Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈബീരിയയിൽ മഞ്ഞു മൂടിയ തടാകത്തിലേക്ക് ബസ് മറിഞ്ഞ് 19 മരണം; അപകടം ഉണ്ടായത് നിയന്ത്രണം വിട്ട ബസ് പാലത്തിൽ നിന്നും മറിഞ്ഞ്

സൈബീരിയയിൽ മഞ്ഞു മൂടിയ തടാകത്തിലേക്ക് ബസ് മറിഞ്ഞ് 19 മരണം; അപകടം ഉണ്ടായത് നിയന്ത്രണം വിട്ട ബസ് പാലത്തിൽ നിന്നും മറിഞ്ഞ്

സ്വന്തം ലേഖകൻ

മോസ്‌കോ: സൈബീരിയയിൽ മഞ്ഞു മൂടിയ തടാകത്തിലേക്ക് ബസ് മറിഞ്ഞ് 19 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. പാലത്തിലൂടെ പോയ ബസ് നീയന്ത്രണം വിട്ട് മഞ്ഞു മൂടിയ നദിയിലേക്ക് പതിക്കുക ആയിരുന്നു. ഞായറാഴ്ചയാണ് സംഭവം. സെസ്റ്റെൻസ്‌ക് എന്ന ടൗണിൽ നിന്നും ചിത്ത എന്ന നഗരത്തിലേക്ക് പോയ ബസ് ആണ് അഫകടത്തിൽ പെട്ടത്. മോസ്‌കോയിൽ നിന്നും 3,930 മൈൽ അകലെയാണ് സംഭവം നടന്ന സ്ഥലം.

മോസ്‌കോ സമയം രാത്രി 9.30നാണ് അപകടം ഉണ്ടായത്. പാലത്തിൽ വെച്ച് നിയന്ത്രണം വിട്ട ബസ് കുയേങ്ക നദിയിലേക്ക് മറിയുക ആയിരുന്നു. 43 യാത്രക്കാരും ബസ് ഡ്രൈവറുമാണ് അപകട സമയത്ത് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. അപകട കാരണം അന്വേഷിച്ചു വരികയാണ്. റോഡ് സുരക്ഷ ഏറ്റവും മോശമായ രാജ്യമാണ് റഷ്യ. കഴിഞ്ഞ വർഷം റോഡ് അപകടങ്ങളിൽ 18,214 പേരാണ് മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP