Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഫ്.സി ഗോവയ്ക്ക് സീസണിലെ ആദ്യ തോൽവി; ​ഗോവൻ മണ്ണിൽ കാൽമുദ്ര പതിപ്പിച്ച് ജംഷേദ്പുരിന് ജയം; കരുത്തരായ ഗോവയെ അട്ടിമറിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

എഫ്.സി ഗോവയ്ക്ക് സീസണിലെ ആദ്യ തോൽവി; ​ഗോവൻ മണ്ണിൽ കാൽമുദ്ര പതിപ്പിച്ച് ജംഷേദ്പുരിന് ജയം; കരുത്തരായ ഗോവയെ അട്ടിമറിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

മറുനാടൻ മലയാളി ബ്യൂറോ

പനാജി: എഫ്സി ഗോവ ഭാഗ്യമില്ലാത്ത ഒരു ടീമാണ്. ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും സ്ഥിരതയുള്ള ടീമായിരുന്നിട്ടും ഒരു തവണ പോലും അവർക്ക് ചാമ്പ്യന്മാരാവാൻ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രണ്ട് തവണ റണ്ണേഴ്സ് അപ്പായ അവർ രണ്ട് വട്ടം സെമിഫൈനലും കളിച്ചു. ഒരേയൊരു സീസണിൽ മാത്രമാണ് അവർക്ക് അവസാന നാലിലെത്താൻ സാധിക്കാതിരുന്നത്. എന്നാൽ ആറാം സീസണിൽ ആദ്യ തോൽവി നേരിട്ട് എഫ്.സി ഗോവ. ഗോവയുടെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ജംഷേദ്പുർ എഫ്.സിയാണ് കരുത്തരായ ഗോവയെ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജംഷേദ്പുരിന്റെ ജയം.

പത്തു മത്സരങ്ങൾക്കു ശേഷമാണ് ഹോം ഗ്രൗണ്ടിൽ ഗോവ ഒരു മത്സരം തോൽക്കുന്നത്. ഇതോടെ കടുത്ത ആരാധര നിരാശയും ​​ഗ്രൗണ്ടിൽ പ്രകടമായിരുന്നു. കളിയുടെ ‌ 17-ാം മിനിറ്റിൽ സെർജിയോ കാസ്‌റ്റെലാണ് ജംഷേദ്പുരിന്റെ വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലെടുത്ത് ഗോവ ആക്രമണത്തിന് ഇറങ്ങി. എന്നാൽ ഈ ആക്രമണങ്ങളെ കൃത്യമായി ജംഷേദ്പുർ പ്രതിരോധം ചെറുത്തതോടെ ഗോവയ്ക്ക് കാര്യങ്ങൾ കടുപ്പമായി. ഇതോടൊപ്പം ഗോൾകീപ്പർ സുബ്രതോ പോളിന്റെ പ്രകടനംകൂടിയായതോടെ ഗോവ പ്രതിരോധത്തിലായന്നതിൽ സംശയമില്ല.

ഇതിനിടെയാണ് ജംഷേദ്പുരിന്റെ ഗോൾ പിറക്കുന്നത്. ഫാറൂഖ് ചൗധരിയുടെ പാസ് സ്വീകരിച്ച കാസ്റ്റെൽ ബോക്‌സിനുള്ളിൽ വെച്ച് ഗോവൻ പ്രതിരോധതാരത്തെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഗോൾ വീണാൽ അതിശക്തമായി തിരിച്ചുവരുന്ന ഗോവൻ ആക്രമണങ്ങളെയും ജംഷേദ്പുർ കൃത്യതയോടെ നേരിട്ടു. ഇതിനിടെ സുബ്രതോ പോളിന്റെ പിഴവിൽ പന്ത് ഗോൾലൈൻ കടന്നെങ്കിലും റഫറി ഗോൾ അനുവദിക്കാതിരുന്നതും ഗോവയ്ക്ക് തിരിച്ചടിയായി. 72-ാം മിനിറ്റിൽ ഗോവൻ താരം അഹമ്മദ് ജാഹു രണ്ടാം മഞ്ഞക്കാർഡും കണ്ടതോടെ അവർ 10 പേരായി ചുരുങ്ങി. ഇതോടെ ഗോളടിവീരന്മാരായ ഗോവയെ അവരുടെ മൈതാനത്ത് ഒരു ഗോൾപോലും അടിപ്പിക്കാതെ പൂട്ടാനും ജംഷേദ്പുരിനായി. സീസണിൽ ജംഷേദ്പുരിന്റെ മൂന്നാം ജയമാണിത്. 10 പോയന്റുമായി പോയന്റ് പട്ടികയിൽ രണ്ടാമതാണവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP