Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറേകാലിന് വാഹനം ഒതുക്കി വെറ്റിനറി ഡോക്ടർ പോയപ്പോൾ തുടങ്ങിയ ആസൂത്രണം; ടയറിന്റെ കാറ്റ് അഴിച്ചു വിട്ട് കാത്തിരുന്നത് രണ്ടര മണിക്കൂറോളം; ഒൻപത് മണിക്ക് തിരിച്ചെത്തിയ യുവതിയെ സഹായിക്കാൻ കൂടിയത് ബലാത്സംഗത്തിനും; അപരിചിതരുടെ മട്ടും ഭാവവും ഭയപ്പെടുത്തുന്നുവെന്ന് സഹോദരിയോട് പറഞ്ഞത് നിർണ്ണായകമായി; പഞ്ചർ ഒട്ടിക്കാൻ പോകുമ്പോൾ നൽകിയ നമ്പരിലേക്ക് പേടികാരണം വിളിച്ചത് തുമ്പായി; തെലുങ്കാനയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കത്തിച്ച് കൊന്ന നരാധമന്മാർക്ക് ഇനി അതിവേഗ വിചാരണ

ആറേകാലിന് വാഹനം ഒതുക്കി വെറ്റിനറി ഡോക്ടർ പോയപ്പോൾ തുടങ്ങിയ ആസൂത്രണം; ടയറിന്റെ കാറ്റ് അഴിച്ചു വിട്ട് കാത്തിരുന്നത് രണ്ടര മണിക്കൂറോളം; ഒൻപത് മണിക്ക് തിരിച്ചെത്തിയ യുവതിയെ സഹായിക്കാൻ കൂടിയത് ബലാത്സംഗത്തിനും; അപരിചിതരുടെ മട്ടും ഭാവവും ഭയപ്പെടുത്തുന്നുവെന്ന് സഹോദരിയോട് പറഞ്ഞത് നിർണ്ണായകമായി; പഞ്ചർ ഒട്ടിക്കാൻ പോകുമ്പോൾ നൽകിയ നമ്പരിലേക്ക് പേടികാരണം വിളിച്ചത് തുമ്പായി; തെലുങ്കാനയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കത്തിച്ച് കൊന്ന നരാധമന്മാർക്ക് ഇനി അതിവേഗ വിചാരണ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: തെലങ്കാനയിൽ ക്രൂരബലാത്സംഗത്തിനിരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ പ്രതിഷേധവും വ്യാപകമാകുന്നു. ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകി വനിതാ ഡോക്ടറെ ഇവർ കെണിയിൽപ്പെടുത്തുകയായിരുന്നു. അങ്ങനെ രാജ്യത്തിന്റെ കണ്ണീരോർമ്മയായി ഡോക്ടർ മാറി. ഇതിൽ പ്രതിഷേധിക്കാൻ ക്ഷേത്രം അടച്ചിട്ടതും ചർച്ചയാകുകയാണ്. തെലങ്കാനയിലെ ചിൽക്കുർ ബാലാജി ക്ഷേത്രമാണ് ഞായറാഴ്ച 20 മിനിറ്റ് നേരത്തേക്ക് അടച്ചിട്ടത്. ഈ സമയത്ത് ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഭക്തർ പുറത്തുനിന്ന സമയത്ത് ക്ഷേത്രത്തിൽ പൂജാരിമാർ ചേർന്ന് സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള പ്രത്യേക പ്രാർത്ഥന, 'മഹാ പ്രദക്ഷിണം' നടത്തി. അങ്ങനെ സമൂഹത്തിന്റെ നാനാതുറയിൽ നിന്നും പ്രതിഷേധം ഉയരുകയാണ്.

വ്യാഴാഴ്ച രാവിലെയാണ് കാണാതായ ഇരുപത്തിയേഴുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ കണ്ടെത്തിയത്. ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകിയാണ് പീഡനത്തിന് സാഹചര്യമുണ്ടാക്കിയത്. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തിൽ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു പ്രതികൾ കളി തുടങ്ങിയത്. എല്ലാവരും ചേർന്ന് ആലോചിച്ച് ടയറിന്റെ കാറ്റഴിച്ചു വിട്ടു. രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോൾ, സഹായിക്കാമെന്നു പറഞ്ഞ് ഒരാൾ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകൾക്കുള്ളിൽ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. ഇതാണ് കൊലയാളികൾക്കും പീഡകർക്കും വിനയായത്.

അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോൾ ഫോൺ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. തുടർന്നു വീട്ടുകാർ പൊലീസിനെ അറിയിച്ചു. ടോൾ പ്ലാസയിലെ ജീവനക്കാരാണ് ലോറി പാർക്കിങ് സ്ഥലം പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയത്. അങ്ങനെ പ്രതികളിലേക്ക് പൊലീസ് എത്തി. ഇതിനൊപ്പം അവസാന ഫോൺ കോളും നിർണ്ണായകമായി. ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വെറ്ററിനറി ഡോക്ടറുടെ ഫോണിൽ നിന്ന് പോയ അവസാന ഫോൺ കോളും കൊലപാതകിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചു.

കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് എന്ന ആരിഫിന് മരണത്തിന് തൊട്ടുമുമ്പ് ഡോക്ടർ ഫോൺ ചെയ്തിരുന്നു. ഇതിന് ശേഷം ഡോക്ടറുടെ ഫോണിൽ നിന്ന് മറ്റ് കോളുകൾ പോയിരുന്നുമില്ല. ഇതാണ് പൊലീസിന് തുമ്പായത്. ഡോക്ടറുടെ സ്‌കൂട്ടർ സ്വയം പഞ്ചറാക്കിയ ശേഷം നന്നാക്കാനായി കൊണ്ടുപോകുമ്പോൾ വിശ്വാസ്യത നേടിയെടുക്കാനായി ആരിഫ് തന്റെ മൊബൈൽ നമ്പർ ഡോക്ടർക്ക് കൈമാറിയിരുന്നു. രാത്രി ഏകദേശം 9.20 ആയിരുന്നു സമയം. പതിനഞ്ച് മിനിട്ടിന് ശേഷം സ്‌കൂട്ടറുമായി ആരിഫ് തിരികെ എത്താതിരുന്നതോടെ ഡോക്ടർ ആരിഫിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇതിനുശേഷമാണ് ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ടത്. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പീഡകരെ കുടുക്കിയത്.

ടോൾ ബൂത്തിനരികെ ലോറി പാർക്ക് ചെയ്ത ശേഷമാണ് രാജ്യത്തെ നടുക്കിയ ക്രൂരപീഡനം നടന്നത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളിൽ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 4 പേരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇവർക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്നതാണ് രാജ്യത്തിന്റെ പൊതു വികാരം. അതിനിടെ കേസ് അതിവേഗ കോടതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പറഞ്ഞു. എങ്ങനെയാണ് പെൺകുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ല. സർക്കാർ ഭാഗത്തു നിന്ന് എല്ലാ സഹായവും കുടുംബത്തിനു നൽകും. അക്രമികളുടെ ശിക്ഷാ നടപടികൾ പരമാവധി വേഗത്തിൽ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

22 വയസുകാരിയായ വെറ്ററിനറി ഡോക്ടറെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെ ഹൈദരാബാദ്- ബെംഗളൂരു ദേശീയ പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP