Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ ദിവസം ഞാൻ മറക്കില്ല; ആദ്യമായി മരണത്തിനെ മുഖാമുഖം കണ്ട ഒരു രോഗിയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിൽ നേതൃത്വം നൽകുവാൻ സാധിച്ചു; ഡോക്ടറായതിൽ ഏറ്റവും സന്തോഷവും അഭിമാനവും: ഡോ.ഷിനു ശ്യാമളൻ എഴുതുന്നു

ഈ ദിവസം ഞാൻ മറക്കില്ല; ആദ്യമായി മരണത്തിനെ മുഖാമുഖം കണ്ട ഒരു രോഗിയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിൽ നേതൃത്വം നൽകുവാൻ സാധിച്ചു; ഡോക്ടറായതിൽ ഏറ്റവും സന്തോഷവും അഭിമാനവും: ഡോ.ഷിനു ശ്യാമളൻ എഴുതുന്നു

ഡോ.ഷിനു ശ്യാമളൻ

ന്നത്തെ ദിവസം ഡോക്ടറായതിൽ ഏറ്റവും സന്തോഷവും അഭിമാനവും തോന്നിയ ദിവസമാണ്.

ആദ്യമായി മരണത്തിനെ മുഖാമുഖം കണ്ട ഒരു രോഗിയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിൽ നേതൃത്വം നൽകുവാൻ സാധിച്ചു. മരിച്ചു എന്ന് രോഗിയുടെ കൂടെ വന്നവർ കരുതിയ നിമിഷം. അനക്കമില്ല. പൾസ് കിട്ടുന്നില്ല. ഹൃദയമിടിപ്പ് കേൾക്കുന്നില്ല. കൂടെ വന്നവർ നിലവിളിച്ചു കരയുന്നു.

കാർഡിയാക് അറസ്റ്റ് സംഭവിച്ചിരിക്കുന്നു. കൃത്രിമ ശ്വാസോച്ഛ്വാസം നൽകി കൈകൾ ആ നെഞ്ചത്തു വെച്ചു CPR ചെയ്തു കൊണ്ടേയിരുന്നു. അഞ്ചു മിനിറ്റിൽ Spo2 പൂജ്യത്തിൽ നിന്ന് 23 ആയി. മെല്ലെയത് 47..68... പിന്നീട് 96 ആയി. ഓക്സിജൻ കൊടുത്തുകൊണ്ടേയിരുന്നു.

ചെറിയ ഒരു ആശുപത്രിയാണ്. വെന്റിലേറ്റർ സൗകര്യമില്ല. വെന്റിലേറ്റർ വേണം ഇനി ആ രോഗിക്ക്. ആംബുലൻസ് പത്തുമിനിറ്റിൽ എത്തി. രോഗിയെയും കൊണ്ട് ഏറ്റവും അടുത്തുള്ള മദർ ആശുപത്രിയിലേക്ക് ആംബുലൻസ് പാഞ്ഞു.

രോഗിയെ കാർഡിയാക് icu വിലേക്ക് മാറ്റി. ഈ ദിവസം ഞാൻ മറക്കില്ല. മുൻപ് പലപ്പോഴും പല ആശുപത്രികളിൽ പലരും cpr കൊടുക്കുകയും, കൂടെ കൂടുകയും ചെയ്തിട്ടുണ്ട്. പക്ഷെ ആദ്യമായി നേതൃത്വം നൽകി ഒരാളെ രക്ഷിക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കൂടെ ഓടി നടന്ന സിസ്റ്റർ, ഷാനവാസ്, വിസ്മയ മറ്റ് സ്റ്റാഫുകൾക്കും സ്‌നേഹം. രോഗിയോടൊപ്പം കൂടെ പോയ ഷാനവാസ് എന്ന സന്മനസ്സുള്ള സ്റ്റാഫിന് പൂച്ചെണ്ടുകൾ.

ആ രോഗിയുടെ പേര് മറക്കില്ല. സുഖമായി വേഗം തിരിച്ചു വരട്ടെ എന്നു വിശ്വസിക്കട്ടെ.

CPR .. ഒരുപാട് പേരെ രക്ഷിച്ച ഡോക്ടർമാരുടെ കഥകളിലെ താരം. പ്രത്യേകിച്ചു ഈ അവസരത്തിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തു CPR ഒട്ടുമിക്ക ദിവസവും ചെയ്യേണ്ടി വരുന്ന ഡോക്ടർമാരെ സ്മരിച്ചു കൊള്ളട്ടെ. നിർഭാഗ്യവശാൽ ചിലരെ നമുക്ക് നഷ്ടപ്പെടുന്നു മറ്റ് ചിലരെ രക്ഷിക്കുവാനാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP