Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളികളുടെ ''സ്വാമി അയ്യപ്പൻ'' വിവാഹിതനായി ; വാർത്ത കണ്ട് അമ്പരക്കേണ്ട; സ്വാമി അയ്യപ്പനായി എത്തിയ പ്രിയതാരം കൗശിക് ബാബു വിവാഹിതനായി; കൗശിക്കിന് ഇനി കൂട്ട് ഭവ്യ; നീ എന്റെ എല്ലാമെല്ലാമെന്ന് ഭാര്യയെക്കുറിച്ച കൗശിക്കിന്റെ കുറിപ്പ്; വിവാഹചിത്രങ്ങൾ വൈറൽ

മലയാളികളുടെ ''സ്വാമി അയ്യപ്പൻ'' വിവാഹിതനായി ; വാർത്ത കണ്ട് അമ്പരക്കേണ്ട; സ്വാമി അയ്യപ്പനായി എത്തിയ പ്രിയതാരം കൗശിക് ബാബു വിവാഹിതനായി; കൗശിക്കിന് ഇനി കൂട്ട് ഭവ്യ; നീ എന്റെ എല്ലാമെല്ലാമെന്ന് ഭാര്യയെക്കുറിച്ച കൗശിക്കിന്റെ കുറിപ്പ്; വിവാഹചിത്രങ്ങൾ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: മലയാളികളുടെ പ്രിയപ്പെട്ട സ്വാമി അയ്യപ്പൻ വിവാഹിതനായി. കേൾക്കുമ്പോൾ അത്ഭുതപ്പെടേണ്ട. സ്വാമി അയ്യപ്പൻ എന്ന സീരിയലിലൂടെ പ്രക്ഷേകരുടെ ഇഷ്ടതാരമായി മാറിയ പ്രിയപ്പെട്ട അയ്യപ്പൻ കൗശിക് ബാബുവാണ് വിവാഹിതനായത്. ഭവ്യയാണ് താരത്തിന്റെ വധുവായെത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നീ എന്റെ ഒരു ദിവസമാണ്, എന്റെ രാത്രിയാണ് എന്റെ എല്ലാം എല്ലാമാണ് എന്നാണ് തന്റെ പ്രിയതമയെ പറ്റി കൗശിക് പറയുന്നത്.

നല്ല വിടർന്ന വലിയ കണ്ണുകളും, വട്ട മുഖവും ചുരുളൻ മുടിയും ഒക്കെയായി കുറച്ചു നാളുകൾക്ക് മുൻപ് വരെ സ്‌ക്രീനിൽ തെളിഞ്ഞു നിന്ന കൗശിക് ബാബു എന്ന നടൻ.താരത്തെയാണ് സ്വാമി അയ്യപ്പന്റെ രൂപമായി ഇന്നും ചിലർ മനസ്സിൽ കാണുന്നത്. മുൻപ് അയപ്പന്റെ ചരിത്രം പറയുന്ന പല സിനിമകളും സീരിയലുകളും ഉണ്ടായിട്ടുണ്ടെങ്കിലും സ്വാമി അയ്യപ്പനയിലൂടെ കുടുംബസദസ്സുകളിൽ നിറഞ്ഞു നിന്ന കൗശിക് ബാബുവിനെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് ഇന്നും പ്രേക്ഷകർ കാണുന്നത്.

തെലുങ്ക് സീരിയലുകളിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കൗശിക് പിന്നീട് മലയാളത്തിലും എത്തുകയായിരുന്നു. തെലുങ്കിലെ ബാലതാരമായി അഭിനയിച്ച് വരുമ്പോഴാണ് ജയ് ശ്രീഗണേശ് എന്ന തെലുങ്ക് സീരിയലിൽ കൗശിക് ബാബുവിനെ അഭിനയിക്കാൻ ക്ഷണിച്ചത്.മുരുകന്റെ റോളിലാണ് അന്ന് ആ സീരിയലിലേക്ക് കൗശിക്ക് എത്തിയത് പിന്നാലെ. ഹിന്ദി സീരിയലിലേക്കും താരത്തിന് ക്ഷണം എത്തി.

അയ്യപ്പനായും കൃഷ്ണനായും മുരുകനായും എല്ലാം വേഷമിട്ടപ്പോൾ ശുദ്ധഭാഷയിലുള്ള സംഭാഷണങ്ങൾ തന്നിലേക്ക് നിരന്തരം കടന്ന് പോയി എന്ന് കൗശിക് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഡയലോഗുകൾ പറഞ്ഞ് ശീലിച്ച് സംസാരത്തിൽ പോലും അത്തരം ഭാഷകൾ കടന്നു വന്നിരുന്നു. പിന്നീട് സുഹൃത്തുക്കൾ വരെ അത്തരത്തിൽ കളിയാക്കുമായിരുന്നെന്നും താരം പ്രതികരിക്കുന്നത്. ഏറ്റവും കൂടുതൽ ജനപ്രിയമായി ഏറ്റെടുത്ത അഭിനയം സ്വാമി അയ്യപ്പൻ തന്നെയായിരുന്നു.

മേക്ക് അപ്പിന് പോലും ഒന്നര മണിക്കൂറൊക്കെ ചിലവഴിച്ചാണ് ആ വേഷത്തിലേക്ക് എത്തിയതെന്നും കൗശിക് മുൻപ് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്വാമി അയ്യപ്പനായി വേഷമിട്ടപ്പോഴും ഒരിക്കൽ പോലും മാലയിട്ട് ശബരിമലയ്ക്ക് പോകാൻ കഴിഞ്ഞിട്ടില്ലെന്ന് താരം പറയുന്നു. മൂന്ന് തവണ താരം ശബരിമലയ്ക്ക് പോയെങ്കിലും് അത് മാലയിട്ടൊരു മലകയറ്റം ആയിരുന്നില്ലെന്നാണ് താരം പ്രതികരിച്ചത്.

അയ്യപ്പൻ കഴിഞ്ഞ് മലയാള മിനിസ്‌ക്രീനിൽ നിന്നും വിടപറഞ്ഞ് കൗശികിന് പിന്നീട് തെലുങ്കിൽ നിറഞ്ഞ് അവസരങ്ങൾ ലഭിച്ചു. ആദിശങ്കരാചാര്യരുടെ ജീവിതം പറഞ്ഞ ആദിശങ്കരനെന്ന സീരിയലിൽ ശങ്കരാചാര്യരായിട്ടാണ് കൗശിക് പിന്നീട് വേഷമിട്ടത്. ഭക്തികഥകളും തീരിയലുകളും തെലുങ്കിൽ എഴുതിയിട്ടുള്ള ജെ.കെ ഭൈരവിയുടേതായിരുന്നു ആ സീരിയൽ. പിന്നീട് മലയാളത്തിൽ വയ്റ്റ് ബോയ്സ്, നാദബ്രഹ്മം എന്ന സിനിമളിൽ കൂടി കൗശിക് നായകനായി തിരികെ എത്തിയത്. പൂരണാകഥാപാത്രങ്ങളെ അവതരിപ്പിച്ച തനിക്ക് ഇത് വേറിട്ട അനുഭവമായിരുന്നെന്നാണ് കൗശിക് പറയുന്നത്. 2015ൽ തെലുങ്കിൽ പുറത്തിറങ്ങിയ മലയാളം ചിത്രം വയ്റ്റ് ബോയ്സ് , പവിത്ര,ശ്രിദ്ധി സായി തുടങ്ങിയ ലൂടെ തെലുങ്ക് സിനിമയിലും കൗശിക് ശ്രദ്ധേയമായിട്ടുണ്ട്.

കൗശികിന്റെ അച്ഛൻ വിജയ്ബാബു തെലുങ്ക് ന്യൂസ് പേപ്പറിലെ ന്യൂസ് എഡിറ്ററാണ്, മാതാവ് ശാരദ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയും സഹോദരി ക്ലിനിക്കൽ സൈക്കോളജിസ്റ്റും ഈ കുടുംബത്തിൽ നിന്നുമാണ് കൗശിക് സിനിമയിലേക്ക് തിരികെയെത്തിയത്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് കൗശിക്. സഹോദരിക്കൊപ്പം പലവേദികളിലും നൃത്തം അഭിനയിച്ചിട്ടുണ്ട് താരം. സഹോദരി തെലുങ്ക് ഏഷ്യാനെറ്റ് ചാനലിലെ ന്യൂസ് റീഡർ കൂടിയായിരുന്നു. ബികോം ബിരുദം കരത്ഥമാക്കിയ കൗശിക് ന്യത്തത്തിൽ ബിരുദാനനന്തര ബിരുദവും നേടിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP