Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദർശനം സാധിക്കാത്തതിൽ അതൃപ്തയായി തൃപ്തിയുടെ മടക്കം; പൊലീസ് അകമ്പടിയിൽ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് ഗോമാതാ ബ്രിഗേഡ് സംഘം തിരിച്ചു; എട്ടു മണിക്കൂർ കാത്തു നിന്നിട്ടും പൊലീസ് സുരക്ഷയൊരുക്കിയില്ലെന്ന് തൃപ്തി; മല ചവിട്ടാൻ താൻ തിരികെയെത്തുമെന്ന് മുന്നറിയിപ്പും; ഭൂമാതാ ബ്രിഗേഡ് നേതാവിന്റെ മടക്കം ശക്തമായ എതിർപ്പിനെ തുടർന്ന്; വിമാനത്താവളത്തിലും നാമജപവുമായി പ്രതിഷേധക്കാർ; രാത്രി വൈകി മുംബൈയിലേക്ക് മടങ്ങും

ദർശനം സാധിക്കാത്തതിൽ അതൃപ്തയായി തൃപ്തിയുടെ മടക്കം; പൊലീസ് അകമ്പടിയിൽ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് ഗോമാതാ ബ്രിഗേഡ് സംഘം തിരിച്ചു; എട്ടു മണിക്കൂർ കാത്തു നിന്നിട്ടും പൊലീസ് സുരക്ഷയൊരുക്കിയില്ലെന്ന് തൃപ്തി; മല ചവിട്ടാൻ താൻ തിരികെയെത്തുമെന്ന് മുന്നറിയിപ്പും; ഭൂമാതാ ബ്രിഗേഡ് നേതാവിന്റെ മടക്കം ശക്തമായ എതിർപ്പിനെ തുടർന്ന്; വിമാനത്താവളത്തിലും നാമജപവുമായി പ്രതിഷേധക്കാർ; രാത്രി വൈകി മുംബൈയിലേക്ക് മടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായി മുംബൈയിലേക്ക് മടങ്ങുന്നു. പൊലീസ് സുരക്ഷയിൽ കമ്മീഷ്ണർ ഓഫീസിൽ നിന്ന് നെടുമ്പാശേരി എയർപോർട്ടിലെത്തി. രാത്രിയോടെ മടങ്ങാനാണ് ഗോമാത ബ്രിഗേഡ് നേതാവിന്റേയും സംഘത്തിന്റേയും പ്ലാൻ. അതേ സമയം താൻ മല കയറാൻ തിരികെയെത്തുനമെന്നും എട്ട മണിക്കൂർ കാത്തുനിന്നിട്ടും പൊലീസ് മലകയറാൻ സമ്മതിച്ചില്ലെന്നും തൃപ്തി ആരോപിക്കുന്നു.

ശബരിമല ദർശനത്തിനെത്തിയ സാമൂഹികപ്രവർത്തക തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് തിരികെ പോകാനുള്ള വിമാന ടിക്കറ്റ് എടുക്കാൻ തയ്യാറല്ലെന്ന് റിപ്പോർട്ടുകൾ മുൻപ് പുറത്തെത്തിയിരുന്നെങ്കിലും പൊലീസ് സനമ്മർദത്തോടെ ിൗ തീരുമാനം മാറ്റുകയായിരുന്നു. ഇവരെ രാത്രി 12.30-നുള്ള വിമാനത്തിൽ കയറ്റി വിടാനാണ് പൊലീസിന്റെ നീക്കം. ഇതിന് തയ്യാറല്ലെങ്കിൽ അറസ്റ്റ് ചെയ്ത് നീക്കാനും ആലോചനയുണ്ട്. എന്നാൽ, ഇതിന് സർക്കാരിന്റെ അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

വൈകിട്ട് നാലുമണിയോടെ മുംബൈയിലേക്ക് മടങ്ങാനുള്ള ആലോചനകൾ തൃപ്തിയും സംഘവും നടത്തിയിരുന്നു. മടങ്ങാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ നിലപാടിൽനിന്ന് അവർ പിന്നാക്കം പോവുകയായിരുന്നു.

ഇതോടെ അറസ്റ്റ് വരെയുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടന്നിരുന്നു. അതേ സമയം ഒപ്പമുള്ള ആളുകളുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ തീരുമാനം പറയാനാകൂവെന്ന് അവർ പൊലീസിനെ അറിയിച്ചു. പൊലീസുമായിട്ടുള്ള ചർച്ചയ്ക്ക് ശേഷമാണ് തൃപ്തിയുടെ മടക്കം. തൃപ്തിയും സംഘവും ഉള്ള കൊച്ചി കമ്മീഷണർ ഓഫീസിനു മുന്നിൽ ശബരിമല കർമ്മ സമിതി പ്രവർത്തകർ നാമജപവുമായി വീണ്ടും രംഗത്തെത്തിയരുന്നു. തൃപ്തി വിമാനം കയറും വരെ പ്രതിഷേധ സംഘം എയർപോർട്ടിൽ സംഘടിക്കാനാണ് സാധ്യത. അതേ സമയം പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് കനത്ത സുരക്ഷ ഒരുക്കും.

പുലർച്ചെ നെടുമ്പാശ്ശേരിയിൽ എത്തിയ തൃപ്തി ദേശായിയും സംഘവും നേരെ പോയത് നെടുമ്പാശ്ശേരി പൊലീസിന്റെ അടുത്താണ്. ആലുവ എസ് പിയെ സമീപിക്കൻ ആവശ്യപ്പെട്ടെങ്കിലും അവർ എത്തിയതുകൊച്ചി കമ്മീഷണറുടെ അടുത്താണ്. കോട്ടയത്തേക്ക് പോകുന്നു എന്ന ധാരണ പരത്തിയായിരുന്നു ഇത്. എന്നാൽ ഇക്കാര്യം കർമ്മ സമിതിക്കാർ മണത്തറിഞ്ഞു. അവർ കമ്മീഷണർ ഓഫീസിലെത്തി. ബിന്ദു അമ്മണിക്കെതിരെ മുളക് സ്്രേപ ആക്രമണവും ഉണ്ടായി. ഈ സാഹചര്യത്തെ ഗൗരവമായാണ് പൊലീസ് കാണുന്നത്. വിശ്വാസികളുടെ വികാരം വൃണപ്പെട്ടുവെന്നും അവർ എന്തിനും തയ്യാറാകുമെന്നുമാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. അതുകൊണ്ട് തന്നെ തൃപ്തിയെ ശബരിമലയിലേക്ക് സർക്കാർ പറഞ്ഞുവിടില്ല.

സിറ്റി പൊലീസ് കമ്മീഷണർ സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ ഡി സി പി യുടെ നേതൃത്വത്തിലാണ് ചർച്ച തൃപ്തി ദേശായിയുമായി ചർച്ച നടന്നത്. പുറത്ത് സംഘർഷമാണെന്നും വഴി നീളെ ഇതായിരിക്കും സ്ഥിതിയെന്നും ഡി സി പി വ്യക്തമാക്കിയപ്പോൾ സുപ്രിം കോടതി ഉത്തരവിൽ തങ്ങൾക്ക് ശബരിമലയിൽ പ്രവേശനത്തിന് വിലക്കില്ലന്നും പൊലീസിന് സംരക്ഷണം നൽകാൻ ബാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുകയായിരുന്നു. എന്നാൽ സുരക്ഷ ഒരുക്കുക അസാധ്യമാണെന്ന് പൊലീസ് അവരെ അറിയിച്ചു.

തൃപ്തിയെ ശബരിമലയിലേക്ക് വിടരുതെന്നാണ് ദേവസ്വം ബോർഡിന്റേയും നിലപാട്. സുഗമമായ തീർത്ഥാടനത്തിന് അത് തടസ്സമാകും. ഈ സാഹചര്യത്തിലാണ് പൊലീസും അവരെ തിരിച്ചയയ്ക്കുന്നത്. സർക്കാരും നേരത്തെ യുവതികളെ തൽകാലം കയറ്റില്ലെന്ന സൂചന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നൽകിയിരുന്നു. ഇതെല്ലാം പൊലീസ് നടപടിയിലും പ്രതിഫലിക്കുന്നുണ്ട്. ശബരിമല ദർശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തി ദേശായിയും സംഘവും കമ്മീഷണർ ഓഫീസിലെത്തിയത്. ഇതിനിടെ വിവരമറിഞ്ഞ് ബിജെപി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തിൽ ഒരുസംഘവും കമ്മീഷണർ ഓഫീസിന് മുന്നിലെത്തി. ഇവരും ബിന്ദു അമ്മിണിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ബിന്ദുവിന് നേരേ മുളകു സ്‌പ്രേ ആക്രമണവുമുണ്ടായി

കമ്മീഷ്ണർ കാര്യാലയത്തിൽ അഭയം

തൃപ്തി ദേശായിയും ഭൂമാത ബ്രിഗേഡ് അംഗങ്ങളും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ കഴിയുകയാണ്. നേരത്തെ വിമാനത്താവളത്തിൽനിന്ന് പമ്പയിലേക്ക് യാത്രതിരിച്ച സംഘം വഴിമധ്യേ യാത്ര മതിയാക്കി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെത്തി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സുരക്ഷ ഒരുക്കുക വെല്ലുവിളിയാണെന്ന് പൊലീസ് അവരെ അറിയിക്കും. ശബരിമല ദർശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ല എന്ന് സംസ്ഥാന സർക്കാർ എഴുതി നൽകിയാൽ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കിൽ ശബരിമല ദർശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. എന്നാൽ ശബരിമല കർമസമിതി അടക്കമുള്ള സംഘടനകളുടെ വൻ പ്രതിഷേധത്തെ തുടർന്ന് അവർ മടങ്ങിപ്പോവുകയായിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ പോലും കഴിയാതെയായിരുന്നു തൃപ്തി ദേശായി അന്ന് മടങ്ങിപ്പോയത്. ശബരിമലയിൽ ആചാരലംഘനത്തിനായി കൊച്ചിയിൽ എത്തിയ തൃപ്തി ദേശായിയും സംഘത്തിനും നേരെ ഭക്തരുടെ ഇത്തവണയും വൻ പ്രതിഷേധമാണ് ഉണ്ടാകുന്നത്. നാമജപവും ശരണം വിളിയുമായി നിരവധി ഭക്തർ ഇങ്ങോട്ടേയ്ക്ക് എത്തിക്കൊണ്ടിരക്കുകയാണ്. നാമജപ പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇവരെ നീക്കുന്നതിനുള്ള ശ്രമം നടത്തി വരികയാണ്.

ശബരിമല ദർശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കു കത്തയച്ചിരുന്നതായി തൃപ്തി ദേശായി അറിയിച്ചിരുന്നു. യുവതി പ്രവേശനത്തിനു സ്റ്റേയില്ലെന്നാണ് തൃപ്തിയുടെ അവകാശ വാദം. അതിനിടെ ബിന്ദു അമ്മിണിക്കു നേരെ മുളകുപൊട് സ്‌പ്രേ ചെയ്തു.

കമ്മിഷണർ ഓഫീസിൽ വെച്ച് കാറിൽ നിന്നു ഫയൽ എടുക്കാൻ പുറത്തിറങ്ങിയ ബിന്ദു അമ്മിണിക്കു നേരെ അവിടെയുണ്ടായിരുന്നവരിൽ ഒരാൾ മുളകുപൊടി സ്‌പ്രേ ചെയ്യുകയായിരുന്നു. തുടർന്ന് നാടകീയമായി ബിന്ദു അമ്മിണിയെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. മുളകുപൊടി സ്‌പ്രേ ചെയ്ത ആളെ പൊലീസ് അറസ്റ്റു ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP