Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി ആധാർ മൊബൈൽ ആപ്പ് പരിഷ്‌കരിച്ചു; ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യം; ആപ്പിനെ കുറിച്ച് ഓർത്തിരിക്കേണ്ട പ്രധാന സവിശേഷതകൾ ഇതാ

പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി ആധാർ മൊബൈൽ ആപ്പ് പരിഷ്‌കരിച്ചു; ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യം; ആപ്പിനെ കുറിച്ച് ഓർത്തിരിക്കേണ്ട പ്രധാന സവിശേഷതകൾ ഇതാ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി : പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി ആധാർ മൊബൈൽ ആപ്പ് പരിഷ്‌കരിച്ചു. ആധാർ നമ്പറിനൊപ്പം പേര്, ജനന തിയതി, വിലാസം, ഫോട്ടോ, വിലാസം തുടങ്ങിയവ വിവരങ്ങൾ ആപ്പിൽ ലഭിക്കും. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് യുഐഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഫോണിലും പുതിയ ആപ്പ് ലഭ്യമാണ്.

പുതിയ അപ്ലിക്കേഷൻ ചെയ്യുന്നതിന് അപ്ലിക്കേഷനിൽ ലോഗിൻ ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പർ പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം, നിങ്ങളുടെ ആധാർ കാർഡ് രജിസ്റ്റർ ചെയ്യുക'' എന്ന് സൂചിപ്പിക്കുന്ന മുകളിലെ ബാനറിൽ ക്ലിക്കുചെയ്യാം. അത് ക്ലിക്കുചെയ്യുന്നത് നിങ്ങളുടെ ആധാർ നമ്പർ ഇൻപുട്ട് ചെയ്യേണ്ട ഒരു പുതിയ പേജിലേക്ക് നിങ്ങളെ കൊണ്ടുപോകുകയും തുടർന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ഒടിപി വരുന്നതുവരെ കാത്തിരിക്കുകയും ചെയ്യും. OTP വന്നതിനുശേഷം, അത് അപ്ലിക്കേഷനിൽ നൽകുക. ഇതുപയോഗിച്ച് നിങ്ങളുടെ ആധാർ കാർഡിലേക്ക് നിങ്ങളുടെ അപ്ലിക്കേഷൻ ലിങ്കുചെയ്യുന്ന പ്രക്രിയ പൂർത്തിയാക്കി.

പുതിയ ആപ്പിലെ സവിശേഷതകൾ

1. ആധാർ സർവീസ് ഡാഷ്ബോർഡ്; ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിനുള്ള വിഭാഗം.

2. മൈ ആധാർ സെക് ഷൻ: നിങ്ങളുടെ വ്യക്തി വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും കാണുന്നതിനുമുള്ള ഭാഗം.

എംആധാർ ആപ്പിന്റെ നേട്ടങ്ങൾ

1.നിങ്ങൾ എവിടെപോയാലും ആധാർ കാർഡ് കൂടെകൊണ്ടുപോകേണ്ടതില്ല. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾക്കെല്ലാം എംആധാർ ആപ്പ് മതി.

2. ബയോമെട്രിക് വിവരങ്ങൾ താൽക്കാലികമായി ലോക്ക് ചെയ്യാനും ലോക്ക് മാറ്റാനുമുള്ള സൗകര്യം.

3. ഏതെങ്കിലും കാരണത്താൽ ഒടിപി ഫോണിൽ ലഭിച്ചില്ലെങ്കിൽ ടൈം ബേസ്ഡ് ഒടിപി(ടിഒടിപി)ഉപയോഗിക്കാനുള്ള സൗകര്യം. 30സെക്കൻഡ് മാത്രമായിരിക്കും ഇതിന് സമയം ലഭിക്കുക.

4. വിവരങ്ങൾ ചോരാതെതന്നെ ക്യുആർ കോഡ് ഉപയോഗിച്ച് വിശദാംശങ്ങൾ ഷെയർ ചെയ്യാനുള്ള അവസരം.

5. സന്ദേശംവഴിയോ ഇ-മെയിൽവഴിയോ ഇ-കെവൈസി ഷെയർ ചെയ്യാൻ ആപ്പിലൂടെ കഴിയും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP