Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌കൂളുകളിൽ ദ്വാരങ്ങളോ വിള്ളലുകളോ ഉണ്ടെങ്കിൽ അടുത്തമാസം 5ന് മുൻപ് അടയ്ക്കണം; ക്ലാസ് മുറികളിൽ പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കരുത്; ശുചിമുറികളിൽ വെളിച്ചം ഉറപ്പ് വരുത്താനും നിർദ്ദേശം; ബത്തേരി സംഭവം ആവർത്തിക്കാതിരിക്കാൻ സർക്കുലറുമായി പൊതുവിദ്യഭ്യാസ ഡയറക്ടർ

സ്‌കൂളുകളിൽ ദ്വാരങ്ങളോ വിള്ളലുകളോ ഉണ്ടെങ്കിൽ അടുത്തമാസം 5ന് മുൻപ് അടയ്ക്കണം; ക്ലാസ് മുറികളിൽ പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കരുത്; ശുചിമുറികളിൽ വെളിച്ചം ഉറപ്പ് വരുത്താനും നിർദ്ദേശം; ബത്തേരി സംഭവം ആവർത്തിക്കാതിരിക്കാൻ സർക്കുലറുമായി പൊതുവിദ്യഭ്യാസ ഡയറക്ടർ

മറുനാടൻ മലയാളി ബ്യൂറോ

ബത്തേരി: വയനാട്ടിൽ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹ്‌ല മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാലയങ്ങൾക്ക് പൊതുവിദ്യഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. നവംബർ 30ന് മുൻപ് എല്ലാ സ്‌കൂളുകളിലും പി.ടി.എ മീറ്റിങ്ങ് വിളിച്ചു ചേർത്ത് ഉത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻ കരുതൽ നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

സ്‌കൂളുകളിൽ ദ്വാരങ്ങളോ വിള്ളലുകളോ ഉണ്ടെങ്കിൽ അടുത്തമാസം 5ന് മുൻപ് അടയ്ക്കണം, ക്ലാസ് മുറികളിൽ പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കരുത്, സ്‌കൂൾ പരിസരങ്ങളിലെ പാഴ്‌ച്ചെടികളും പടർപ്പുകളും വെട്ടിമാറ്റാൻ നടപടിയെടുക്കണം എന്നിവ സർക്കുലറിലെ നിർദ്ദേശങ്ങളാണ്.

ഇതോടൊപ്പം ശുചിമുറികളിൽ വെളിച്ചം ഉറപ്പാക്കണമെന്നും സ്‌കൂൾ പരിസരത്ത് പാഴ് വസ്തുക്കൾ കൂട്ടിയിട്ടിട്ടുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യാനും വിദ്യാർത്ഥികൾക്ക് ചെറിയ അസ്വസ്ഥത ഉണ്ടായാൽ പോലും ജാഗ്രതയോടെ വൈദ്യസഹായത്തിനുള്ള നടപടി എടുക്കാനും സർക്കുലറിൽ വ്യക്തമാക്കുന്നു. നടപ്പാക്കിയ കാര്യങ്ങളുടെ പുരോഗതി ഡിസംബർ 10ന് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കാനും വിദ്യാലയങ്ങൾക്ക് നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP