Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കായിക പരിശീലനത്തിന്റെ മറവിൽ ആൺകുട്ടികൾക്ക് പ്രകൃതി വിരുദ്ധ പീഡനം; സർക്കാർ സ്‌കൂളിലെ കായിക അദ്ധ്യാപകൻ അറസ്റ്റിൽ; പീഡന വിവരം പുറത്തുവന്നത് കൗൺസിലിങ്ങിനിടെ

കായിക പരിശീലനത്തിന്റെ മറവിൽ ആൺകുട്ടികൾക്ക് പ്രകൃതി വിരുദ്ധ പീഡനം; സർക്കാർ സ്‌കൂളിലെ കായിക അദ്ധ്യാപകൻ അറസ്റ്റിൽ; പീഡന വിവരം പുറത്തുവന്നത് കൗൺസിലിങ്ങിനിടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരിശീലനത്തിന്റെ മറവിൽ ആൺകുട്ടികളെ പീഡിപ്പിച്ച കായിക അദ്ധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം കരകുളത്തെ സർക്കാർ സ്‌കൂളിലാണ് സംഭവം. ആലപ്പുഴ സ്വദേശി ബോബി ജോസഫ് ആണ് അറസ്റ്റിലായത്. പത്തോളം വിദ്യാർത്ഥികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. അദ്ധ്യാപകർ നടത്തിയ കൗൺസിലിങിനിടെയാണ് വിദ്യാർത്ഥികൾ പീഡന വിവരം പറഞ്ഞത്.

കായിക പരിശീലനത്തിന്റെ മറവിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടികളുടെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകർ ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകി. സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽപോയ അദ്ധ്യാപകനാണ് അറസ്റ്റിലായത്.

പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയെന്നാണ് അദ്ധ്യാപകനെതിരെയുള്ള കേസ്. കുട്ടികളെ പരസ്പരം ഇത്തരം പ്രവൃത്തികൾ ചെയ്യാൻ പ്രേരിപ്പിച്ചുവെന്നും മൊഴിയുണ്ട്. സംഭവത്തിൽ പൊലീസ് നടപടികൾ പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP