Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാത്രി സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ യുവാവിന് ക്രൂര മർദനം; പതിനഞ്ചംഗസംഘം മർദിച്ചത് വീട്ടിൽ നിന്നും പിടിച്ചിറക്കി അക്രമത്തിൽ യുവാവിന് സാരമായ പരിക്ക്; മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ചതും ഇതേ പ്രതികൾ; മലപ്പുറത്തെ ഞെട്ടിച്ച് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം

രാത്രി സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ യുവാവിന് ക്രൂര മർദനം; പതിനഞ്ചംഗസംഘം മർദിച്ചത് വീട്ടിൽ നിന്നും പിടിച്ചിറക്കി അക്രമത്തിൽ യുവാവിന് സാരമായ പരിക്ക്; മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ചതും ഇതേ പ്രതികൾ; മലപ്പുറത്തെ ഞെട്ടിച്ച് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സദാചാര ഗുണ്ടായിസത്തിന് കുപ്രസിദ്ധമായ ജില്ലയാണ് മലപ്പുറം. കഴിഞ്ഞവർഷം ഇങ്ങനെയുണ്ടായ സദാചാര ഗുണ്ടായിസത്തിന്റെപേരിൽ ഒരു യുവാവ് ആത്മഹത്യചെയ്തത് വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്നും ചെറുതും വലുതുമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടുകെ്ാണ്ടിരുന്നു. എറ്റവും ഒടുവിലായി ്മലപ്പുറം പെരുമ്പടപ്പിൽനിന്നാണ് സദാചാര ഗുണ്ടാ ആക്രമണം റിപ്പോർട്ട് ചെയ്തത്.

പെരുമ്പടപ്പ് സ്വദേശി ബാദുഷയ്ക്കാണ് ക്രൂരമർദ്ദനം ഏറ്റത്. സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോപുറത്തുവിട്ടതും പ്രതികൾ തന്നെയാണെന്ന് പറയുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്. ബാദുഷ യുവതിയുടെ വീട്ടിലെത്തിയ വിവരം മനസിലാക്കിയ ഒരു സംഘം ആളുകൾ വീട് വളഞ്ഞ് ഇയാളെ പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. അക്രമത്തിൽ ബാദുഷയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. സദാചാരപൊലീസ് ചമഞ്ഞ് എത്തിയ സംഘം തന്നെ മർദ്ദിക്കുകയായിരുന്നെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

കണ്ടാൽ അറിയാവുന്ന പതിനഞ്ച് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെ സുഹൃത്തിന്റെ വീട്ടിലാണ് എത്തിയതെന്നും അവരുടെ അറിവോടെയാണ് വീട്ടിലെത്തിയതെന്ന് ബാദുഷ പറഞ്ഞിട്ടും സംഘം കേൾക്കാൻ തയ്യാറായില്ല. അതിന് പിന്നാലെ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് ബാദുഷ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പൊന്നാനി ആശുപത്രിയിൽ ചികിത്സയിലായ ബാദുഷ ഇന്നാണ്് ആശുപത്രി വിട്ടത്.

കഴിഞ്ഞവർഷം ആഗസ്റ്റിൽ സദാചാര പൊലീസ് ചമഞ്ഞ് ചിലർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് ആത്മഹത്യചെയ്തിരുന്നു. കോട്ടക്കലിനടുത്ത കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. ഇയാളെ കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ച് രംഗം മൊബൈൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കയായിരുന്നു. മമ്മാലി പടി എന്ന സ്ഥലത്ത് വച്ചാ യുവാവിനെ ഒരുകൂട്ടം ആളുകൾ ചേർന്ന് പിടികൂടിയതും മർദ്ദിച്ചതും. രാത്രി കണ്ടതിൽ സംശയം പ്രകടിപ്പിച്ചായിരുന്നു ചോദ്യം ചെയ്യലും മർദ്ദനവും. ഇതിന്റെ ദൃശ്യങ്ങൾ സംഘം മൊബൈലിൽ പകർത്തുകയും ചെയ്തു.

തുടർന്ന് ദിവസങ്ങൾക്കുശേഷം യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകായിരുന്നു. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായണ് മൃതദേഹം കണ്ടെത്തിയത്. സാജിദ് പെയിന്റിങ് തൊഴിലാളിയായിരുന്നു.. ആൾക്കൂട്ടം മർദ്ദിച്ചതിൽ സാജിദിന് വിഷമമുണ്ടായിരുന്നുവെന്ന് ചില സുഹൃത്തുക്കൾ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് പൊലീസ് നിരവധിപേരെ അറ്സറ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP