Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീണ്ടും മലയാള സിനിമയിൽ വിവാഹമേളം; നടി രസ്‌ന പവിത്രൻ വിവാഹിതയായി; ഗുരുവായൂരിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുകളും സുഹൃത്തുക്കളും മാത്രം; വൈറലായി വിവാഹ വീഡിയോ

വീണ്ടും മലയാള സിനിമയിൽ വിവാഹമേളം; നടി രസ്‌ന പവിത്രൻ വിവാഹിതയായി; ഗുരുവായൂരിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുകളും സുഹൃത്തുക്കളും മാത്രം; വൈറലായി വിവാഹ വീഡിയോ

മറുനാടൻ ഡെസ്‌ക്‌

ഗുരുവായൂർ: ഊഴം സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി രസ്‌ന പവിത്രൻ വിവാഹിതയായി. ഡാലിൻ സുകുമാരൻ ആണ് വരൻ. ഗുരുവായൂരിൽ വച്ചുനടന്ന വിവാഹത്തിൽ അടുത്ത ബന്ധുകളും സുഹൃത്തുക്കളും പങ്കെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ ജഗതിയുടെ മകൾ ശ്രീലക്ഷ്മി ശ്രീകുമാറിന്റെയും രാജൻ പി ദേവിന്റെ മകൻ ഉണ്ണി പി ദേവിന്റെയും വിവാഹ വാർത്തകളാണ് ആരാധകർ ആഘോഷമാക്കിയത്. ഇതിന് പിന്നാലെയാണ് വീണ്ടും ചലച്ചിത്ര ലോകത്ത് നിന്ന് ഒരു വിവാഹ വാർത്തകൂടി പുറത്തെത്തുന്നത്.

സിനിമാ മേഖലയിൽ നിന്ന് സംവിധായകൻ സത്യൻ അന്തിക്കാട് വിവാഹത്തിൽ പങ്കെടുത്തു. പരമ്പരാഗത വേഷത്തിലാണ് രസ്‌ന വിവാഹത്തിനൊരുങ്ങിയത്. താരത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിലഭിനയിച്ച രസ്‌ന പൃഥ്വിരാജ് നായകനായ ഊഴം, ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങൾ, സ്വർണമത്സ്യം, ആമി തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. 'തെരിയുമാ ഉന്ന കാതലിച്ചിട്ടേൻ' എന്ന സിനിമയിൽ നായികയായി എത്തി ശ്രദ്ധനേടിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP