Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാര്യങ്ങളെ ലളിതമായി കാണാനാണ് എനിക്ക് ഇഷ്ടം, അവസരം കിട്ടുമ്പോഴെല്ലാം വലിയ സ്‌കോർ കണ്ടെത്താനാണ് ഞാൻ നോക്കുന്നത്: അഞ്ച് ഇന്നിങ്സുകൾ കളിക്കാൻ കിട്ടിയാൽ രണ്ടെണ്ണത്തിലെങ്കിലും വലിയ സ്‌കോർ കണ്ടെത്തി ടീമിനെ ജയിപ്പിക്കണമെന്നാണ് ലക്ഷ്യം; സ‍ഞ്ജു സാംസൺ

കാര്യങ്ങളെ ലളിതമായി കാണാനാണ് എനിക്ക് ഇഷ്ടം, അവസരം കിട്ടുമ്പോഴെല്ലാം വലിയ സ്‌കോർ കണ്ടെത്താനാണ് ഞാൻ നോക്കുന്നത്: അഞ്ച് ഇന്നിങ്സുകൾ കളിക്കാൻ കിട്ടിയാൽ രണ്ടെണ്ണത്തിലെങ്കിലും വലിയ സ്‌കോർ കണ്ടെത്തി ടീമിനെ ജയിപ്പിക്കണമെന്നാണ് ലക്ഷ്യം; സ‍ഞ്ജു സാംസൺ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരാധകരുടെയും ക്രിക്കറ്റ് പ്രമുഖരുടെയും കാത്തിരിപ്പും പ്രതിഷേധത്തിനും ശേഷമാണ് വെസ്റ്റന്റീസിനെതിരെ ട്വന്റി പരമ്പരയ്ക്കുള്ള നറുക്ക് സ‍ഞ്ജുവിന് വീഴുന്നത്. ഇതിന് പിന്നാലെയാണ് ആദ്യ ആദ്യ പ്രതികരണവുമായി സഞ്ജു സാംസൺ എത്തുന്നത്. ടീമിന്റെ ഭാഗമാകുക എന്നതു മാത്രമല്ല ഓസ്ട്രേലിയയിൽ ട്വന്റി 20 ലോകകപ്പ് ജയിക്കുകയാണ് സ്വപ്‌നമെന്നും സഞ്ജു കൂട്ടിച്ചേർത്തു. സ്ഥിരത പുലർത്താനായി ബാറ്റിങ് ശൈലിയിൽ മാറ്റം വരുത്തില്ലെന്നും താരം ഉറപ്പിച്ച് പറയുന്നു. സ്ഥിരതയില്ലായ്മയെ ഒരു പ്രശ്‌നമായി കാണുന്നില്ലെന്നും സ്ഥിരത പുലർത്താനായി ശ്രമിച്ചാൽ തന്റെ സ്വതസിദ്ധമായ ബാറ്റിങ് ശൈലി നഷ്ടപ്പെടുമെന്നും സഞ്ജു വ്യക്തമാക്കി.

സ്ഥിരതയില്ലായ്മ ഒരു പ്രശ്നമായി ഞാൻ കാണുന്നില്ല. മറ്റുള്ള ബാറ്റ്സ്മാന്മാരിൽ വ്യത്യസ്തമാണ് എന്റെ ബാറ്റിങ് ശൈലി. ബൗളർമാർക്കു മേൽ ആധിപത്യം സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്നയാളാണു ഞാൻ. എന്റെ ശൈലിയും അതുതന്നെ. ഇനി സ്ഥിരത പുലർത്തി ബാറ്റു ചെയ്യാൻ ശ്രമിച്ചാൽ സ്വതസിദ്ധമായ എന്റെ ഈ ശൈലി നഷ്ടപ്പെടും. അങ്ങനെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും സഞ്ജു പറഞ്ഞു.

കാര്യങ്ങളെ ലളിതമായി കാണാനാണ് എനിക്ക് ഇഷ്ടം. അവസരം കിട്ടുമ്പോഴെല്ലാം വലിയ സ്‌കോർ കണ്ടെത്താനാണ് ഞാൻ നോക്കുന്നത്. അഞ്ച് ഇന്നിങ്സുകൾ കളിക്കാൻ കിട്ടിയാൽ രണ്ടെണ്ണത്തിലെങ്കിലും വലിയ സ്‌കോർ കണ്ടെത്തി ടീമിനെ ജയിപ്പിക്കണമെന്നാണ് ലക്ഷ്യം. എന്റെ ബാറ്റിങ്ങിലെ സ്ഥിരത ടീമിനെ വിജയിപ്പിക്കില്ല. എന്നാൽ മികച്ചൊരു ഇന്നിങ്‌സിലൂടെ അതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2015ന് ശേഷം ബംഗ്ലാദേശിനെതിരായി ഈ മാസം നടന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒരുതവണ പോലും പാഡണിയാൻ അവസരം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെ വിൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയതും വലിയ വിവാദമായിരുന്നു. എന്നാൽ ശിഖർ ധവാന്റെ പരുക്ക് ഒരിക്കൽ കൂടി സഞ്ജുവിന് മുന്നിൽ ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നിടുകയാണ്.

2015ൽ സിംബാബ്‌വെയ്ക്കെതിരെയായിരുന്നു സഞ്ജു ആദ്യമായും അവസാനമായും ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. പിന്നീട് നിരവധി തവണ താരത്തിന് അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും ടീം സെലക്ടർമാരുടെ അവസാന പട്ടികയിൽനിന്ന് പലപ്പോഴും സഞ്ജു തഴയപ്പെട്ടു. കഴിഞ്ഞ തവണ സെലക്ടർമാരുടെ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ നായകന്റെ പ്ലേയിങ് ഇലവനിൽ താരത്തിന് ഇടമുണ്ടായില്ല. അടുത്ത പരമ്പരയിൽ വീണ്ടും താരത്തെ തിരികെ വിളിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP