Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ട് ദിവസം മുഴു പട്ടിണി; വിശപ്പകറ്റിയത് പൈപ്പിലെ പച്ച വെള്ളം കുടിച്ച്; ട്യൂഷൻ ക്ലാസിൽ കയറാതെ ബസ് കയറി ബർദുബായ് ഗുബൈബ സ്റ്റേഷനിലെത്തിയ അമേയ ഒരു രാത്രിയും പകലും കഴിച്ചു കൂട്ടിയത് അവിടെ തന്നെ; ജുമൈറ ബീച്ചിലെത്തിയത് ഷിന്ദഗ, മിന റാഷിദ്, സത് വ വഴി കിലോമീറ്ററുകളോളം നടന്ന്: അമേയയെ തിരിച്ചറിഞ്ഞത് പ്ലസ്ടു വിദ്യാർത്ഥി

രണ്ട് ദിവസം മുഴു പട്ടിണി; വിശപ്പകറ്റിയത് പൈപ്പിലെ പച്ച വെള്ളം കുടിച്ച്; ട്യൂഷൻ ക്ലാസിൽ കയറാതെ ബസ് കയറി ബർദുബായ് ഗുബൈബ സ്റ്റേഷനിലെത്തിയ അമേയ ഒരു രാത്രിയും പകലും കഴിച്ചു കൂട്ടിയത് അവിടെ തന്നെ; ജുമൈറ ബീച്ചിലെത്തിയത് ഷിന്ദഗ, മിന റാഷിദ്, സത് വ വഴി കിലോമീറ്ററുകളോളം നടന്ന്: അമേയയെ തിരിച്ചറിഞ്ഞത് പ്ലസ്ടു വിദ്യാർത്ഥി

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: വെള്ളിയാഴ്ച ഷാർജയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥി രണ്ട് ദിവസം കഴിച്ചു കൂട്ടിയത് മുഴു പട്ടിണിയിൽ. പൈപ്പിലെ പച്ചവെള്ളം കുടിച്ചായിരുന്നു അമേയ വിശപ്പകറ്റിയത്. രാത്രി കിടന്നുറങ്ങിയതാവട്ടെ ബസ് ഷെൽട്ടറിലും. ഒരു ജാക്കറ്റ് പോലും കയ്യിലില്ലായിരുന്ന അമേയ തണുത്ത് വിറച്ചായിരുന്നു രണ്ട് രാത്രികളും ബസ് ഷെൽട്ടറിൽ കഴിച്ചു കൂട്ടിയത്. പരീക്ഷാ പേടിയെ തുടർന്നാണ് വെള്ളിയാഴ്ച ട്യൂഷൻ ക്ലാസിലേക്ക് പോയ അമേയ ക്ലാസിൽ കയറാതെ നാടുവിട്ടത്. എന്നാൽ ആ മൂന്ന് ദിവസങ്ങൾ അമേയക്ക് ദുർഖടം നിറഞ്ഞതായിരുന്നു.

വെള്ളിയാഴ്ച രാവിലെ കാണാതായ കുട്ടിയെ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദുബൈയിലെ ജുമൈറ ലാ മിറ ബീച്ചിൽ നിന്നാണ് കണ്ടുകിട്ടിയത്. മറ്റൊരു പ്ലസ്ടു വിദ്യാർത്ഥിയാണ് ബീച്ചിൽ ഇരിക്കുന്ന അമേയയെക്കുറിച്ച് പൊലീസിനെയും വീട്ടുകാരെയും വിവരം ധരിപ്പിച്ചത്. ഷാർജ ഡിപിഎസ്ഡ പ്രൈവറ്റ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ അമേയയ്ക്ക് പരീക്ഷകളെ പേടിയായിരുന്നു. കണക്കായിരുന്നു അമേയയുടെ ഏറ്റവും വലിയ വില്ലൻ. അടുത്തു വരുന്ന സിബിഎസ് ഇ പൊതുപരീക്ഷയെ ഏറെ ഭയക്കുകയും സമ്മർദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് അമേയയെ നാടുവിടാൻ പ്രേരിപ്പിച്ചത്.

വെള്ളിയാഴ്ച രാവിലെ പിതാവ് സന്തോഷ് രാജൻ മകനെ അൽ ഖാസിമിയ മഹത്ത പാർക്കിനടുത്തെ ട്യൂഷൻ സെന്ററിനടുത്തുകൊണ്ടുചെന്നാക്കിയതായിരുന്നു. സയൻസ് ട്യൂഷൻ ക്ലാസിൽ കയറാതെ അമേയ നേരെ പോയത് അൽ ജുബൈൽ ബസ് സ്റ്റേഷനിലേയ്ക്കായിരുന്നു. അവിടെ നിന്നും 'ബർദുബായ് ഗുബൈബ സ്റ്റേഷനിലേയ്ക്കുള്ള ബസിലാണ് യാത്ര പുറപ്പെട്ടത്. കയ്യിലുണ്ടായിരുന്ന നോൽകാർഡിൽ കുറഞ്ഞ തുക മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അന്നു രാത്രിയും ശനിയാഴ്ച പകൽ മുഴുവനും അവിടെ തന്നെ കഴിച്ചുകൂട്ടി. രാത്രി തണുത്തുവിറച്ചായിരുന്നു നേരം വെളുപ്പിച്ചിരുന്നത്. തണുപ്പകറ്റാൻ ഒരു ജാക്കറ്റ് പോലും ഇല്ലായിരുന്നു. പൈപ്പിൽ നിന്ന് പച്ച വെള്ളം കുടിച്ചു നേരം വെളുപ്പിച്ചു' അമേയയുടെ ബന്ധു പറഞ്ഞു.

നോൽകാർഡിൽ പണം തീർന്നതിനാൽ എന്തു ചെയ്യണമെന്നറിഞ്ഞില്ല. പേടി കാരണമാണ് വീട്ടിലേയ്ക്ക് മടങ്ങാത്തതെന്ന് അമേയ ബന്ധുക്കളോട് പറഞ്ഞു. എന്നാൽ, സ്റ്റേഷനിൽ തന്നെ കഴിയാതെ നേരെ ഷിന്ദഗ, മിന റാഷിദ്, സത് വ വഴി കിലോമീറ്ററുകളോളം നടന്ന് ഞായറാഴ്ച രാവിലെയോടെയാണഅ അമേയ ജുമൈറ ബീച്ചിലെത്തിയത്. ആ സ്ഥലം നന്നായി ഇഷ്ടപ്പെട്ടതിനാൽ അവിടെ തന്നെ നിന്നു. ഭക്ഷണം ഒന്നും തന്നെ കഴിച്ചിരുന്നില്ല. ഒടുവിൽ ഉച്ചയ്ക്ക് ശേഷം അതുവഴിയെത്തിയ മലയാളിയായ പ്ലസ് ടു വിദ്യാർത്ഥിയായ റോണി, അമേയയെ കാണുകയും തിരിച്ചറിയുകയും ചെയ്യുകയും പിതാവിനെയുംമ പൊലീസിനെയും വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു.

സമൂഹ മാധ്യമത്തിൽ അമേയയെ കാണാതായതിനെ കുറിച്ച് പോസ്റ്റ് കണ്ടാണ് താൻ തിരിച്ചറിഞ്ഞതെന്ന് റോണി പറഞ്ഞു. അമേയയോട് സംസാരിച്ച് ഒന്നും കഴിച്ചിട്ടില്ലെന്ന് മനസിലായതോടെ തൊട്ടടുത്തുള്ള കഫെയിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിച്ചു നൽകി. മിതഭാഷിയായ അമേയ വളരെ മികച്ച സ്വഭാവമുള്ള കുട്ടിയാണെന്ന് ബന്ധുക്കൾ പറയുന്നു. എത്ര വിശന്നാലും മറ്റുള്ളവരോട് ഭക്ഷണം ചോദിച്ച് വാങ്ങി കഴിക്കില്ല. ട്യൂഷന് പോകുമ്പോൾ മാത്രമേ മൊബൈൽ ഫോൺ കൈയിൽ കരുതാറുള്ളൂ. എന്നാൽ, പരീക്ഷകളെ പേടിച്ചിരുന്നു. അമേയയെ കാണാതായതിന് ശേഷം കുടുംബാംഗങ്ങളും ബന്ധുക്കളും തീ തിന്നുകയായിരുന്നു. മകന് ഒന്നും സംഭവിക്കരുതേ എന്ന് എല്ലാവരും കരളുരുകി പ്രാർത്ഥിച്ചു. മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കുട്ടിയെ കാണാതായ വിവരം ലോകമറിഞ്ഞു. അതോടെ യുഎഇയിലെ ഇന്ത്യൻ സമൂഹമാകെ ആശങ്കയിലായി. ഇന്നലെ കുട്ടിയെ കണ്ടുകിട്ടും വരെ അമേയയായിരുന്നു നാലാൾ കൂടുന്നിടത്തെ സംസാര വിഷയം.

പിതാവ് സന്തോഷ് രാജൻ മകനെ ട്യൂഷൻ സെന്ററിൽ ഇറക്കിവിട്ടശേഷം കുട്ടി അപ്രത്യക്ഷനാവുകയായിരുന്നു. പിന്നീട് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പൊലീസിനോടൊപ്പം അമേയയെ അന്വേഷിച്ചുവരികയായിരുന്നു.

അമേയക്ക് വേണ്ടി ഷാർജയിലും മറ്റും തിരച്ചിൽ തുടരുന്നതിനിടയിലാണ് കുട്ടിയെ ദുബായിൽ നിന്നും കണ്ടെത്തിയത്. .അബു ഷഗാറിൽ താമസിക്കുന്ന തൃശൂർ സ്വദേശി സന്തോഷ് രാജൻ ബിന്ദു സന്തോഷ് ദമ്പതികളുടെ മകനാണ് 15കാരനായ അമേയ സന്തോഷ്. 

ഷാർജ ഡിപിഎസ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമേയ. മേയയുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടെങ്കിലും അത് സ്വച്ച് ഓഫാക്കി വെച്ചിരിക്കുക ആയിരുന്നു്. വെള്ളിയാഴ്ച ട്യൂഷൻ സെന്ററിനി മുന്നിൽ അമേയയെ ഇറക്കിവിട്ടതാണ്. എന്നാൽ ട്യൂഷൻ സെന്ററിൽ എത്തിയിട്ടില്ലെന്ന് അദ്ധ്യാപകർ പറഞ്ഞു.

സിസിടിവിയിലും അമേയ ട്യൂഷൻ സെന്ററിൽ കയറുന്നതായി ഇല്ല. ഇതിന് ശേഷം കുട്ടിക്കായി വ്യാപകമായി തിരച്ചിൽ നടത്തിവരികയായിരുന്നു. അമേയയുടെ കുടുംബം പൂണെയിലാണ് സ്ഥിര താമസം.അമേയ പൊതുവെ ആരോടും സംസാരിക്കാറില്ലെന്നും അപരിചതരോട് സഹായം ചോദിക്കാറില്ലെന്നും സുഹൃത്ത് പറഞ്ഞു.

മാസങ്ങൾക്ക് മുൻപ് ഇന്ത്യക്കാരനായ മുഹമ്മദ് അഫ്താബ് ആലമിന്റെ മകൻ മുഹമ്മദ് പർവേസ് (15) എന്ന വിദ്യാർത്ഥിയെ ഇതുപോലെ ഷാർജയിലെ താമസ സ്ഥലത്ത് നിന്ന് കാണാതായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. മകൻ യു ട്യൂബ് അമിതമായി ഉപയോഗിക്കുന്നതിന് മാതാവ് വഴക്കു പറഞ്ഞതിനാണ് ആരോടും പറയാതെ പർവേസ് സ്ഥലം വിട്ടത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP