Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടിയറവ് വച്ചില്ല! കോഴിക്കോടിനെയും കണ്ണൂരിനെയും പിന്തള്ളി കലാകിരീടം വീണ്ടും പാലക്കാട്ടേക്ക്; ഫോട്ടോ ഫിനിഷിൽ കപ്പ് സ്വന്തമാക്കിയത് 951 പോയിന്റോടെ; കലോത്സവത്തെ കാഞ്ഞങ്ങാട് വരവേറ്റത് വൻ ജനപങ്കാളിത്തത്തോടെ; സ്‌കൂളുകളിൽ ഒന്നാമതായി പാലക്കാട് ഗുരുകുലം ഹയർസെക്കന്ററി സ്‌കൂൾ; അടുത്ത കലാപൂരം കൊടിയേറുന്നതു കൊല്ലത്ത്

അടിയറവ് വച്ചില്ല! കോഴിക്കോടിനെയും കണ്ണൂരിനെയും പിന്തള്ളി കലാകിരീടം വീണ്ടും പാലക്കാട്ടേക്ക്; ഫോട്ടോ ഫിനിഷിൽ കപ്പ് സ്വന്തമാക്കിയത് 951 പോയിന്റോടെ; കലോത്സവത്തെ കാഞ്ഞങ്ങാട് വരവേറ്റത് വൻ ജനപങ്കാളിത്തത്തോടെ; സ്‌കൂളുകളിൽ ഒന്നാമതായി പാലക്കാട് ഗുരുകുലം ഹയർസെക്കന്ററി സ്‌കൂൾ; അടുത്ത കലാപൂരം കൊടിയേറുന്നതു കൊല്ലത്ത്

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: വിട്ടുകൊടുക്കാൻ തയാറാവാതെ അറുപതാം സ്‌കൂൾ കലോത്സവത്തിൽ കിരീടം മുറകെ പിടിച്ച് പാലക്കാട്.951 പോയിന്റുമായാണ് പാലക്കാടിന്റെ കിരീടനേട്ടം. ഇഞ്ചോടിച്ച് പോരാട്ടമായിരുന്നു കോഴിക്കോട്, കണ്ണൂർ, ജില്ലകൾ കാഴ്ചവച്ചത്. രണ്ടു ജില്ലകളും ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ഫോട്ടോഫിനിഷിൽ രണ്ട് പോയിന്റിന്റെ മുൻതൂക്കത്തിൽ കിരീടം പാലക്കാട് നിലനിർത്തുകയിരുന്നു. കഴിഞ്ഞ വർഷം കൈവിട്ട കലാകിരീടം തിരിച്ചുപിടിക്കാനുറപ്പിച്ച് പോരാടിയ കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ വർഷം കൈവിട്ട കലാകിരീടം തിരിച്ചുപിടിക്കാനുറപ്പിച്ച് കോഴിക്കോടും പോരാടി നേടിയ കിരീടം നിലനിർത്താൻ പാലക്കാടും രണ്ടു പതിറ്റാണ്ടിന് ശേഷം കിരിടം നാട്ടിലേക്ക് കൊണ്ടു പോകാൻ കണ്ണൂരും കച്ചമുറുക്കിയതോടെയാണ് കിരീടപ്പോരാട്ടത്തിന്റെ ആവേശം ക്ലൈമാക്‌സ് വരെ തുടർന്നത്. അറബിക് കലോത്സവത്തിൽ നാല് ജില്ലകൾ ഒന്നാംസ്ഥാനം പങ്കിട്ടു . സംസ്‌കൃതോത്സവത്തിൽ എറണാകുളവും തൃശ്ശൂരും ജേതാക്കൾ . സ്‌കൂളുകളിൽ പാലക്കാട് ഗുരുകുലം ഹയർസെക്കന്ററി സ്‌കൂളാണ് ഒന്നാമത്.

കലയുടെ രാപ്പകലുകൾക്ക് വിടപറയുകയാണ് കാഞ്ഞങ്ങാട്. കാണികളുടെ നിറസാന്നിധ്യമായിരുന്നു നാലു ദിവസത്തേയും പ്രധാനപ്രത്യേകത. അവസാന ദിവസവും നിറഞ്ഞ സദസ്സിന്റെ മുന്നിലാണ് പ്രധാനവേദിയിൽ മത്സരങ്ങൾ അരങ്ങേറിയത്. അവസാനദിനത്തിൽ 11 വേദികളിൽ മാത്രമാണ് മത്സരം നടന്നത്. നാടോടിനൃത്തം, മാർഗ്ഗംകളി, സ്‌കിറ്റ്, ദേശഭക്തിഗാനം എന്നിവയാണ് ഇന്ന് അരങ്ങിനെ സമ്പന്നമാക്കിയത്.

പ്രധാനവേദിയിൽ സമാപനസമ്മേളനം ഉടൻ ആരംഭിക്കും. മന്ത്രി സി രവീന്ദ്രനാഥാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോൻ എന്നിവർ മുഖ്യാതിഥികളാകും.അതേസമയം അടുത്ത സംസ്ഥാന സ്‌കൂൾ കലോത്സവം കൊല്ലത്ത് നടക്കും. അറുപത്തിയൊന്നാമത് സ്‌കൂൾ കലോത്സവം കൊല്ലത്തെത്തുമ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തെക്കൻ ജില്ലകളിലേക്ക് കലോത്സവം എത്തുകയാണ്. സമാപനച്ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP