവളം അധികൃതരാണ് വിമാനത്തിൽ നിന്ന് ഇറങ്ങും മുൻപ് കെട്ടഴിച്ച് പുറത്തിറക്കിയത്. 145 ഇന്ത്യക്കാരെയാണ് അമേരിക്ക അധികൃത കുടിയേറ്റത്തിന് പിടികൂടി നാട്ടിലേക്ക് അയച്ചത്. വളരെ ക്രൂരമായ അനുഭവമായിരുന്നു 20 മണിക്കൂർ നീണ്ട വിമാന യാത്രയിൽ ഇവർ അുഭവിക്കേണഅടി വ്‌നനത്. കൊടുംകുറ്റവാളികളെ പോലെയാണ് യുഎസ് അധികൃതർ പെരുമാറിയതെന്നായിരുന്നു പുറത്താക്കപ്പെട്ട 145 ഇന്ത്യക്കാരുടെ പ്രതികരണം.

അമേരിക്കൻ ജീവിതം സ്വപ്‌നം കണ്ട ഇവർ ഏജന്റുമാരുടെ ചതിയിൽപെട്ടാണ് ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് വിമാനം കയറിയത്. എന്നാൽ യാത്ര വൻ ദുഷ്‌ക്കരമായിരുന്നു. വിമാനത്തിലൂടെയും കരമാർഗവും കാട്ടിലൂടെയുമെല്ലാം ദിവസങ്ങൾ സഞ്ചരിച്ചാണ് ഇവർ അമേരിക്കയിലെത്തിയത്. എന്നാൽ അമേരിക്കൻ പൊലീസ് പിടികൂടിയതോടെ അനധികൃതമായി കുടിയേറിയ ഇവരെയെല്ലാം തിരിച്ചയക്കുക ആയിരുന്നു. 142 പുരുഷന്മാരും മൂന്നു സ്ത്രീകളുമാണു സംഘത്തിൽ ഉണ്ടായിരുന്നത്.

അരിസോണയിൽ നിന്നു തിരിച്ച വിമാനത്തിൽ ബംഗ്ലാദേശ് വഴിയാണ് ഇവർ ബുധനാഴ്ച രാവിലെ 7.30ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. അമേരിക്കൻ സ്വപ്നം പാതിവഴിയിൽ പൊഴിഞ്ഞതിന്റെ നിരാശയാണു തിരികെയെത്തിയവർ പങ്കുവച്ചതും. യുഎസിൽ നിന്നു നാടുകടത്തപ്പെട്ട 25 ബംഗ്ലാദേശികളും ഇവർ സഞ്ചരിച്ച വിമാനത്തിൽ ഉണ്ടായിരുന്നു. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരും തൊഴിൽരഹിതരുമായ യുവാക്കളാണ് അമേരിക്കൻ സ്വപ്നവുമായി വീസാ ഏജന്റുമാർക്ക് 15- 25 ലക്ഷം രൂപ വരെ നൽകിയത്. അതിർത്തി കടന്ന് അമേരിക്കയിലെത്തി ഇപ്പോൾ സ്വർഗതുല്യ ജീവിതം നയിക്കുന്നവരുടെ വിഡിയോ കണ്ടാണു പലരും ആകർഷിക്കപ്പെട്ടത്. തിരികെയെത്തിയവരിൽ 19 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവരാണ് ഭൂരിഭാഗവും.

ഏജന്റുമാർ തങ്ങളെ ചതിക്കുകയാണെന്ന് മനസ്സിലാവാതെ നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കിയാണ് ഓരോരുത്തരും ഏഝന്റുമാർക്ക് കാൽ കോടിയോളം രൂപ കൈമാറിയത്. എന്നാൽ പണം മാത്രമല്ല തങ്ങളുടെ ജീവനും നഷ്ടപ്പെടുമെന്ന ഭീതിയായിരുന്നു അമേരിക്കൻ യാത്രയിൽ ഉടനീളം പലരും ചിന്തിച്ചത്. ലക്ഷ്യത്തിലെത്താൻ എന്തു സാഹസത്തിനും ഇവർ തയാറായിരുന്നു. അമേരിക്കയിൽ എത്തിക്കാമെന്നു പറഞ്ഞ ഏജന്റുമാർ നിരവധി പേരെയാണ് ഇത്തരത്തിൽ തട്ടിപ്പിനു വിധേയമാക്കുന്നത്. നീണ്ട യാത്രയാണ് ഇത്തരത്തിൽ യാത്ര പുറപ്പെടുന്നവരെ കാത്തിരിക്കുന്നതും. വിമാനമാർഗം ആദ്യം ഇവരെ ഇക്വഡോറിൽ എത്തിക്കും. അതിനുശേഷം കരമാർഗം കൊളംബിയ, ബ്രസീൽ, പെറു, കോസ്റ്ററിക്ക തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് മെക്‌സിക്കോയിൽ എത്തുന്നത്.

മെക്‌സിക്കോയിൽ നിന്ന് ദീർഘദൂരം വനമേഖലയിലൂടെ സഞ്ചരിച്ചാണ് പലരും യുഎസിൽ എത്തുന്നത്. പഞ്ചാബിൽ നിന്നുള്ള ജബർജംഗ് മെയ്‌ 15ന് വിമാനത്തിൽ മോസ്‌കോ, പാരിസ് വഴി മെക്സിക്കോയിലെത്തി. മെയ്‌ 16 ന് കലിഫോർണിയയിലേക്കു കടക്കാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് പിടികൂടി അരിസോണയിലേക്കു നാടുകടത്തി. നാലു തവണ യുഎസിലേക്കു കുടിയേറാൻ ഇത്തരത്തിൽ ശ്രമിച്ചു. നാലുതവണയും പൊലീസ് പിടികൂടി. 24 ലക്ഷം രൂപയാണ് ഏജന്റുമാർക്കായി നൽകിയത്. അഭിഭാഷകർക്കായി 40 ലക്ഷം രൂപയും. ദുരിതത്തിൽ നിന്നു ദുരിതക്കയത്തിലേക്കാണ് നടന്നടുക്കുന്നതെന്നും ജബർജംഗ് പറയുന്നു.

മെക്‌സിക്കോയിൽ നിന്ന് യുഎസ് സമ്മർദത്തെ തുടർന്ന് ഒക്ടോബറിൽ നാടുകടത്തപ്പെട്ട 311 ഇന്ത്യക്കാരും സമാനമായ കഥകളാണു പങ്കുവച്ചത്. വാട്‌സാപ്പിലൂടെയാണു പല ഏജന്റുമാരും അമേരിക്കൻ മോഹികളെ വലവീശിയത്. അതുകൊണ്ടുതന്നെ വ്യവസ്ഥാപിതമായ ഓഫിസുകളും ഏജന്റുമാർക്കില്ലായിരുന്നു. ദുരിതങ്ങളെക്കുറിച്ച് പരാതി പറയാനുള്ള അവസരങ്ങളുമില്ലായിരുന്നു. വഴികാട്ടികളായി കൂടെ വന്നത് തോക്കേന്തിയ മല്ലന്മാരായിരുന്നു. അവർക്ക് സ്പാനിഷല്ലാതെ മറ്റൊന്നും വശമില്ല.

കാട്ടിൽ കിടക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നോക്കിയാണ് വഴി കണ്ടെത്തിയിരുന്നത്. മെക്‌സിക്കൻ അതിർത്തിയോടടുത്തുള്ള കാട്ടിലൂടെ എട്ടു ദിവസമായിരുന്നു യാത്ര. മൂന്നു ദിവസം വെള്ളം പോലും ലഭിച്ചില്ല. സ്വന്തം ഷർട്ട് പിഴിഞ്ഞ് വിയർപ്പു കുടിച്ചാണ് ദാഹം അകറ്റിയതെന്ന് ചതിയിൽപെട്ട ഇന്ത്യക്കാരിലൊരാൾ രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചിരുന്നു. മെക്‌സിക്കോ അതിർത്തിയിൽ എത്തിയ ഇവർ അറസ്റ്റ് ചെയ്യപ്പെട്ടു. അതിനുശേഷം ജയിലിലായിരുന്നു ജീവിതം. പല അസുഖങ്ങളുള്ളവരെ ഒരുമിച്ചാണ് പാർപ്പിച്ചിരുന്നത്.

അരിസോണ, കലിഫോർണിയ, ടെക്‌സസ്, ജോർജിയ, ന്യൂജഴ്‌സി, മിസ്സിസിപ്പി എന്നിവിടങ്ങിൽ അനധികൃതമായി ജോലി ചെയ്തിരുന്നവരെ പൊലീസ് കണ്ടെത്തിയതോടെ കുടിയേറ്റ ക്യാംപുകളിലായി പിന്നീടുള്ള ജീവിതം. ഇവിടത്തെ സ്ഥിതി വളരെ പരിതാപകരമായിരുന്നുവെന്നും ഇവർ പറയുന്നു. 'എന്റെ അച്ഛൻ ജീവിതകാലം സമ്പാദിച്ചതെല്ലാം വിറ്റുപെറുക്കിയാണ് 25 ലക്ഷം രൂപ ഏജന്റിനു നൽകിയത്. ദുരിതത്തിൽ നിന്നു ദുരിതത്തിലേക്കാണ് യാത്രയെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല' വിങ്ങിപ്പൊട്ടിക്കൊണ്ട് 25 കാരനായ രവീന്ദർ സിങ് പറയുന്നു. 'പരാജിതനായി വെറും കയ്യോടെയാണ് മടക്കം. എന്റെ പിതാവിനു ഞാൻ നഷ്ടപ്പെടുത്തിയതെല്ലാം ഞാൻ തന്നെ തിരികെ നൽകും' കണ്ണീരോടെ രവീന്ദർ സിങ് പറയുന്നു.

കഷ്ടിച്ച് എല്ലാവർക്കും കിടന്നുറങ്ങാനുള്ള സ്ഥലം മാത്രം. പകർച്ചവ്യാധിക്കാർക്കിടയിൽ ജീവിച്ചു പലരും അസുഖബാധിതരായി. കോൺസൻട്രേഷൻ ക്യാംപുകൾക്കു തുല്യമായിരുന്നു ജയിൽവാസം. നാടുകടത്തപ്പെട്ട 145 ഇന്ത്യക്കാർ ഒന്നുകിൽ അവരുടെ വീസാ മാനദണ്ഡങ്ങൾ ലംഘിക്കുകയോ അധികൃതമായി കുടിയേറ്റം നടത്തിയവരോ ആണെന്ന് അധികൃതരും പറയുന്നു.

ഈ വർഷം യുഎസിൽ നിന്ന് നാടുകടത്തപ്പെടുന്ന രണ്ടാമത്തെ സംഘമാണ് ബുധനാഴ്ച തിരികെ എത്തിയത്. ഒക്ടോബർ 23ന് 117 ഇന്ത്യക്കാരെ യുഎസ് പുറത്താക്കിയിരുന്നു. യുഎസ് സമ്മർദം ശക്തമാക്കിയതിനെ തുടർന്ന് മെക്‌സിക്കോയിലേക്കു അനധികൃതമായി പ്രവേശിച്ച 311 ഇന്ത്യക്കാരെ മെക്‌സിക്കൻ അധികൃതരും ഒക്ടോബർ 18ന് മടക്കിയയച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP