Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിതാവിന്റെ മദ്യപാനം മൂലം ചൈൽഡ് ലൈനിന്റെ പുനരധിവാസ കേന്ദ്രത്തിലായിരുന്നു കുട്ടിയെ ഏറ്റെറടുത്തത് മുത്തശ്ശി; സ്‌കുളിൽ കൊണ്ടുവിടുന്ന ഓട്ടോക്കാരൻ കുട്ടിയെ പലതവണ പീഡിപ്പിച്ചത് അച്ചമ്മയുടെ ഒത്താശയോടെ; കേസിൽ ഓട്ടോ ഡൈവ്രറെ പിടികൂടിയ പൊലീസ് മുത്തശ്ശിക്കു എതിരേയും പോക്സോ കുറ്റം ചുമത്തി; കൊല്ലത്ത് പത്താക്ലാസുകാരിയെ പീഡിപ്പിച്ചകേസിൽ കൂട്ടുപ്രതിയായി 23കാരനൊപ്പം മുത്തശ്ശിയും അറസ്റ്റിലാവുമ്പോൾ ഞെട്ടി നാട്ടുകാർ

പിതാവിന്റെ മദ്യപാനം മൂലം ചൈൽഡ് ലൈനിന്റെ പുനരധിവാസ കേന്ദ്രത്തിലായിരുന്നു കുട്ടിയെ ഏറ്റെറടുത്തത് മുത്തശ്ശി; സ്‌കുളിൽ കൊണ്ടുവിടുന്ന ഓട്ടോക്കാരൻ കുട്ടിയെ പലതവണ പീഡിപ്പിച്ചത് അച്ചമ്മയുടെ ഒത്താശയോടെ; കേസിൽ ഓട്ടോ ഡൈവ്രറെ പിടികൂടിയ പൊലീസ് മുത്തശ്ശിക്കു എതിരേയും പോക്സോ കുറ്റം ചുമത്തി; കൊല്ലത്ത് പത്താക്ലാസുകാരിയെ പീഡിപ്പിച്ചകേസിൽ കൂട്ടുപ്രതിയായി 23കാരനൊപ്പം മുത്തശ്ശിയും അറസ്റ്റിലാവുമ്പോൾ ഞെട്ടി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ശിശു പീഡനങ്ങൾക്കെതിരെ പോക്്സോ നിയമം കർശനമാക്കി സർക്കാർ. പീഡനത്തിന് ഒത്താശചെയ്തുവെന്ന് സൂചന കിട്ടിയാൽ ഇനി അടുത്ത ബന്ധുക്കളെപോലും അറ്സ്്റ്റ്ചെയ്യാനാണ് പൊലീസ് തീരുമാനം.

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചകേസിൽ 23കാരനായ ഓട്ടോ ഡ്രൈവർക്കൊപ്പം കുട്ടിയുടെ മുത്തശ്ശിയെകൂടി അറസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമായിട്ടാണ്. ഓട്ടോ ഡ്രൈവർ ഗണേശ് പണവും മദ്യവും നൽകി കുട്ടിയുടെ അച്ചമ്മയെ വശത്താക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ ഇരുപ്രതികളും ഇപ്പോൾ റിമാൻഡിലാണ്.

പിതാവിന്റെ മദ്യപാനം മൂലം ചൈൽഡ് ലൈനിന്റെ പുനരധിവാസ കേന്ദ്രത്തിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. പിന്നീട് സംരക്ഷണം ഏറ്റെടുത്ത് പതാവിന്റെ അമ്മ കൂടെ താമസിപ്പിക്കുകയായിരുന്നു. ഈ കുട്ടിയെ സ്‌കുളിലേക്ക് കൊണ്ടുവിടാൻ വന്ന ഗണേശൻ പണവും മദ്യവും നൽകി മുത്തശ്ശിയെ കൈയിലെടുക്കയായിരുന്നു.

തുടർന്ന് ഗണേശ് മുത്തശ്ശിയുടെയും ഇയാളുടെയും വീട്ടിൽ വെച്ചും സ്‌കൂളിൽ നിന്ന് തിരിച്ചുവരുന്ന വഴിയും നിരവധിതവണ പീഡിപ്പിച്ചക്കയായിരുന്നു. കുട്ടിയുടെ മനപ്രയാസം കണ്ട് അദ്ധ്യാപകർ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം വെളിപ്പെട്ടത്. പീഡനത്തിനിരയായ കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ പീഡിപ്പിക്കാൻ പ്രതിക്ക് മുത്തശ്ശി എല്ലാ ഒത്താശയും ചെയ്യുകയായിരുന്നെ് പൊലീസ് പറഞ്ഞു. ഇതേതുടർന്നാണ് മുത്തശ്ശിക്കെതിരെയും കേസ് എടുത്തതത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP