Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2019ലെ മനോരമ ന്യൂസ് മേക്കർ ആര്? ലിജോ ജോസ് പെല്ലിശ്ശേരി മുതൽ ഇന്ദ്രൻസ് വരെ സിനിമാ സാന്നിധ്യം; രമ്യാ ഹരിദാസും വി.കെ പ്രശാന്തും രാഷ്ട്രീയ സാന്നിധ്യം; പത്ത് പേരുടെ പട്ടിക പുറത്ത്; പ്രേക്ഷകർക്ക് ഓൺലൈനിലൂടെ വോട്ട് ചെയ്യാം  

2019ലെ മനോരമ ന്യൂസ് മേക്കർ ആര്? ലിജോ ജോസ് പെല്ലിശ്ശേരി മുതൽ ഇന്ദ്രൻസ് വരെ സിനിമാ സാന്നിധ്യം; രമ്യാ ഹരിദാസും വി.കെ പ്രശാന്തും രാഷ്ട്രീയ സാന്നിധ്യം; പത്ത് പേരുടെ പട്ടിക പുറത്ത്; പ്രേക്ഷകർക്ക് ഓൺലൈനിലൂടെ വോട്ട് ചെയ്യാം   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:2019ലെ വാർത്തതാരത്തെ കണ്ടെത്താനുള്ള 'മനോരമ ന്യൂസ് മേക്കർ' അഭിപ്രായ വോട്ടെടുപ്പ് ആരംഭിച്ചു. മനോരമ ന്യൂസ് എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുത്ത പത്തുപേരാണ് ആദ്യപട്ടികയിൽ. കൂടുതൽ വോട്ടുനേടുന്ന നാലുപേർ രണ്ടാംറൗണ്ടിലേക്ക് കടക്കും.

കെ.എൽ.എം ആക്‌സിവയുടെ സഹകരണത്തോടെ നടത്തുന്ന ന്യൂസ്‌മേക്കറിന്റെ പ്രാഥമികപട്ടികയിൽ ഇടംപിടിച്ചവർ ഇവരാണ്. തിരഞ്ഞെടുപ്പുകളിൽ അട്ടിമറി വിജയം നേടിയ രമ്യ ഹരിദാസ് എംപിയും, വി.കെ.പ്രശാന്ത് എംഎ‍ൽഎയും. തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിൽ മികവും കാർക്കശ്യവും കാട്ടിയ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.

ദേശീയരാഷ്ട്രീയത്തിൽ മലയാളിക്ക് പുതിയ മേൽവിലാസം സമ്മാനിച്ച കെ.സി.വേണുഗോപാലും വി.മുരളീധരനും. രാജ്യാന്തര ചലച്ചിത്രോൽസവ വേദികളിൽ പുരസ്‌കാരങ്ങൾ നേടിയ, സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും നടൻ ഇന്ദ്രൻസും.

ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും ജനപ്രീതിയും നേടിയ നടൻ ജോജു ജോർജ്. ഇന്ത്യൻ ഫുട്‌ബോൾ ടീമിലെയും കേരള ബ്ലാസ്റ്റേഴ്‌സിലെയും മിന്നുംതാരം സഹൽ അബ്ദുൽ സമദ്. ലോകത്തെ ഏറ്റവും മൂല്യമുള്ള എജ്യൂടെക് കമ്പനി ബൈജൂസ് ആപ്പിന്റെ സ്ഥാപകൻ , ബൈജു രവീന്ദ്രൻ.

എസ്.എം.എസിലൂടെയും ഓൺലൈനിലൂടെയും രണ്ടുറൗണ്ടുകളിൽ വോട്ടെടുപ്പ് നടത്തുംസംവാദങ്ങൾക്കും വോട്ടെടുപ്പിനുമൊടുവിൽ വാർത്താതാരത്തെ പ്രഖ്യാപിക്കും. www.manoramanews.com വെബ്‌സൈറ്റിലൂടെയും വോട്ട് ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP