Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഘടനാ തിരഞ്ഞെടുപ്പിന്റെ സ്റ്റേ നീക്കാൻ ദേശീയ കമ്മിറ്റിക്ക് വേണ്ടി ആലുവ മുൻസിഫ് കോടതിയിൽ ഹാജരായത് യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ അൽജോ ജോസഫ്; ഇലക്ഷൻ നിർത്തിവയ്ക്കണമെന്ന് കോലഞ്ചേരി മുൻസിഫ് കോടതിയിലും ഹർജി

സംഘടനാ തിരഞ്ഞെടുപ്പിന്റെ സ്റ്റേ നീക്കാൻ ദേശീയ കമ്മിറ്റിക്ക് വേണ്ടി ആലുവ മുൻസിഫ് കോടതിയിൽ ഹാജരായത് യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ അൽജോ ജോസഫ്; ഇലക്ഷൻ നിർത്തിവയ്ക്കണമെന്ന് കോലഞ്ചേരി മുൻസിഫ് കോടതിയിലും ഹർജി

സ്വന്തം ലേഖകൻ

എറണാകുളം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ വിവിധ കോടതികളിൽ ഹർജികളുടെ പരമ്പര.തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവമുൻസിഫ് കോടതിയിൽ നൽകിയ ഹർജിക്ക് പിന്നാലെ കോലഞ്ചേരി മുൻസിഫ് കോടതിയിൽ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.പ്രതികൾക്ക് അടിയന്തര നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.

അതേസമയം ആലുവ മുൻസിഫ് കോടതി തെരഞ്ഞെടുപ്പ് നടപടികൾ നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാൽ സ്റ്റേ നീക്കാനായി ഇലക്ഷൻ നടത്തുന്ന കമ്പനിക്ക് വേണ്ടിയും ദേശീയ സെക്രട്ടറി രവീന്ദ്ര നാസിനു വേണ്ടിയും ഹാജരായ വക്കീൽ മൂവായിരത്തി അറുനൂറു കോടി രൂപയുടെ അഗസ്ത്യ വേസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ക്രിസ്ത്യൻ മിഷേലിനു വേണ്ടി കോടതിയിൽ ഹാജരായതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി പുറത്താക്കിയ വ്യക്തിയാണ്. അൽജോ നേരത്തെ യൂത്ത് കോൺഗ്രസ് ലീഗൽ സെല്ലിൽ പ്രവർത്തിച്ചിരുന്നു.

ഡിസംബറിൽ നടക്കാൻ പോകുന്ന യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് തടയണം എന്നവശ്യപ്പെട്ട് ആലുവാ സ്വദേശിയായ അബ്ദുൾ വാഹിദ് നൽകിയ ഹർജിയിലാണ് യൂത്ത് കോൺഗ്രസിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകനായ അൽജോ കെ ജോസഫ് ആലുവാ മുൻസിഫ് കോടതിയിൽ ഹാജരായത്. കേരളത്തിലെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ മുഖ്യ വരണാധികാരിയും ദേശീയ സെക്രട്ടറിയുമായ രബീന്ദ്രദാസിന് വേണ്ടിയാണ് അൽജോ ജോസഫ് ആലുവാ കോടതിയിൽ ഹാജരായത്.

അഗസ്ത്യ വേസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ക്രിസ്ത്യൻ മിഷേലിനു വേണ്ടി കോടതിയിൽ ഹാജരായതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പുറത്താക്കിയാ വ്യക്തിയാണ് അൽജോ കെ ജോസഫ്. സംഘടനയിൽ നിന്ന് പുറത്താക്കിയ വ്യക്തിയെ കൊണ്ട് സംഘടനയുടെ സുപ്രധാനമായ കേസ് വാദിപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസിൽ പ്രതിഷേധം ഉയർന്ന് കഴിഞ്ഞു. വിവിധ വാട്ട്‌സ് അപ്പ് കൂട്ടായ്മകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ അൽജോ കെ ജോസഫിനെതിരെ രംഗത്തെത്തി.

തീഹാർ ജയിലിൽ കഴിയുന്ന ക്രിസ്തൻ മിഷേലിന് വേണ്ടി ഹാജരായതിന്റെ പേരിൽ സംഘടന പുറത്താക്കിയ അൽജോ കെ ജോസഫ് യൂത്ത് കോൺഗ്രസിന് വേണ്ടി കോടതിയിൽ ഹാജരായത് കോൺഗ്രസിനെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP