Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്ക് യാത്രാ പ്രേമികളായ ശബരിമല തീർത്ഥാടകർക്കായി പമ്പയിലേക്ക് റോയൽ എൻഫീൽഡ് ബുള്ളറ്റിൽ സവാരിയൊരുക്കി സതേൺ റെയിൽവേ; ചെങ്ങന്നൂരിൽ എത്തിയാൽ ബുള്ളറ്റ് വാടകയ്ക്ക് എടുത്ത് ശബരിമലയ്ക്ക് പോകാം; 24 മണിക്കൂർ സമയത്തേക്ക് വാടകയായി നൽകേണ്ടത് 1200 രൂപ!

ബൈക്ക് യാത്രാ പ്രേമികളായ ശബരിമല തീർത്ഥാടകർക്കായി പമ്പയിലേക്ക് റോയൽ എൻഫീൽഡ് ബുള്ളറ്റിൽ സവാരിയൊരുക്കി സതേൺ റെയിൽവേ; ചെങ്ങന്നൂരിൽ എത്തിയാൽ ബുള്ളറ്റ് വാടകയ്ക്ക് എടുത്ത് ശബരിമലയ്ക്ക് പോകാം; 24 മണിക്കൂർ സമയത്തേക്ക് വാടകയായി നൽകേണ്ടത് 1200 രൂപ!

എസ് രാജീവ്

 ശബരിമല: ദീർഘദൂര ബൈക്ക് യാത്രാ പ്രേമികളായ ശബരിമല തീർത്ഥാടകർക്കായി പമ്പയിലേക്ക് റോയൽ എൻഫീൽഡ് ബുള്ളറ്റിൽ സവാരിയൊരുക്കി സതേൺ റെയിൽവേ. ശബരിമലയിലേക്ക് പോകാനുള്ള തീർത്ഥാടകർ പ്രധാനമായും എത്തിച്ചേരുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേറ്റേഷനിലാണ് കൊച്ചി ആസ്ഥാനമായ കഫെ റൈഡ്‌സുസുമായി ചേർന്ന് റെയിൽവേ ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സതേൺ റെയിൽവേ സോണിൽ ഇതാദ്യമായാണ് ഈ പദ്ധതി. റോയൽ എൽഫീൽഡ് 500 സിസി ബുള്ളറ്റ് ബൈക്കാണ് തീർത്ഥാടകർക്കായി വാടകയ്ക്കു നൽകുന്നത്. ബൈക്ക് വാടകയ്‌ക്കെടുക്കാൻ തിരിച്ചറിയൽ രേഖയുടെ പകർപ്പും മൊബൈൽ നമ്പറും മാത്രംനൽകിയാൽ മതി.

1200 രൂപയാണ് 24 മണിക്കൂർ നേരത്തേക്കുള്ള വാടക. 200 കിലോമീറ്ററാണ് മിനിമം കിലോമീറ്റർ. അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും 6 രൂപ വീതം അധികമായി ഈടാക്കും. ഫുൾ ടാങ്ക് പെട്രോൾ നിറച്ചാവും ബുള്ളറ്റ് തീർത്ഥാടകർക്ക് നൽകുക. മടങ്ങിയെത്തുമ്പോൾ ഫുൾ ടാങ്കാക്കി തിരിച്ചു നൽകുകയും വേണം.

പമ്പയിലേക്കു പോകും വഴി മറ്റു ക്ഷേത്രങ്ങൾ കൂടി സന്ദർശിക്കാനും ദീർഘദൂര ബൈക്ക്യാത്ര ഇഷ്ടപ്പെടുന്ന തീർത്ഥാടകർക്കും ഈ പദ്ധതി ഉപകാരപ്പെടും. മണ്ഡല - മകരവിളക്ക് സീസൺ അവസാനിക്കുന്നതു വരെ ബൈക്കുകൾ ചെങ്ങന്നൂരിലുണ്ടാകും.

റെയിൽവേകൊല്ലം കൊമേഴ്‌സ്യൽ ഇൻസ്‌പെക്ടർ രാജീവ്, ഡപ്യൂട്ടി സ്റ്റേഷൻ മാനേജർ എബിതോമസ്, ആർപിഎഫ് എസ്‌ഐ. മണികണ്ഠൻ എന്നിവർ ചേർന്ന് ബുള്ളറ്റ് സവാരി ഫ്‌ളാഗ് ഓഫ് ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP