Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ എല്ലാ സ്‌കൂളുളിലും തദ്ദേശഭരണ പ്രതിനിധികളെ പങ്കെടുപ്പിച്ച് അടിയന്തര പി.ടി.എ യോഗങ്ങൾ; സ്‌കൂൾ തലത്തിൽ പരിസര ശൂചീകരണത്തിന് അടിയന്തര നിർദേശവും; ബത്തേരിയിൽ സ്‌കൂൾ വിദ്യാർത്ഥി മരിച്ച പശ്ചാത്തലത്തിൽ നടപടി ക്രമങ്ങളുമായി വിദ്യഭ്യാസമന്ത്രി

സംസ്ഥാനത്തെ എല്ലാ സ്‌കൂളുളിലും തദ്ദേശഭരണ പ്രതിനിധികളെ പങ്കെടുപ്പിച്ച് അടിയന്തര പി.ടി.എ യോഗങ്ങൾ; സ്‌കൂൾ തലത്തിൽ പരിസര ശൂചീകരണത്തിന് അടിയന്തര നിർദേശവും; ബത്തേരിയിൽ സ്‌കൂൾ വിദ്യാർത്ഥി മരിച്ച പശ്ചാത്തലത്തിൽ നടപടി ക്രമങ്ങളുമായി വിദ്യഭ്യാസമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും തദ്ദേശഭരണ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് അടിയന്തിര പിടിഎ യോഗങ്ങൾ ചേരാനും സ്‌കൂൾ തലത്തിൽ പരിസരശുചീകരണം ഉൾപ്പെടെയുള്ള അടിയന്തിരമായ പ്രവർത്തികൾ നടത്താനും വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ നിർദ്ദേശം നൽകി.

ബത്തേരിയിലെ സ്‌കൂൾ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരണപ്പെട്ട സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. സംഭവം സംബന്ധിച്ച ഉന്നതല അന്വേഷണം നടത്തുന്നതിന് ഡയറക്ടറെ ചുമതലപ്പെടുത്തി. അദ്ധ്യാപക പരിശീലനങ്ങളുടെ ഭാഗമായി പ്രഥമശുശ്രൂഷ സംബന്ധിച്ച പരിശീലനം നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി.

ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷെഹ്ലയുടെ മരണം പാമ്പുകടിയേറ്റിട്ടാണാന്ന് കുട്ടിതന്നെ പറഞ്ഞിട്ടും അദ്ധ്യാപകർ കാട്ടിയ നിസംഗതയാണ് പെൺകുട്ടിയുടെ മരണത്തിൽ കലാശിച്ചത്. സംഭവത്തിൽ സ്‌കൂളിലെ പ്രധാന അദ്ധ്യാപകനടക്കം മൂന്ന് പേരെ സസ്‌പെന്റ് ചെയ്ത് വിദ്യഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരുന്നു.

ഇതിന് പിന്നാലെ ആരോഗ്യവിഭാഗത്തിന്റെ വീഴ്ച പരിശോധിക്കാൻ ഡി.എം.ഒ ഉൾപ്പെട്ട സംഘത്തിന് നിർദേശവും നൽകിയിരുന്നു. ബത്തേരിയിലെ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കുട്ടിയുടെ മരണം രാഷ്ട്രീയ പരമായി കോൺഗ്രസും സിപിഎമ്മും ആയുധമാക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയുമായി വിദ്യഭ്യാസ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP