Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ നേടുന്നത് കടുത്ത തീവ്രവാദ ഭീഷണി; ഭീകരവിരുദ്ധ പോരാട്ടങ്ങളെ യുഎസ് പിന്തുണയ്ക്കും; ചൈനയിലും പാക്കിസ്ഥാനിൽ നിന്നും ഇന്ത്യ ഭീഷണി നേരിടുന്നുണ്ടെന്ന് യുഎസ് കോൺഗ്രസ് അംഗം ഫ്രാൻസിസ് റൂണി

ഇന്ത്യ നേടുന്നത് കടുത്ത തീവ്രവാദ ഭീഷണി; ഭീകരവിരുദ്ധ പോരാട്ടങ്ങളെ യുഎസ് പിന്തുണയ്ക്കും; ചൈനയിലും പാക്കിസ്ഥാനിൽ നിന്നും ഇന്ത്യ ഭീഷണി നേരിടുന്നുണ്ടെന്ന് യുഎസ് കോൺഗ്രസ് അംഗം ഫ്രാൻസിസ് റൂണി

മറുനാടൻ മലയാളി ബ്യൂറോ

 വാഷിങ്ടൺ: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് യുഎസ് കോൺഗ്രസ് വക്താവ് ഫ്രാൻസിസ് റൂണി. യുഎസിലെ ഇന്ത്യൻ അംബാസഡർ ഹർഷ് വർധൻ ശ്രിങ്ലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റൂണി ഇക്കാര്യമറിയിച്ചത്. ''ഇന്ത്യ നിരവധി പ്രാദേശിക, ഭൗമരാഷ്ട്രീയ ഭീഷണികളെയാണ് അഭിമുഖീകരിക്കുന്നത്. ഇസ്ലാമിക കലാപകാരികൾ നിരന്തരമായ ഭീഷണിയാണ് ഉണ്ടാകുന്നത്. ജമ്മു കശ്മീരിലും മറ്റിടങ്ങളിലുമാണ് തീവ്രവാദികൾ ഭീകരത പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നും എല്ലാ അതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ഇന്ത്യ നേരിടുന്ന ഭീഷണിയെക്കുറിച്ചും റൂണി മാധ്യമങ്ങളോട് ഊന്നിപ്പറഞ്ഞു. വ്യാപാര ബന്ധം, ഉഭയകക്ഷി വിദേശ വ്യാപാര നിക്ഷേപം എന്നിവയിലൂടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്നത് അമേരിക്കയുടെ ആവശ്യമാണ്.. ഇന്തോ-പസഫിക് മേഖലയിലുടനീളം ചൈന സൈനിക സ്വാധീനം ദുർവിനിയോഗം ചെയ്യുകയാണ്. ഭാരതത്തിന്റെ അയൽരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കാനും ഇവർ ശ്രമിക്കുന്നുവെന്നും റൂണി വ്യക്തമാക്കി.

അതിർത്തി കടന്നുള്ള ഭീകരവാദം മുഴുവൻ പ്രദേശങ്ങളെയും അസ്ഥിരപ്പെടുത്തുന്നുണ്ടെന്നും അന്താരാഷ്ട്ര സംഘടനകളുടെ പ്രതികരണം വളരെ മന്ദഗതിയിലാണെന്നും യുഎൻ, ഷാങ്ഹായ് സഹകരണ സംഘടനയുടെ ബുധനാഴ്ച നടന്ന ഉന്നതതല പ്രത്യേക പരിപാടിയിൽ ഇന്ത്യൻ അംബാസഡറും ഐക്യരാഷ്ട്രസഭയുടെ സ്ഥിരം പ്രതിനിധിയുമായ സയ്യിദ് അക്‌ബറുദ്ദീൻ പറഞ്ഞു. യുഎൻ നിയുക്ത ഭീകരവാദ സംഘടനകളായ ഐഎസ്‌ഐഎൽ, അൽ-ഷബാബ്, അൽ-ക്വയ്ദ, ബോക്കോ ഹറാം, ലഷ്‌കർ ഇ തോയ്ബ, ജയ്ഷെ മുഹമ്മദ് എന്നിവയുടെ അതിർത്തി കടന്നുള്ള ധനസഹായം, പ്രചരണം, അംഗങ്ങളെ ചേർക്കൽ എന്നിവയിലൂടെ മുഴുവൻ പ്രദേശങ്ങളെയും അസ്ഥിരപ്പെടുത്തുന്നു.

സൈബർസ്പേസ്, സോഷ്യൽ മീഡിയ എന്നിവ പോലുള്ള അന്താരാഷ്ട്ര പൊതു സ്വത്തുകളെയും ഇവർ ദുരുപയോഗിക്കുന്നു. ഈ പ്രവർത്തനങ്ങളുടെ അതിർത്തികൾ കടന്നുള്ള പ്രവർത്തന രീതി ഭീകരവാദത്തിനെതിരെ പോരാടുന്ന അന്താരാഷ്ട്ര ഏജൻസികൾക്ക് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കടത്ത്, ആയുധ ഇടപാട്, കള്ളപ്പണം വെളുപ്പിക്കൽ, വ്യജനോട്ടുകൾ എന്നിവയിലൂടെ ഭീകരവാദ സംഘടനകൾക്ക് ധനസഹായം നൽകുന്നതിലൂടെ ക്രിമിനൽ ഗ്രൂപ്പുകളും ഭീകരവാദികളും തമ്മിലുള്ള അവിശുദ്ധ ബന്ധവും അദ്ദേഹം ഉയർത്തിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP