Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലിനജല പൈപ്പ് സ്ഥാപിക്കുന്നതിനായി നിർമ്മിച്ച കാനയിൽ അകപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേനാംഗങ്ങളടക്കം അഞ്ച് പേർ കുടുങ്ങി; മൂന്നുപേരെ രക്ഷപ്പെടുത്തി മറ്റു രണ്ടുപേരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു; രക്ഷാപ്രവർത്തനം മണ്ണ് നീക്കിയും ക്രയിൻ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച്; കരാറുകാരൻ‌ സുരക്ഷാ മുൻകരുതലുകൾ എടുത്തില്ലെന്ന് ആരോപണം

മലിനജല പൈപ്പ് സ്ഥാപിക്കുന്നതിനായി നിർമ്മിച്ച കാനയിൽ അകപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേനാംഗങ്ങളടക്കം അഞ്ച് പേർ കുടുങ്ങി; മൂന്നുപേരെ രക്ഷപ്പെടുത്തി മറ്റു രണ്ടുപേരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു; രക്ഷാപ്രവർത്തനം  മണ്ണ് നീക്കിയും ക്രയിൻ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച്; കരാറുകാരൻ‌ സുരക്ഷാ മുൻകരുതലുകൾ എടുത്തില്ലെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

പുണെ: മലിനജലം ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിർമ്മിച്ച കാനയിൽ അഗ്നിശമന സേനാംഗങ്ങളടക്കം അഞ്ചു പേർ കുടുങ്ങി. മൂന്നു പേരെ രക്ഷപ്പെടുത്തി.

ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകായാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പുണെയിലെ ദാപോഡിയിൽ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. മണ്ണിനടിയിലൂടെ വലിയ പൈപ്പുകൾ സ്ഥാപിക്കാനായി നിർമ്മിച്ച കുഴിയിലാണ് രണ്ട് അഗ്നിശമന സേനാംഗങ്ങൾ അടക്കം അഞ്ചുപേർ കുടുങ്ങിയത്. 15 അടിയോളം ആഴമുള്ള കുഴിയിലാണ് ഇവർ അകപ്പെട്ടത്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അബദ്ധത്തിൽ കുഴിയിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താൻ കുഴിയിലിറങ്ങിയ രണ്ടുപേർ കൂടി കുഴിയിൽ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ഇറങ്ങിയ രണ്ട് അഗ്നിശമന സേനാംഗങ്ങളും കുഴിയിൽ പെട്ടു. തുടർന്ന് കൂടുതൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയാണ് ആദ്യം മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. കുഴിക്കു സമീപത്തെ കൂടുതൽ മണ്ണ് നീക്കുകയും ക്രയിൻ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കുഴിയിൽപ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തുകയായിരുന്നു.

അഗ്നിരക്ഷാസേനാ വിഭാഗങ്ങളും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. മലിനജലപെെപ്പ് സ്ഥാപിക്കാനുള്ള കുഴി എടുക്കുമ്പോൾ സുരക്ഷാമുൻകരുതലുകൾ എടുക്കണമെന്ന നിർദ്ദേശം പാലിക്കാതെയാണ് ഇത്തരത്തിൽ പ്രവർത്തനങ്ങൾ നടന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.

കൂടുതല്‌ വിവരങ്ങൾ ലഭ്യമായിട്ടില്ല. ദാപേഡിയിൽ കുഴിയിൽ വീണ് നിരവധി കുട്ടികൾക്ക് അപകടം പറ്റിയതായി റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP