Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രീമിയർ ലീഗിലെയും യൂറോപ്പ ലീഗിലെയും മോശം പ്രകടനം; ആഴ്‌സനലിന്റെ പരിശീലകസ്ഥാനത്തുനിന്ന് ഉനായി എംറി പുറത്ത്: മുൻതാരം ഫ്രെഡ്ഡി ലുങ്ബർഗ് താത്കാലിക പരിശീലകൻ

പ്രീമിയർ ലീഗിലെയും യൂറോപ്പ ലീഗിലെയും മോശം പ്രകടനം; ആഴ്‌സനലിന്റെ പരിശീലകസ്ഥാനത്തുനിന്ന് ഉനായി എംറി പുറത്ത്: മുൻതാരം ഫ്രെഡ്ഡി ലുങ്ബർഗ് താത്കാലിക പരിശീലകൻ

സ്വന്തം ലേഖകൻ

ലണ്ടൻ: ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സനലിന്റെ പരിശീലകസ്ഥാനത്തുനിന്ന് ഉനായി എംറി പുറത്ത്. പ്രീമിയർ ലീഗിലെയും യൂറോപ്പ ലീഗിലെയും മോശം പ്രകടനത്തെ തുടർന്നാണ് നടപടി. മുൻതാരം ഫ്രെഡ്ഡി ലുങ്ബർഗിന് താത്കാലിക പരിശീലകന്റെ ചുമതല നൽകിയിട്ടുണ്ട്. വ്യാഴാഴ്ച യൂറോപ്പ ലീഗിൽ ആഴ്‌സനൽ എൻട്രാക്ട് ഫ്രാങ്ക്ഫുർടിനോട് (21) തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഉനായി എംറിയെ പുറത്താക്കിയത്.

ടീമിനെ ഒരു കിരീടത്തിലേക്കുപോലും നയിക്കാൻ കഴിയാത്തതിനാലാണ് ഉനായിയെ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കിയത്. 2018-ലാണ് എംറി പി.എസ്.ജി.യിൽനിന്ന് ആഴ്‌സനലിലെത്തിയത്. എന്നാൽ, ടീമിനെ ഒരു കിരീടത്തിലേക്കുപോലും നയിക്കാൻ 48-കാരനായില്ല. കഴിഞ്ഞവർഷത്തെ യൂറോപ്പ ലീഗിൽ ആഴ്‌സനലിനെ റണ്ണേഴ്‌സപ്പാക്കിയതാണ് മികച്ച നേട്ടം. സ്പാനിഷുകാരനായ എംറി സെവിയ, പി.എസ്.ജി., വലൻസിയ, സ്പാർട്ടാക് മോസ്‌കോ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

വോൾവ്‌സിന്റെ പരിശീലകൻ നുനോ എസ്‌പിരിറ്റോ സാന്റോ, മാഞ്ചെസ്റ്റർ സിറ്റിയുടെ സഹപരിശീലകൻ മൈക്കൽ അർട്ടേട്ട, ടോട്ടനത്തിന്റെ മുൻപരിശീലകൻ മൗറീസിയോ പൊച്ചേറ്റിനോ എന്നിവരാണ് പകരക്കാരുടെ പട്ടികയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP