Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പത്ത് ദിവസത്തിനകം മറുപടി നൽകണം; ബനാറസ് ഹിന്ദു സർവകലാശാല സമരം താൽക്കാലികമായി അവസാനിപ്പിച്ച് എബിവിപി; നടപടി സർവകലാശാല അഡ്‌മിനിസ്‌ട്രേഷനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ; ക്ലാസ് എടുക്കാൻ കഴിയാതെ ഡോ ഫിറോസ് ഖാൻ നാട്ടിലേക്ക് തിരിച്ചു; അദ്ധ്യാപകന് പിന്തുണയുമായി ഒരു വിഭാഗം വിദ്യാർത്ഥികൾ

'പത്ത് ദിവസത്തിനകം മറുപടി നൽകണം; ബനാറസ് ഹിന്ദു സർവകലാശാല സമരം താൽക്കാലികമായി അവസാനിപ്പിച്ച് എബിവിപി; നടപടി സർവകലാശാല അഡ്‌മിനിസ്‌ട്രേഷനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ; ക്ലാസ് എടുക്കാൻ കഴിയാതെ ഡോ ഫിറോസ് ഖാൻ നാട്ടിലേക്ക് തിരിച്ചു; അദ്ധ്യാപകന് പിന്തുണയുമായി ഒരു വിഭാഗം വിദ്യാർത്ഥികൾ

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ; ബനാറസ് ഹിന്ദു സർവകലാശാലയിൽ രണ്ടായ്ചയായി തുടരുന്ന പ്രക്ഷോപം അവസാനിപ്പിച്ച് എബിവിപി പ്രവർത്തകരായ വിദ്യാർത്ഥികൾ. സംസ്‌കൃത വിദ്യാധർമ്മ വിജ്ഞാനത്തിലെ (എസ്വിഡിവി) വിദ്യാർത്ഥികൾ സർവകലാശാല അഡ്‌മിനിസ്‌ട്രേഷനുമായി ചർച്ച നടത്തിയ ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. സാഹിത്യ' വിഭാഗത്തിൽ സംസ്‌കൃതം അസിസ്റ്റന്റ് പ്രൊഫസറായി ഡോ. ഫിറോസ് ഖാനെ നിയമിക്കുന്നതിനെതിരെ രണ്ടാഴ്ച നീണ്ടുനിന്ന പ്രക്ഷോഭം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മുസ്ലിം പ്രൊഫസർ സംസ്‌കൃതം പഠിപ്പിക്കേണ്ടന്നാവശ്യപ്പെട്ട് എബിവിപി പ്രവർത്തകാരായ ഒരു വിഭാഗം വിദ്യാർത്ഥികൾ സമരരംഗത്തെത്തിയത്.

പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളുമായി സർവകലാശാലാ ഭരണകൂടം പലതവണ ചർച്ചകൾ നടത്തിയിരുന്നു. ക്ലാസുകൾ വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിഎച്ച്യു വക്താവ് രാജേഷ് സിങ് വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. വൈസ് ചാൻസലർ പ്രൊഫ. രാകേഷ് ഭട്‌നഗർ, ഡീൻ പ്രൊഫ. വിന്ധേശ്വരി പ്രസാദ് മിശ്ര, വകുപ്പ് മേധാവികൾ, മുതിർന്ന അദ്ധ്യാപകർ, സർവകലാശാല ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. നിരവധി ചോദ്യങ്ങൾ അടങ്ങിയ മെമോറാണ്ടം വിദ്യാർത്ഥികൾ സർവകലാശാലാ ഭരണകൂടത്തിന് കൈമാറിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ചീഫ് പ്രൊജക്ടർ ഒ പി റായിയും വകുപ്പ് മേധാവിയും 10 ദിവസത്തിനുള്ളിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്ന് വിദ്യാർത്ഥികൾ അവരുടെ കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

വിദ്യാർത്ഥികൾ അവരുടെ മെമോറാണ്ടത്തിൽ പ്രൊഫസറുമാരെ ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന പ്രക്രിയയെക്കുറിച്ചും സാഹിത്യ വകുപ്പിലെ പ്രക്രിയ എസ്വിഡിവി ഫാക്കൽറ്റിയുടെ മറ്റ് വകുപ്പുകളുടേതിന് സമാനമാണോയെന്നും പരമ്പരാഗത (സനാതൻ ധർമ്മം) നിയമങ്ങൾ കണക്കിലെടുത്താണോ ഷോർട്ട്ലിസ്റ്റിങ് നടത്തിയതെന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. ഷോർട്ട്ലിസ്റ്റിങ് പ്രക്രിയയിൽ യുജിസിയുടെ ഏത് ചട്ടമാണ് സ്വീകരിച്ചതെന്നും, ബിഎച്ച്യു നിയമപ്രകാരം നിയമനം നടന്നോ ഇല്ലയോ എന്നതെന്നും മെമോറാണ്ടത്തിൽ വ്യക്തമാക്കുന്നു.

ഫിറോസ് ഖാന്റെ നിയമനം റദ്ദാക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നുണ്ട്. നവംബർ ഏഴിന് ജോലിയിൽ പ്രവേശിച്ച ഫിറോസിന് വിദ്യാർത്ഥി സമരം മൂലം ക്ലാസെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം, ഫിറോസ് രാജിവെച്ചിട്ടില്ലെന്ന് എസ്.വി.ഡി.വി ഡീൻ വിന്ദേശ്വരി മിശ്ര വ്യക്തമാക്കി. 'ഫിറോസ് ഖാൻ രജിസ്ട്രാർ ഓഫിസിലെത്തി ചുമതലയേറ്റ ശേഷം സർവകലാശാലയിലേക്ക് വന്നിട്ടില്ല. അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങിയത് സംസ്‌കൃത വിഭാഗം മേധാവിയാണ് അറിയിച്ചത്'- ഡീൻ വ്യക്തമാക്കി.

ഫിറോസ് ഖാനെ പിന്തുണച്ചും വിദ്യാർത്ഥികൾ സമരം ചെയ്യുന്നുണ്ട്. എൻ.എസ്.യു.ഐ, യൂത്ത് ഫോർ സ്വരാജ്, എ.ഐ.എസ്.എ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സമരം നടക്കുന്നത്.'ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് ഡോ. ഫിറോസ് ഖാൻ' എന്നെഴുതിയ ബാനറുമായി വിദ്യാർത്ഥികൾ സർവകലാശാലയുടെ ലങ്ക ഗേറ്റ് മുതൽ രവിദാസ് ഗേറ്റ് വരെ 'ശാന്തി മാർച്ച്' നടത്തി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

'ബി.എച്ച്.യുവിലെ എല്ലാ വിദ്യാർത്ഥികളും ഡോ. ഫിറോസ് ഖാന് എതിരാണെന്ന തെറ്റായ സന്ദേശമാണ് പ്രചരിക്കുന്നത്. സമരം നടത്തുന്ന ജാതിചിന്തയുള്ള പത്തോ ഇരുപതോ വിദ്യാർത്ഥികൾ അല്ല ബി.എച്ച്.യുവിനെ പ്രതിനിധീകരിക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. അനാവശ്യ സമരം നടത്തുന്നവർ സദ്ബുദ്ധി വീണ്ടെടുത്ത് ക്ലാസിലേക്ക് മടങ്ങണം' എൻ.എസ്.യു.ഐ പ്രവർത്തകൻ വികാസ് സിങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP